79-Sooraththu Nnasi Aathth -01-15

അദ്ധ്യായം-79
സൂറത്തു നാസിആത്ത് 
 അവതരണം-മക്ക 
 സൂക്തങ്ങൾ-46
 ഒന്നു മുതൽ 15 വരെയുള്ള വചനങ്ങളുടെ അർഥം. 


 പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )... 

( 01--05 ) മുഴുകി പ്രവേശിച്ചു 
( നിർദ്ദയം ) വലിച്ചെടുക്കുന്നവയും, വേഗത്തിൽ( സൗമ്യമായി ) അഴിച്ചുവിടുന്നവയും 
( ശക്തിയായി ) ഒഴുക്ക്‌ ഒഴുകി വരുന്നവയും, എന്നിട്ട് മുൻ കടക്കുകയും, കൽപ്പന തിട്ടപ്പെടുത്തുക യും ചെയ്യുന്നവയും തന്നെയാണ് സത്യം.. 

 വിശദീകരണം

 അഞ്ചുതരം പ്രവർത്തികൾ ചെയ്യുന്ന മലക്കുകളെ കൊണ്ടാണ് ഇവിടെ അള്ളാഹു സത്യം ചെയ്യുന്നത്. 
 മരണസമയത്ത് മലക്കുകൾ സത്യനിഷേധികളുടെ  ശരീരത്തിൽ ഒന്നാകെ പ്രവേശിക്കുകയും എന്നിട്ട് അവരുടെ ആത്മാക്കളെ യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ വലിച്ചെടുക്കുകയും ചെയ്യുന്നു. 

 സത്യവിശ്വാസികളും സദ്‌വ്യർത്തരും ആയ ആളുകളുടെ ആത്മാക്കളെ മലക്കുകൾ വളരെ മൃദുവായിട്ടാണ് പിടിച്ചെടുക്കുക. 
 ഒന്നും രണ്ടും ആയത്തുകൾ ഇവയാണ് സൂചിപ്പിക്കുന്നത്. 
 
 ആകാശത്തിൽ നിന്ന് അതിവേഗം ഇറങ്ങിവരുന്ന മലക്കുകളെ മൂന്നാം വാക്യത്തിലൂടെയും 
 സജ്ജനങ്ങളുടെ യും ദുർ ജനങ്ങളുടെയും ആത്മാക്കളെ നിശ്ചിത സ്ഥലങ്ങളിലേക്ക് മിന്നൽവേഗത്തിൽ കൊണ്ടുപോകുന്ന മലക്കുകളെ നാലാം വാക്യത്തിലുടെയും 
 അല്ലാഹു ഇവിടെ വ്യക്തമായി കാണിക്കുന്നു. 

 അല്ലാഹുവിന്റെ കൽപ്പനകൾ അടുക്കും  ചിട്ടയോടെയും നിർവഹിക്കുന്ന മലക്കുകളെ അഞ്ചാം വാക്യത്തിലൂടെ സൂചിപ്പിക്കുന്നു. 

 ഒന്നു മുതൽ അഞ്ച് വരെയുള്ള ആയത്തുകൾ മലക്കുകളുടെ പ്രവർത്തനങ്ങളാണ് അള്ളാഹു ഇവിടെ വരച്ചു കാണിക്കുന്നത്. 
 ഈ മലക്കുകളെ വിളിച്ചാണ് അള്ളാഹു സത്യം ചെയ്യുന്നത്... 


( 06 ) കിടിലം കൊള്ളിക്കുന്നതു കിടിലം കൊള്ളിക്കുന്ന ദിവസം
( അത് സംഭവിക്കും ).... 

( 07 ) അതിനെ തുടരുന്നത് പിന്തുടർന്നു വരുന്നതാണ്.. 

( 08--09 ) അന്ന് ചില ഹൃദയങ്ങൾ ഭയന്ന് വിറക്കുന്നതും അവയുടെ കണ്ണുകൾ
 വിനയാബിതങ്ങളുമായിരിക്കും.... 

( 10 ) അവർ ചോദിക്കുന്നു : നാം ഖബറുകളിൽ ആയിരിക്കെ 
( മുൻ സ്ഥിതിയിലേക്ക് )
 മടക്ക പെടുന്നവർ തന്നെയാകുമോ? 

( 11 ) നാം ദ്രവിച്ച് എല്ലുകൾ ആയി തീർന്നാലും
( നാം മടക്കപെടുമോ?  )... 

( 12 ) അവർ പറയുന്നു : അങ്ങനെയാണെങ്കിൽ നഷ്ട കരമായ ഒരു മടങ്ങിപ്പോക്ക് തന്നെയായിരിക്കും അത്.. 

( 13 ) എന്നാലത് ഒരേയൊരു ഭയങ്കര ശബ്ദം മാത്രമായിരിക്കും... 


( 14 ) അപ്പോൾ അവരതാ ഭൂമിക്കു മുകളിൽ ആയിരിക്കുന്നു..


 വിശദീകരണം

 അന്ത്യ നാളിനെ കുറിച്ച് ആണ് ഇവിടെ വിവരിച്ചിരിക്കുന്നത്. 
 ലോകത്തൊട്ടാകെ കിടിലം കൊള്ളിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒന്നാമത്തെ ഊത്ത്. 
 അതിനുശേഷം എല്ലാവരെയും ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള രണ്ടാമത്തെ ഊത്തും  നടക്കുന്നു.
 അന്ന് സത്യ നിഷേധികളുടെ ഹൃദയങ്ങൾ ഭയാശങ്കയോടും കണ്ണുകൾ വിനയബിതങ്ങളുമായിരിക്കും. 
" തങ്ങൾ ഖബറുകളിൽ കുഴിച്ചു മൂട പെടുകയും  അതിനുശേഷം എല്ലുകൾ ദ്രവിച്ച് പോവുകയും
  എന്നിട്ട് തങ്ങൾ പുനരുജ്ജീവിപ്പിക്കപെടുകയും എന്നിട്ട് 
എല്ലാവരും  അല്ലാഹുവിന്റ സന്നിധിയിൽ എത്തുമ്പോൾ അത് സത്യനിഷേധികളെ അപേക്ഷിച്ച് വലിയ ഒരു നഷ്ടം തന്നെയായിരിക്കും.. 
 അന്ന്  ഭയങ്കരമായ ഒരൊറ്റ ശബ്ദം ആണ് ഉണ്ടാവുക അപ്പോഴേക്കും എല്ലാവരും എഴുന്നേൽപ്പിക്കപ്പെടും. 
 അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അത് വളരെ നിഷ്പ്രയാസം ആണ്.


( 15 )(നബീയെ ) മൂസാ 
(  സല്ലല്ലാഹു അലൈഹിവസല്ലം )
യുടെ വർത്തമാനം താങ്കൾക്ക് 
വന്നിട്ടുണ്ടോ  ? 

Popular posts from this blog

Quran Malayalam