40-Sooraththu Muhmin -17-33

അദ്ധ്യായം-40
 സൂറത്തു  മുഹ്മിൻ 
 അവതരണം-മക്ക 
 സൂക്തങ്ങൾ-85
 17 മുതൽ 33വരെയുള്ള വചനങ്ങളുടെ അർഥം. 


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു. ).... 


( 17 ) അന്ന് ഓരോരുത്തർക്കും അവർ ചെയ്തതിന്റ  പ്രതിഫലം നൽകപ്പെടും. 
 അന്ന് യാതൊരു അനീതിയും ഉണ്ടാവുകയില്ല. 
 തീർച്ചയായും അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവനാണ്.. 

( 18 )(നബീ ) അവർക്ക് ആസന്ന സംഭവത്തിന് ദിവസത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുക. 
 അതായത് അവർ ദുഃഖത്താൽ ശ്വാസഅടക്കിപ്പിടിച്ചവരായി ഹൃദയങ്ങൾ തൊണ്ടക്കുഴിയിൽ അടുത്തെത്തുന്ന അവസരത്തെ കുറിച്ച് അക്രമികൾക്ക്
( അന്ന് )
 യാതൊരു അടുത്ത സ്നേഹിതനും ഉണ്ടാവുകയില്ല. 
 സ്വീകാര്യമായ ഒരു ശുപാർശകനും  ഉണ്ടാവുകയില്ല..... 

( 19 ) കണ്ണുകളുടെ കട്ടു നോട്ടവും ഹൃദയങ്ങൾ മറച്ചുവെക്കുന്നത് പോലും അവൻ അറിയുന്നുണ്ട്.... 

( 20 ) അല്ലാഹു സത്യസന്ധമായി വിധി കൽപ്പിക്കുന്നു.. 
 അവനെ കൂടാതെ അവർ ആരാധിക്കുന്ന വസ്തുക്കളെ ആകട്ടെ യാതൊന്നും വിധിക്കുന്നില്ല... 
 തീർച്ചയായും അല്ലാഹു തന്നെയാണ് എല്ലാം കേൾക്കുന്നവനും കാണുന്നവനും.. 


( 21 ) ഇവർ ഭൂമിയിൽ സഞ്ചരിക്കുന്നില്ലേ? 
 എങ്കിൽ ഇവർക്ക് നോക്കി കാണാമല്ലോ ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയാണ് 
ഉണ്ടായതെന്ന്  ? 
 അവർ ശക്തികൊണ്ടു  ഭൂമിയിൽ ഉണ്ടാക്കിയ അടയാളങ്ങൾ കൊണ്ടും ഇവരേക്കാൾ ശക്തികൂടിയവർ  തന്നെയായിരുന്നു. 
 എന്നിട്ട് അവരുടെ പാപങ്ങൾ നിമിത്തം അല്ലാഹു അവരെ പിടികൂടി ശിക്ഷിച്ചു. 
 അല്ലാഹുവിൽ നിന്ന് അവരെ രക്ഷിക്കാൻ അവർക്ക് ആരുമുണ്ടായില്ല... 

( 22 ) അങ്ങനെ സംഭവിക്കാൻ കാരണം അവരുടെ അടുത്ത്  ദൂതൻമാർ വ്യക്തമായ ദൃഷ്ടാന്തങ്ങളും ആയി വന്നിരുന്നു. 
 എന്നിട്ടവർ
( അവരെ )
 നിഷേധിച്ചു കളഞ്ഞു. 
 അപ്പോൾ അല്ലാഹു അവരെ പിടിച്ചു ശിക്ഷിച്ചു. 
 തീർച്ചയായും അവൻ ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്... 

( 23 ) തീർച്ചയായും നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ അധികാര പ്രമാണവുമായി മൂസാ നബിയെ നാം അയക്കുകയുണ്ടായി.. 

( 24 ) ഫിർഔൻ, ഹാമാൻ, ഖാറൂൻ എന്നിവരുടെ അടുത്തേക്ക്. 
 അപ്പോൾ അവർ പറഞ്ഞു :
( ഇദ്ദേഹം ) കള്ള വാദിയായ ഒരു മാരണക്കാരനാകുന്നു... 

( 25 ) അങ്ങനെ നമ്മുടെ പക്കൽ നിന്നുള്ള സത്യവും കൊണ്ട് അദ്ദേഹം അവരുടെ  അടുത്ത് ചെന്നപ്പോൾ അവർ പറഞ്ഞു :  ഇവന്റെ കൂടെ വിശ്വസിച്ചവരുടെ ആൺമക്കളെ നിങ്ങൾ കൊന്നുകളയുകയും, സ്ത്രീകളെ ജീവിക്കാൻ വിടുകയും ചെയ്യുക. 
 സത്യനിഷേധികളുടെ തന്ത്രം പരാജയത്തിൽ തന്നെയാണ് കലാശിക്കുക.... 

