40-Sooraththu Muhmin -34-49
അധ്യായം-40
സൂറത്തു മുഹ്മിൻ
അവതരണം -മക്ക
സൂക്തങ്ങൾ-85
34 മുതൽ 49 വരെയുള്ള വചനങ്ങളുടെ അർഥം.
പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )....
( 34 ) ഇതിനുമുമ്പ് വ്യക്തമായ ദൃഷ്ടാന്തമായി യൂസഫ് നബി നിങ്ങളുടെ അടുത്ത് വരികയുണ്ടായി.
എന്നിട്ട് അദ്ദേഹം കൊണ്ടുവന്ന സന്ദേശത്തെ കുറിച്ച് നിങ്ങൾ സംശയത്തിലായിക്കൊണ്ടേയിരുന്നു.
അങ്ങനെ അദ്ദേഹം മരണമടഞ്ഞപ്പോൾ അദ്ദേഹത്തിനുശേഷം അള്ളാഹു ഇനി ഒരു റസൂലിനെയും അയക്കുന്നത് അല്ല എന്ന് നിങ്ങൾ പറഞ്ഞു : അപ്രകാരം അതിരുകവിഞ്ഞവനും സംശയാലുവുമായവരെ അല്ലാഹു വഴിതെറ്റിക്കുന്നതാണ്....
( 35 ) അതായത് തങ്ങൾക്ക് വന്നുകിട്ടിയ യാതൊരു തെളിവുമില്ലാതെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് തർക്കിക്കുന്നവരെ.
അള്ളാഹുവിങ്കലും സത്യവിശ്വാസികളുടെ അടുത്തും കോപം ജനിപ്പിക്കുന്നതാണ്.
അപ്രകാരം അഹങ്കാരികളും തന്നിഷ്ടക്കാരുമായ എല്ലാ ആളുകളുടെയും ഹൃദയങ്ങൾക്ക് അള്ളാഹു മുദ്ര വെക്കുന്നതാണ്...
( 36 ) ഫിർഹൗൻ പറഞ്ഞു : ഓ ഹാമാൻ, നീ എനിക്കൊരു ഉന്നത സൗധം നിർമിച്ച് തരൂ. !
ഞാൻ ആ കവാടങ്ങളിൽ എത്തിച്ചേർന്നേക്കാം....
( 37 ) അതായത് ആകാശകവാടങ്ങൾ എന്നിട്ട്
( അവിടെ ചെന്ന് )
മൂസയുടെ ഇലാഹിലേക്ക്
(ദൈവത്തിലേക്ക് )
ഒന്ന് എത്തി നോക്കാം.
അവൻ കള്ളവാദി ആണെന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്.
ഇങ്ങനെ ഫിർഔൻ തന്റെ ദുർവ്യത്തി മനോഹരമായി കാണിക്കപ്പെടുകയും, നേരായ വഴിയിൽ നിന്ന് അവൻ തടയപ്പെടുകയും ചെയ്തു.
ഫിർഔന്റെ തന്ത്രം പരാജയത്തിൽ തന്നെയാണ് കലാശിച്ചത്...
( 38 ) ആ സത്യവിശ്വാസി
( വീണ്ടും ) പറഞ്ഞു : എന്റെ ജനങ്ങളേ, എന്നെ പിന്തുടരുക.
ഞാൻ നിങ്ങൾക്ക് വിവേകത്തിന്റ മാർഗ്ഗം കാണിച്ചു തരാം...
( 39 ) എന്റെ ജനങ്ങളേ, ഈ ഐഹിക ജീവിതം വെറും ഒരു താൽക്കാലിക വിഭവം മാത്രമാണ്.
തീർച്ചയായും പരലോകം സ്ഥിരതാമസത്തിന്റ ഭവനം തന്നെയാകുന്നു..
( 40 ) ആരെങ്കിലും ഒരു തിന്മ ചെയ്താൽ അതിന്റെ അത്രയല്ലാതെ അവനു പ്രതിഫലം
( ശിക്ഷ ) നൽകപ്പെടുകയില്ല.
ഇനി ആരെങ്കിലും സത്യവിശ്വാസി ആയികൊണ്ട് ഒരു നന്മ ചെയ്താൽ ആണാകട്ടെ, പെണ്ണാകട്ടെ അക്കൂട്ടർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.
അവിടെവച്ച് അവർക്ക് ഒരു കണക്കും കൂടാതെ
( സുഭിക്ഷമായി )
ആഹാരം നൽകപ്പെടുന്നതാണ്...
