31-Suraththu Luqmaan -01-19

അദ്ധ്യായം-31
സൂറത്തു ലുഖ്‌മാൻ 
അവതരണം -മക്ക 
സൂക്തങ്ങൾ -34
ഒന്ന് മുതൽ 19വരെയുള്ള വചനങ്ങളുടെ അർത്ഥം. 


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )...

( 01 )അലിഫ്, ലാം, മീം. 

( 02 ) വിജ്ഞാന സമ്പൂർണ്ണമായ ഗ്രന്ഥത്തിലെ വാക്യങ്ങളാണിവ... 

( 03 ) നന്മ പ്രവർത്തിക്കുന്നവർക്ക് മാർഗ്ഗദർശനവും കാരുണ്യവും ആയിട്ടാണ്
( ഇത് നിലകൊള്ളുന്നത്  ).......... 


( 04 )അതായത് നിസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്ത് കൊടുക്കുകയും ചെയ്യുന്നവർക്ക്. 
 അങ്ങനെയുള്ളവർ പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു.... 

( 05 ) അവർ തങ്ങളുടെ നാഥനിൽ നിന്നുള്ള സന്മാർഗത്തിൽ ആണ്. 
 അവർ തന്നെയാണ് വിജയികളും.... 

( 06 ) തീരെ കാര്യ ബോധമില്ലാതെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ആളുകളെ തെറ്റിക്കാനും അതിനെ ഒരു പരിഹാസ പാത്രമാക്കാനും വേണ്ടി  വിനോദ വർത്തമാനങ്ങൾ വാങ്ങുന്ന ചിലർ മനുഷ്യരിലുണ്ട്. 
 അക്കൂട്ടർക്ക് അപമാനകരമായ ശിക്ഷയാണ് ഉള്ളത്... 


( 07  ) നമ്മുടെ വചനങ്ങൾ അവനു  ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ അഹങ്കരിച്ചു കൊണ്ട് അവർ പിരിഞ്ഞു പോകുന്നു. 
 അത് അവൻ കേട്ടിട്ടില്ലാത്ത അതുപോലെ അവന്റെ രണ്ടു കാതുകളിലും ഒരുതരം കട്ടിയുള്ളത് പോലെ. എന്നാൽ 
( നബിയെ )
 വേദനാജനകമായ ശിക്ഷയെക്കുറിച്ച് താങ്കൾ അവനെ സന്തോഷവാർത്ത അറിയിക്കുക.. 

( 08 ) തീർച്ചയായും സത്യത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക്  സുഖാനുഭൂതിയുടെ സ്വർഗ്ഗങ്ങൾ ഉണ്ട്..... 

( 09 ) അവരതിൽ നിത്യവാസികളായിരിക്കും. 
 അല്ലാഹുവിന്റെ സത്യമായ വാഗ്ദാനം ആണിത്. 
 അവൻ അജയ്യനും യുക്തിമാനുമാകുന്നു... 

( 10 ) നിങ്ങൾ കാണുന്ന തൂൺ  ഒന്നും ഇല്ലാതെ അവൻ ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. 

 ഭൂമി നിങ്ങളെയും കൊണ്ട് ചെരിഞ്ഞു പോകാതിരിക്കാൻ അവനതിൽ ഉറച്ച പർവ്വതങ്ങൾ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. 
 എല്ലാതരം ജന്തുക്കളെയും അവൻ അതിൽ പരത്തിയിരിക്കുന്നു. 
 ആകാശത്തുനിന്ന് നാം വെള്ളം ഇറക്കിയിട്ട് വിശിഷ്ടമായ എല്ലാത്തരം ചെടികളെയും മുളപ്പിക്കുക യും ചെയ്തിരിക്കുന്നു... 

( 11 ) ഇതെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. 
 ഇനി അവനു പുറമെ ഉള്ളവർ എന്താണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് നിങ്ങൾ എനിക്ക് ഒന്ന് കാണിച്ചു തരിക. 
 പക്ഷേ അക്രമകാരികൾ വ്യക്തമായ ദുർമാർഗത്തിൽ ആണ്. 

( 12 ) തീർച്ചയായും ലുഖ്മാന് നാം  വിജ്ഞാനം നൽകി. 
 താങ്കൾ അല്ലാഹുവിനോട് നന്ദി കാണിക്കുക
( എന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞു )
 ആരെങ്കിലും അല്ലാഹുവിന് നന്ദി ചെയ്താൽ  അവൻ നന്മക്ക് വേണ്ടി തന്നെയാണ് നന്ദി ചെയ്യുന്നത്. 
 ആരെങ്കിലും നന്ദികേട് കാണിക്കുകയാണെങ്കിൽ അള്ളാഹു നിരാശ്രയരും സ്തുത്യർഹനും  തന്നെയാകുന്നു... 