( 26 ) ഫിർഔൻ പറഞ്ഞു : എന്നെ നിങ്ങൾ വിടൂ ( അനുവദിക്കു )
 ഞാൻ മൂസായെ കൊന്നു കളയട്ടെ. 
തന്റെ റബ്ബിനെ അവൻ വിളിച്ചു കൊള്ളട്ടെ. 
 അവൻ നിങ്ങളുടെ മതം മാറ്റിക്കളയുകയോ ഭൂമിയിൽ കുഴപ്പം ഉണ്ടാക്കുകയോ ചെയ്യുമെന്ന് തീർച്ചയായും ഞാൻ ഭയപ്പെടുന്നു.. 

( 27 ) മൂസാ നബി
( അലൈവസല്ലം ) പറഞ്ഞു : 
 നിങ്ങളുടെയും എന്റെയും  നാഥനോട് വിചാരണ  ദിവസത്തിൽ  വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളിൽനിന്നും ഞാൻ ശരണം തേടുന്നു... 

( 28 ) തന്റെ വിശ്വാസം മറച്ചു വെക്കുകയായിരുന്ന,, ഫിർഔന്റെ ആൾക്കാരിൽ പെട്ട സത്യവിശ്വാസിയായ
 ഒരു പുരുഷൻ : എന്റെ നാഥൻ അല്ലാഹുവാണെന്ന് പറഞ്ഞതുകൊണ്ട് നിങ്ങൾ ഒരാളെ കൊല്ലുകയോ  ? 
 അദ്ദേഹമാകട്ടെ നിങ്ങളുടെ നാഥന്റ  പക്കൽ നിന്ന് വ്യക്തമായ ദൃഷ്ടാന്തങ്ങളും
 കൊണ്ടുതന്നെയാണ് നിങ്ങളുടെ അടുത്ത് വന്നിട്ടുള്ളത്. 
 അദ്ദേഹം കള്ളവാദി ആണെങ്കിൽ തന്റെ കള്ളവാദത്തിന്റ  ദോഷഫലം അദ്ദേഹം തന്നെ അനുഭവിക്കും.. 
 ഇനി അദ്ദേഹം സത്യവാദി ആണെങ്കിലോ നിങ്ങളെ അദ്ദേഹം താക്കീത് ചെയ്യുന്നത് ചിലത് നിങ്ങളെ ബാധിക്കുകയും ചെയ്യും. 
 അതിരുകവിഞ്ഞവനും കള്ളവാദിയും ആയ ഒരാളെ അള്ളാഹു നേർമാർഗത്തിൽ ആക്കുകയില്ല.. 

( 29 ) എന്റെ ജനങ്ങളേ, നിങ്ങൾ ഭൂമിയിൽ മികച്ചു നിൽക്കുന്നവരായ  സ്ഥിതിയിൽ ഇന്ന് നിങ്ങൾക്കാണ് ആധിപത്യം. 
 എന്നാൽ അല്ലാഹുവിന്റെ ശിക്ഷ നമുക്ക് വന്നെത്തുകയാണെങ്കിൽ  ആരാണ് അതിൽ നിന്ന് നമ്മെ സഹായിക്കാൻ
 ഉള്ളത് ? 
 ഫിർഔൻ പറഞ്ഞു : ഞാൻ
( നല്ലതായി ) കാണുന്ന കാര്യം അല്ലാതെ നിങ്ങൾക്ക് കാണിച്ചു തരുന്നില്ല. 
 വിവേകത്തിന് മാർഗമില്ലാതെ ഞാൻ നിങ്ങൾക്ക് ചൂണ്ടിക്കാട്ടി തരുന്നില്ല... 

( 30 ) ആ സത്യവിശ്വാസി
( വീണ്ടും ) പറഞ്ഞു : എന്റെ ജനങ്ങളേ, തീർച്ചയായും സഖ്യകക്ഷികളുടെ ദിവസം പോലെയുള്ള 
( ശിക്ഷ ദിവസം വരുന്നതി)നെ നിങ്ങളുടെ മേൽ ഞാൻ ഭയപ്പെടുന്നു.. 

( 31 ) അതായത് നൂഹ് നബിയുടെ ജനതയുടെയും, ആദിന്റയും സമൂദിന്റയും അവർക്കു ശേഷമുള്ളവരുടെയും അനുഭവങ്ങൾക്ക് തുല്യമായ അനുഭവം. 
 അല്ലാഹു അടിമകളെ ദ്രോഹിക്കാൻ ഉദ്ദേശിക്കുന്നില്ല തന്നെ... 

( 32 ) എന്റെ ജനങ്ങളേ, പരസ്പരം വിളിക്കുന്ന ദിവസത്തെ
( അന്ത്യ ദിനത്തെ )
 നിങ്ങളുടെ മേൽ ഞാൻ ഭയപ്പെടുന്നു... 

( 33 ) അതായത് നിങ്ങൾ പിന്തിരിഞ്ഞു ഓടുന്ന ദിവസം 
( അന്ന് )
 നിങ്ങൾക്ക് അല്ലാഹുവിൽ നിന്ന് രക്ഷിക്കുന്ന ആരും ഉണ്ടാവുകയില്ല. 
 അല്ലാഹു ആരെയെങ്കിലും വഴിതെറ്റിച്ചാൽ  അവനെ നേർമാർഗത്തിൽ ആക്കുന്ന ഒരാളുമില്ല... 


അഭിപ്രായങ്ങള്‍