40-Surathul Muhmin -01-16

അദ്ധ്യായം--40
സൂറത്തു മുഹ്മിൻ 
 അവതരണം-മക്ക 
 സൂക്തങ്ങൾ -85
ഒന്ന് മുതൽ 16 വരെയുള്ള 
വചനത്തിന്റെ അർത്ഥം. 


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു ).... 

( 01 )ഹാമീം.... 

( 02 ) ഈ വേദഗ്രന്ഥത്തിന്റ   അവതരണം അജയ്യനും സർവജ്ഞനുമായ അല്ലാഹുവിങ്കൽ നിന്നാകുന്നു..... 

( 03 ) പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും യോഗ്യനുമായവൻ. 
 അവനല്ലാതെ ഒരു ഇലാഹും ഇല്ല. 
 അവനിലേക്കാണ് 
( എല്ലാവരുടെയും )മടക്കം..... 

( 04 ) സത്യനിഷേധികൾ അല്ലാതെ അല്ലാഹുവിന്റെ വചനങ്ങളിൽ  തർക്കിക്കുകയില്ല. 
 എന്നാൽ അവർ നാടുകളിൽ യഥേഷ്ടം വിഹരിക്കുന്നത്  താങ്കളെ വഞ്ചിച്ചുകളയരുത്... 

( 05 ) ഇവരുടെ മുമ്പ് നൂഹ്  നബിയുടെ ജനതയും അവർക്ക് ശേഷം വന്ന പല കക്ഷികളും 
( സത്യത്തെ )
 നിഷേധിക്കുകയും, എല്ലാ ഓരോ സമുദായവും അവരുടെ റസൂലിനെ പിടിച്ചു
( ശിക്ഷിക്കാൻ) ഉദ്ദേശിക്കുകയു, 
അസത്യം കൊണ്ട് തർക്കിക്കുകയും ചെയ്തു. 
 അതുമൂലം സത്യത്തെ ഉന്മൂലനം ചെയ്യാൻ വേണ്ടി. 
 അതിനാൽ അവരെ ഞാൻ പിടിച്ചു 
( ശിക്ഷിച്ചു )
 അപ്പോൾ എന്റെ ശിക്ഷ എങ്ങനെയായി തീർന്നു... 

( 06 ) അപ്രകാരം ഈ സത്യനിഷേധികളുടെ മേലും താങ്കളുടെ നാഥന്റ  വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു.. 
 അവർ നരകക്കാരാണെന്ന്.... 

( 07 )അർശ് ചുമക്കുന്നവരും അവരുടെ ചുറ്റുമുള്ളവരും തങ്ങളുടെ നാഥനെ സ്തുതിക്കുന്നുതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു. 
 അവർ അവനിൽ വിശ്വസിക്കുകയും
( ഭൂമിയിലുള്ള )
 സത്യവിശ്വാസികൾക്ക് പാപമോചനത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. 
( അവരിങ്ങനെ പറയും )
 ഞങ്ങളുടെ നാഥാ, നിന്റെ കാരുണ്യവും അറിവും എല്ലാ വസ്തുക്കൾക്കും വിശാലമാക്കിയിരിക്കുന്നു. 
 അതിനാൽ പശ്ചാത്തപിക്കുകയും നിന്റെ മാർഗ്ഗം പിന്തുടരുകയും ചെയ്തവർക്ക് നീ പൊറുത്തുകൊടുക്കേണമേ !
 ജ്വലിക്കുന്ന നരകശിക്ഷയിൽ നിന്ന് നീ അവരെ രക്ഷിക്കുകയും ചെയ്യേണമേ  !

( 08 ) ഞങ്ങളുടെ നാഥാ, നീ അവർക്ക് വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വർഗ്ഗത്തിൽ അവരെയും അവരുടെ മാതാപിതാക്കൾ, ഇണകൾ, മക്കൾ, എന്നിവരിൽനിന്ന് നന്നായി തീർന്നവരെയും നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ. 
 തീർച്ചയായും നീ അജയ്യനും യുക്തിമാനുമാകുന്നു.... 

( 09 ) അവരെ നീ തിന്മകളിൽ നിന്ന് കാത്തുസൂക്ഷിക്കുകയും ചെയ്യേണമേ !
 ആ ദിവസം 
( അന്ത്യനാളിൽ )
 നീ തിന്മകളിൽ നിന്ന് ആരെങ്കിലും കാക്കുന്ന പക്ഷം തീർച്ചയായും നീ അവനെ കരുണ ചെയ്തു. 
 അതുതന്നെയാണ് മഹത്തായ വിജയം... 