( 13 ) ലുഖ്മാൻ തന്റെ മകനെ ഉപദേശിച്ചു കൊണ്ട് പറഞ്ഞ സന്ദർഭം
( ഓർക്കുക ). 
 എന്റെ പ്രിയ മകനെ, നീ അല്ലാഹുവിനോട് പങ്കുചേർക്കരുത്. 
 തീർച്ചയായും
( അല്ലാഹുവിനോട് )
 പങ്ക് ചേർക്കുക എന്നത് മഹാഅക്രമമാകുന്നു.. 

( 14 ) തന്റെ മാതാപിതാക്കളെ സംബന്ധിച്ച് മനുഷ്യനോട് നാം വസിയ്യത്ത് ചെയ്തിരിക്കുന്നു. 
 തന്റെ മാതാവ്  ഒരുപാട്  ബുദ്ധിമുട്ടിയാണ് ഗർഭം ചുമന്നത്. 
 അവന്റെ മുലകുടി അവസാനിപ്പിച്ചത് രണ്ടുകൊല്ലം കൊണ്ടുമാണ്
 എനിക്കും നിന്റെ മാതാപിതാക്കൾക്കും നീ നന്ദി ചെയ്യണം
( എന്ന് നാം അവനോട് കൽപിക്കുകയും ചെയ്തിരിക്കന്നു )..
 എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം... 


( 15 ) നിനക്ക് യാതൊരു അറിവും ഇല്ലാത്ത ഏതെങ്കിലും വസ്തുവിനെ എന്നോട് പങ്കു ചേർക്കാൻ അവർ നിന്നെ നിർബന്ധിക്കുകയാണെങ്കിൽ അവരെ നീ അനുസരിക്കരുത്. 
 ഇഹലോകത്ത് വെച്ച് നീ അവരോട് നല്ലനിലയിൽ സഹവസിക്കുക. 
 എന്റെ അടുത്തേക്ക് മടങ്ങിയവരുടെ മാർഗം നീ പിന്തുടരുക. പിന്നീട് നിങ്ങളെല്ലാവരുടെയും മടക്കം എന്റെ അടുത്തേക്ക് തന്നെയാണ്. 
 അപ്പോൾ നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവൻ നിങ്ങളെ അറിയിക്കുന്നതാണ്.... 

( 16 )എന്റെ പ്രിയ മകനേ, തീർച്ചയായും നീ  പ്രവർത്തിച്ച കാര്യം ഒരു കടുകുമണിയുടെ തൂക്കം ആകുകയും എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ  ഭൂമിയിലോ  ആകുകയും  ചെയ്താലും 
 അതിനെ 
( പ്രതിഫല നാളിൽ )
 കൊണ്ടുവരുന്നതാണ്. 
 അള്ളാഹു തീർച്ചയായും നിഗൂഢ ജ്ഞനും 
 എല്ലാ കാര്യങ്ങളും സൂക്ഷ്മമായി അറിയുന്നവനുമാകുന്നു... 

( 17 ) എന്റെ പ്രിയ മകനേ, നീ നിസ്കാരം കൃത്യസമയത്ത് അനുഷ്ഠിക്കുകയും  സുകൃതം കൊണ്ട് കൽപ്പിക്കുകയും നികൃഷ്ടമായതിനെ വിരോധിക്കുകയും
 നിനക്ക് നേരിടുന്ന വിഷമങ്ങളിൽ ക്ഷമ കൈക്കൊള്ളുകയും വേണം. 
 തീർച്ചയായും അതെല്ലാം കഴിച്ചുകൂടാത്ത കാര്യങ്ങളിൽ പെട്ടതാണ്.. 

( 18 ) ജനങ്ങളിൽനിന്ന് നീ മുഖം തിരിച്ചു കളയരുത്. 
 അഹന്ത കാണിച്ച് ഭൂമിയിൽ നടക്കരുത്. 
 തീർച്ചയായും അഹങ്കാരിയും ദുരഭിമാനിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല... 

( 19 ) നടത്തത്തിൽ നീ മിതത്വം പാലിക്കുകയും  ശബ്ദം അല്പം താഴ്ത്തുകയും ചെയ്യുക. തീർച്ചയായും ശബ്ദങ്ങളിൽ വെച്ച് ഏറ്റവും നികൃഷ്ടമായതു  കഴുതകളെ ശബ്ദം ആകുന്നു.... 

അഭിപ്രായങ്ങള്‍