40-Sooraththu Muhmin -67-77
അദ്ധ്യായം -40
സൂറത്തു മുഹ്മിൻ
അവതരണം-മക്ക
സൂക്തങ്ങൾ-85
67 മുതൽ 77 വരെ യുള്ള വചനങ്ങളുടെ അർഥം.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
(ഞാൻ ആരംഭിക്കുന്നു )....
( 67 ) മണ്ണിൽ നിന്നും പിന്നെ ശുക്ലബിന്ദുവിൽ നിന്നും, പിന്നെ രക്ത പിണ്ഡത്തിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചവൻ അവനാണ്.
പിന്നെ നിങ്ങളെ അവൻ ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു.
പിന്നെ നിങ്ങളുടെ പൂർണ യൗവ്വനം പ്രാപിക്കുന്നതുവരെ
( നിങ്ങളെ അവൻ വളർത്തിക്കൊണ്ടു
വരുന്നു )
അനന്തരം വൃദ്ധന്മാർ ആകുന്നതുവരെ
( നിങ്ങളെ അവൻ അവശേഷിപ്പിക്കുന്നു )
അതിനു മുൻപ് മരണപ്പെട്ട് പോകുന്നവരും നിങ്ങളിലുണ്ട്.
നിശ്ചിത അവധി വരെ നിങ്ങൾ എത്തിച്ചേരാനും, നിങ്ങൾ ചിന്തിക്കാനും വേണ്ടിയാണ്
( ഇതെല്ലാം അവൻ ചെയ്തിരിക്കുന്നത് )..
( 68 ) അവൻ തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ.
ഒരു കാര്യം തീരുമാനിച്ചാൽ അതിനോട്
" ഉണ്ടാവുക " എന്ന് മാത്രം അവൻ പറയുന്നു.
അപ്പോൾ അതുണ്ടാകുന്നു...
( 69 ) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച് തർക്കിക്കുന്നവരെ
താങ്കൾ നോക്കി കണ്ടിട്ടില്ലേ ?
അവരെങ്ങനെയാണ്
( യാഥാർത്ഥ്യത്തിൽ നിന്നും )
തെറ്റിക്കപ്പെടുന്നത് ....
( 70 ) വേദഗ്രന്ഥത്തെയും നമ്മുടെ ദൂതന്മാരെ നാം എന്തുകൊണ്ട് അയച്ചുവോ അതിനെയും നിഷേധിച്ചവരാണവർ.
അവർ പിന്നീട് അറിഞ്ഞുകൊള്ളും...
( 71--72 )(അതെ ) അവരുടെ കഴുത്തുകളിൽ ആമങ്ങളും ചങ്ങലകളും ആകുമ്പോൾ
( അവയുമായി )
ചുട്ടു തിളക്കുന്ന വെള്ളത്തിൽ കൂടി വലിച്ചിഴക്കപ്പെടും.
പിന്നീട് അവരെ നരകത്തിലിട്ടു കത്തിക്കപ്പെടുകയും ചെയ്യും....
( 73--74 ) അനന്തരം അവരോട് ചോദിക്കപ്പെടും.
നിങ്ങൾ അല്ലാഹുവിന് പുറമെ പങ്കു ചേർത്തവർ എവിടെ ?
അവർ പറയും : അവർ ഞങ്ങളിൽ നിന്നും മറഞ്ഞുപോയിരിക്കുന്നു. അല്ല. ഞങ്ങൾ ഇതിനു മുൻപ് യാതൊന്നിനെയും ആരാധിച്ചിരുന്നില്ല.
ഇപ്രകാരം അല്ലാഹു സത്യനിഷേധികളെ ദുർമാർഗത്തിൽ ആക്കുന്നു....
( 75 ) ഇതെല്ലാം നിങ്ങൾ ഭൂമിയിൽ അന്യായമായി ആഹ്ലാദിക്കുകയും, അഹന്ത നടിക്കുകയും ചെയ്തത് കൊണ്ട് ഉണ്ടായതാണ്.....
( 76 )( അതുകൊണ്ട് ) നരകത്തിലെ വാതിലുകളിൽ കൂടി - അതിൽ സ്ഥിരവാസികൾ എന്ന നിലയിൽ- പ്രവേശിച്ചുകൊള്ളുക.
അപ്പോൾ ആ അഹങ്കാരികളുടെ വാസസ്ഥലം എത്ര മാത്രം ദുഷിച്ചതാണ്..
( 77 ) അതുകൊണ്ട്
( നബിയെ ) താങ്കൾ ക്ഷമ കൈക്കൊള്ളുക.
അല്ലാഹുവിന്റെ വാഗ്ദാനം തീർച്ചയായും സത്യമാണ്.
ഇനി അവർക്ക് നാം നൽകുന്ന താക്കീതുകളിൽ
ചിലത് ( ഒരുപക്ഷേ )
താങ്കൾക്ക് നാം കാണിച്ചുതന്നു : അല്ലെങ്കിൽ
( അതിനുമുൻപ് ) താങ്കളെ നാം പിടിച്ചെടുത്തു.
രണ്ടായാലും നമ്മുടെ അടുത്തേക്കാണ് അവർ മടക്കപ്പെടുന്നത്.....