( 10 ) സത്യനിഷേധികളോട് വിളിച്ചു പറയപ്പെടും. 
 നിങ്ങൾ സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെടുകയും നിങ്ങൾ അത് നിഷേധിക്കുകയും ചെയ്തപ്പോൾ അല്ലാഹുവിനു  നിങ്ങളോട്  ഉണ്ടായ കോപം ഇപ്പോൾ നിങ്ങൾക്ക് നിങ്ങളോട് തന്നെയുള്ള കോപത്തെക്കാൾ തീർച്ചയായും വളരെ വലുതു തന്നെയാണ്.... 

( 11 ) അവർ പറയും, ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ രണ്ടുപ്രാവശ്യം മരിപ്പിക്കുകയും രണ്ടുപ്രാവശ്യം ജീവിപ്പിക്കുകയും  ചെയ്തു. 
 അതിനാൽ ഇപ്പോൾ ഞങ്ങൾ ഇതാ ഞങ്ങളുടെ കുറ്റം ഏറ്റു പറയുന്നു. 
 ഇനി ( ഇവിടെ നിന്ന് )
പുറത്തു കടക്കാൻ എന്തെങ്കിലും വഴിയുണ്ടോ? 

( 12 )( തൽസമയം അവരോട് പറയപ്പെടും )
 ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം അള്ളാഹുവോട് മാത്രം പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ
( അവന്റെ ഏകത്വത്തെ )
   നിഷേധിക്കുകയും, അവനോട് പങ്കു ചേർക്കപ്പെടു മ്പോൾ നിങ്ങൾ 
(അതിൽ )
വിശ്വസിക്കുകയും ചെയ്തിരുന്നു. 
( ഇനി ഭൗതിക ലോകത്തേക്ക് മടക്കിയാലും  നിങ്ങൾ ഇങ്ങനെ തന്നെയായിരിക്കും)
 അതുകൊണ്ട് 
(ഇന്ന് )
വിധി കൽപ്പിക്കൽ അല്ലാഹുവിന് മാത്രമുള്ളതാണ്.... 

( 13 ) തന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങൾക്ക് കാണിച്ചു തരുന്നതും  ആകാശത്തിൽ നിന്ന് നിങ്ങൾക്ക്
( മഴമൂലം )
 ഭക്ഷണം ഇറക്കി തീർന്നതും അവനാണ്. 
 അല്ലാഹുവിങ്കലേക്ക് മടങ്ങുന്നവരല്ലാതെ ചിന്തിക്കുകയില്ല... 

( 14 ) അതിനാൽ കീഴ്‌വണക്കം അല്ലാഹുവിന് മാത്രം നിഷ്കളങ്കമായി കൊണ്ട് അവനോട് നിങ്ങൾ പ്രാർത്ഥിക്കുക.
 സത്യനിഷേധികൾ അത് വെറുത്താലും ശരി...


( 15 ) അവൻ ഉൽകൃഷ്ട വിശേഷങ്ങൾ ഉള്ളവനും അർശിന്റ ഉടമസ്ഥനും ആണ്.
 തന്റെ ദാസൻമാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് തന്റെ കൽപ്പന അനുസരിക്കുന്ന സന്ദേശം
( വഹ്‌യ്‌ )
 അവൻ അറിയിച്ചു കൊടുക്കുന്നു.
 അന്യനും കണ്ടുമുട്ടുന്ന ദിവസത്തെ സംബന്ധിച്ച്
( അന്ത്യ നാളിനെ കുറിച്ച് )
നബി ( സല്ലല്ലാഹു അലൈവസല്ലം )
 മുന്നറിയിപ്പു നൽകാൻ വേണ്ടി...

( 16 ) അതായത് ജനങ്ങൾ
( ഖബറുകളിൽ നിന്ന് )
 പുറത്തുവരുന്ന ദിവസത്തെക്കുറിച്ച് അവരിൽ നിന്ന് യാതൊരു കാര്യം അല്ലാഹുവിന് മറഞ്ഞു പോവുകയില്ല.
 ഇന്ന് ആർക്കാണ് രാജാധികാരം.?
 ഏകനും  സർവ്വാധിപതിയുമായ അള്ളാഹുവിന് തന്നെ....അഭിപ്രായങ്ങള്‍