24-Surathu Nnoor-44-64

അദ്ധ്യായം-24
സൂറത്തുന്നൂർ 
 അവതരണം- മദീന
 സൂക്തങ്ങൾ-64
 44 മുതൽ 64 വരെ യുള്ള വചനങ്ങളുടെ അർത്ഥം


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ( ഞാൻ ആരംഭിക്കുന്നു )....


( 44 ) അള്ളാഹു രാപ്പകലുകളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. 
 തീർച്ചയായും ഉൾക്കാഴ്ച്ച  ഉള്ളവർക്ക്  അതിൽ  പാഠമുണ്ട്..... 

( 45 ) എല്ലാ ജീവികളെയും അള്ളാഹു വെള്ളത്തിൽ നിന്ന് സൃഷ്ടിച്ചു. 
 എന്നാൽ അവയിൽ ചിലത് ഉദരത്തിൽ മേൽ ഇഴഞ്ഞു നടക്കുന്നു . 
 രണ്ടു കാലിൽ മേൽ നടക്കുന്നതും അവയിലുണ്ട്. 
 ചിലത് നാലുകാലിൽ നടക്കുന്നു. 
 അവൻ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കും. 
 തീർച്ചയായും അല്ലാഹു എല്ലാകാര്യത്തിനും നല്ലവണ്ണം കഴിവുള്ളവനാണ്... 

( 46 ) സത്യം വ്യക്തമാക്കുന്ന വചനങ്ങൾ നാം അവതരിപ്പിക്കുക തന്നെ ചെയ്തിരിക്കുന്നു. 
 അവൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു നേർമാർഗത്തിൽ ചേർക്കുന്നതാണ്... 

( 47 ) ഞങ്ങൾ അള്ളാഹുവിലും റസൂലിലും വിശ്വസിച്ചു എന്നും, അവരെ ഞങ്ങൾ അനുസരിച്ചു എന്നും അവർ പറയും. 
 അതിനുശേഷം അവരിൽ നിന്ന് ഒരു വിഭാഗം അത് പിന്നെയും പിന്തിരിഞ്ഞു കളയുന്നു. 
 അവർ സത്യവിശ്വാസികൾ അല്ല തന്നെ.... 


( 48 ) അവർക്കിടയിൽ വിധി  നൽകേണ്ടതിനായി അല്ലാഹുവിലേക്കും അവന്റ  റസൂലിലേക്കും വിളിക്കപ്പെട്ടാൽ അപ്പോഴതാ അവരിലൊരു സംഘം തിരിഞ്ഞു പോകുന്നു... 

( 49 ) സത്യം തങ്ങളുടെ പക്ഷത്ത് ആയിരുന്നെങ്കിൽ അവർ നബിയുടെ സന്നിധിയിൽ അനുസരണം ഉള്ളവരായി എത്തുമായിരുന്നു.... 

( 50 ) അവരുടെ ഹൃദയങ്ങളിൽ എന്തെങ്കിലും രോഗമുണ്ടോ? 
 അതോ ( നബിയുടെ പ്രവാചകത്വത്തിൽ )
 അവർ സംശയിക്കുന്നുണ്ടോ? 
 അതുമല്ലെങ്കിൽ അല്ലാഹുവും റസൂലും തങ്ങളോട് അനീതി പ്രവർത്തിക്കുമെന്ന് അവർ ഭയപ്പെടുന്നുണ്ടോ ? 
 അതൊന്നുമല്ല, അക്കൂട്ടർ അക്രമികൾ തന്നെയാണ്... 


( 51 ) തങ്ങൾക്കിടയിൽ വിധി നൽകാനായി അല്ലാഹുവിലേക്കും അവന്റ  റസൂലിലേക്കും വിളിക്കപ്പെട്ടാൽ" ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു" എന്ന് മാത്രമായിരിക്കും സത്യവിശ്വാസികൾ പറയുക. അവർ തന്നെയാണ് വിജയികൾ... 

( 52 ) ആരെങ്കിലും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും അവനെ സൂക്ഷിച്ച് ജീവിക്കുകയും ചെയ്യുന്നുവോ അവർ തന്നെയാണ് വിജയം വരിച്ചവർ... 