( 41 ) എന്റെ ജനങ്ങളേ, എനിക്കെന്താണ്?
ഞാൻ നിങ്ങളെ രക്ഷയുടെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നു. നിങ്ങളാകട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കും.
( ഇതെന്ത് അത്ഭുതം )....
( 42 ) ഞാൻ അല്ലാഹുവിനെ നിഷേധിക്കാനും എനിക്ക് അറിയില്ലാത്ത വസ്തുക്കളെ അവനോട് പങ്കു ചേർക്കാനും നിങ്ങളെന്നെ ക്ഷണിക്കുന്നു.
ഞാനാകട്ടെ അജയ്യനും
( തെറ്റുകൾ ) വളരെയധികം പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക് ആണ് നിങ്ങളെ ക്ഷണിച്ച് കൊണ്ടിരിക്കുന്നത്..
( 43 ) ഒരുകാര്യം സത്യമാണ്.
നിങ്ങൾ ഏതു ഒന്നിലേക്ക് എന്നെ ക്ഷണിക്കുന്നുവോ അതിന് ഇഹത്തിലും പരത്തിലും വിളി (ക്കുത്തരം )
ഉണ്ടാകുന്നതല്ല.
തീർച്ചയായും നമ്മുടെ മടക്കം അല്ലാഹുവിലേക്കാണ്.
അതിരുകവിഞ്ഞവർ തന്നെയാണ് നരകരക്കാർ...
( 44 ) എന്നാൽ നിങ്ങളുടെ ഞാൻ പറയുന്നത് പിന്നീട് നിങ്ങൾ ഓർക്കുന്നതാണ്..
എന്റെ കാര്യം അല്ലാഹുവിലേക്ക് ഞാൻ ഭാരം ഏൽപ്പിക്കുന്നു.
തീർച്ചയായും അല്ലാഹു തന്റ അടിമകളെ നല്ലവണ്ണം കണ്ട് അറിയുന്നവനാണ്..
( 45 ) അപ്പോൾ അവരുടെ കുതന്ത്രങ്ങളുടെ തിന്മകളിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ തടഞ്ഞു.
ഫിർഔന്റെ ആൾക്കാരിൽ കടുത്ത ശിക്ഷ വന്നിറങ്ങുകയും ചെയ്തു....
( 46 ) നരകം. രാവിലെയും വൈകുന്നേരവും അവർ അതിങ്കൽ പ്രദർശിപ്പിക്കപ്പെടുന്ന താണ്.
അന്ത്യഘട്ടം നിലവിൽ വരുന്ന ദിവസം ഫിർഔന്റെ ആൾക്കാരെ ഏറ്റവും കഠിനമായ ശിക്ഷയിലേക്ക് കടത്തിവിടുക
( എന്ന് പറയപ്പെടുകയും ചെയ്യും )...
( 47 ) അവർ നരകത്തിൽ വെച്ച് തർക്കിക്കുന്ന സന്ദർഭം
( ഓർക്കുക )
അപ്പോൾ ബലഹീനർ
( അനുയായികൾ ) പ്രബലരോട്
( നേതാക്കളോട് ) ചോദിക്കും : ഞങ്ങൾ നിങ്ങളെ അനുകരിക്കുന്നവർ തന്നെയായിരുന്നു.
അതുകൊണ്ട് നരകശിക്ഷയിൽ നിന്നും ഒരു ഭാഗം ഞങ്ങളിൽ നിന്ന് നിങ്ങൾ ഒഴിവാക്കി തരുമോ. ?
( 48 )( അപ്പോൾ ) പ്രബലന്മാർ പറഞ്ഞു: തീർച്ചയായും നാം എല്ലാവരും ഇവിടെ തന്നെയാണ്.
അല്ലാഹു തന്റെ അടിമകൾ ക്കിടയിൽ വിധി കൽപിക്കുക തന്നെ ചെയ്തിരിക്കുന്നു...
( 49 ) നരകത്തിൽ ഉള്ളവർ നരകത്തിന്റ കാവൽക്കാരോട് പറയും : നിങ്ങളുടെ നാഥനോട് നിങ്ങളൊന്ന് പ്രാർത്ഥിക്കുക. എന്നാൽ അവൻ ഞങ്ങൾക്ക് ശിക്ഷയിൽനിന്ന് ഒരുദിവസം ഒഴിവാക്കി തരുന്നതാണ്....