40-Surathu Muhmin -78-85

അദ്ധ്യായം-40
സൂറത്തു മുഹ്മിൻ 
 അവതരണം-മക്ക 
 സൂക്തങ്ങൾ-85
 78 മുതൽ 85 വരെയുള്ള വചനങ്ങളുടെ അർഥം..



പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു ).....

( 78 )തീർച്ചയായും 
( നബിയെ )താങ്കൾക്ക്
 മുമ്പ് പല ദൂതന്മാരെയും നാം  അയച്ചിട്ടുണ്ട്. 
 താങ്കൾക്ക് നാം വിവരിച്ചുതന്നവരും വിവരിച്ച് തരാത്തവരും അവരിൽ പെടും. 
 അല്ലാഹുവിന്റെ അനുമതി കൂടാതെ ഒരു റസൂലിനും ഒരു ദൃഷ്ടാന്തം കൊണ്ടുവരാൻ നിവൃത്തിയില്ല. 
 എന്നാൽ അല്ലാഹുവിന്റെ കല്പന വന്നാൽ നീതിപൂർവ്വം വിധി നടത്തപ്പെടുകയും അസത്യവാദികൾ അവിടെവച്ച് നഷ്ടത്തിലാവുകയും ചെയ്യും.... 

( 79 ) നിങ്ങൾക്ക് നാൽക്കാലികളെ സൃഷ്ടിച്ചു തന്നിട്ടുള്ളവനത്രെ അല്ലാഹു. 
 അവയിൽ ചിലതിൽമേൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ വേണ്ടി. 
 അവയിൽ ചിലത് നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.... 

( 80 ) നിങ്ങൾക്ക് അവയിൽ പല പ്രയോജനങ്ങളുമുണ്ട്. 
 നിങ്ങളുടെ ഹൃദയങ്ങളിൽ ഉള്ള ആവശ്യങ്ങൾ അവയുടെ മുകളിലായി നിങ്ങൾ നിറവേറ്റേണ്ടതിനായും 
( അവയെ നിങ്ങൾക്ക് സൃഷ്ടിച്ച് തന്നിരിക്കുന്നു ).. 
 അവയുടെ മുകളിലും കപ്പലുകളിലുമായി നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു.... 

( 81 ) തന്റെ പല ദൃഷ്ടാന്തങ്ങളെയും  അവൻ നിങ്ങൾക്ക് കാണിച്ചു തരുകയാണ്. 
 എന്നിരിക്കെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ 
 ഏതൊന്നിനെയാണ്  നിങ്ങൾ നിഷേധിക്കുന്നത് ? 

( 82 ) എന്നാൽ ഇവർ ഭൂമിയിൽ സഞ്ചരിക്കുകയും, എന്നിട്ട്  ഇവർക്ക് മുൻപുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയാണായതെന്ന് നോക്കിക്കാണുകയും ചെയ്യുന്നില്ലേ ? 
 അവർ ഇവരേക്കാൾ അധികമുള്ളവരും ശക്തിയിലും ഭൂമിയിൽ അവർ ഉണ്ടാക്കിയ അടയാളങ്ങളിൽ  കൂടുതൽ പ്രബലരും ആയിരുന്നു. 
 എന്നിട്ടും തങ്കൾ ഉണ്ടാക്കിവച്ചതെന്നും
( അല്ലാഹുവിന്റെ ശിക്ഷ  തടയുന്നതിന് )
 അവർക്ക് പ്രയോജനം ചെയ്തില്ല... 

( 83 ) അവരിലേക്കുള്ള ദൂതന്മാർ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോൾ തങ്ങളുടെ പക്കലുള്ള അറിവ് കൊണ്ട് അവർ തൃപ്തിരാവുകയും, 
 തങ്ങൾ പരിഹസിച്ചു കൊണ്ടിരുന്നത്
( ശിക്ഷ )
 അവരിൽ വന്നിറങ്ങുകയും  ചെയ്തു... 

( 84 ) അങ്ങനെ നമ്മുടെ ശിക്ഷ കണ്ടപ്പോൾ അവർ പറഞ്ഞു : ഞങ്ങളിതാ ഏകനായ അല്ലാഹുവിൽ  വിശ്വസിക്കുകയും, അവനോട് പങ്കുചേർത്തതിനെ  നിഷേധിക്കുകയും ചെയ്തിരിക്കുന്നു... 

( 85 ) എന്നാൽ നമ്മുടെ ശിക്ഷാ കണ്ടപ്പോൾ ഉള്ള വിശ്വാസം അവർക്ക് പ്രയോജനപ്പെടുകയില്ല. 
( അതെ )
 അല്ലാഹുവിന്റെ അടിമകളിൽ മുൻപ് കഴിഞ്ഞു പോയിട്ടുള്ള അവന്റെ നടപടിക്രമം തന്നെ. 
 സത്യനിഷേധികൾ അവിടെവച്ച് നഷ്ടപ്പെട്ടവരാവുകയും ചെയ്തു..... 

Popular posts from this blog

Quran Malayalam