( 53 ) (നബിയെ ) താങ്കൾ അവരോട് എന്തെങ്കിലും കല്പിച്ചാൽ അതിനായി പുറപ്പെട്ടു കൊള്ളാം എന്ന് അവർ
( കപടവിശ്വാസികൾ ) ശക്തമായ ഭാഷയിൽ അല്ലാഹുവിനെ മുൻനിർത്തി സത്യം ചെയ്ത് പറയും. 
 താങ്കൾ പറയുക. 
 നിങ്ങൾ സത്യം പറയുക ഒന്നും വേണ്ട. നിങ്ങളുടേത് പരിചയമുള്ള അനുസരണമാണ്. 
 തീർച്ചയായും നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച്   അല്ലാഹു സൂക്ഷ്മജ്ഞനാകുന്നു..... 

( 54 ) താങ്കൾ പറയുക. 
 നിങ്ങൾ അല്ലാഹുവെയും റസൂലിനെയും   അനുസരിക്കണം. 
 ഇനി നിങ്ങൾ പിന്മാറുക ആണെങ്കിൽ തന്നെ  ചുമതലപ്പെടുത്തപ്പെട്ടത് മാത്രമേ റസൂലിന് ബാധ്യതയുള്ളൂ.
 നിങ്ങളെ ചുമതലപ്പെടുത്തപ്പെട്ടത് നിറവേറ്റേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. 
 റസൂലിനെ അനുസരിച്ചാൽ നിങ്ങൾ സൻമാർഗ്ഗം പ്രാപിക്കും. 
 റസൂലിന്റെ ചുമതല വ്യക്തമായ പ്രബോധനം  മാത്രമാകുന്നു..... 


( 55 ) നിങ്ങളിൽ സത്യവിശ്വാസം കൈക്കൊള്ളുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരോട് അല്ലാഹു ഇതാ വാഗ്ദാനം ചെയ്തിരിക്കുന്നു : തീർച്ചയായും അവരുടെ മുൻഗാമികൾക്ക് പ്രാതിനിധ്യം നൽകിയത് പോലെ ഈ ഭൂമിയിൽ അവർക്കും പ്രാതിനിത്യം നൽകുമെന്നും, അവർക്കായി അവൻ തൃപ്തിപ്പെട്ട മതത്തെ അവർക്ക് ശക്തിപ്പെടുത്തി കൊടുക്കുമെന്നും, ഭയത്തിനു ശേഷം അവർക്ക് നിർഭയത്വം നൽകുമെന്നും അവർ എന്നെ ആരാധിക്കുന്നു. എന്നോട് മറ്റൊന്നിനെയും പങ്കുചേർക്കുന്നില്ല 
( എന്നത് കൊണ്ടാണ് ഇങ്ങനെ വാഗ്ദാനം ചെയ്തിരിക്കുന്നത് )
 എന്നാൽ ഈ അനുഗ്രഹം ലഭിച്ചതിനുശേഷം ആരെങ്കിലും തന്നെ നന്ദികേട് കാണിച്ചാൽ അവർ തന്നെയാകുന്നു ധിക്കാരികൾ... 

( 56 ) നിങ്ങൾ നിസ്ക്കാരം കൃത്യമായി അനുഷ്ഠിക്കുകയും സക്കാത്ത് കൊടുക്കുകയും റസൂലിനെ അനുസരിക്കുകയും ചെയ്യുക. 
 നിങ്ങൾ അനുഗ്രഹീതരായിത്തീരാൻ വേണ്ടി... 

( 57 ) സത്യനിഷേധികൾ ഭൂമിയിൽ അല്ലാഹുവിനെ പരാജയപ്പെടുത്തി കളയും എന്ന് താങ്കൾ  വിചാരിച്ചു പോവുകയോ ചെയ്യരുത്. 
 അവരുടെ മടക്കസ്ഥലം നരകമാണ്. 
 അതെത്ര ദുഷിച്ച സങ്കേതം... 

( 58 ) സത്യവിശ്വാസികളേ, നിങ്ങളുടെ അടിമകളും പ്രായം തികയാത്ത കുട്ടികളും മൂന്നു സമയങ്ങളിൽ നിങ്ങളോട് പ്രവേശനത്തിന് അനുവാദം ചോദിക്കട്ടെ. 
 സുബഹി നമസ്കാരത്തിന് മുൻപും ഉച്ച വിശ്രമത്തിനായി നിങ്ങൾ വസ്ത്രങ്ങൾ മാറുന്ന സമയത്തും, ഇഷാ നിസ്കാരത്തിന് ശേഷവും. 
 ഇത് നിങ്ങൾക്ക് മറ്റുള്ളവർ കാണാൻ നാണമാകുന്ന സമയങ്ങളാണ്.
 മറ്റു സമയങ്ങളിൽ നിങ്ങൾക്കും അവർക്കും അനുവാദം ചോദിക്കാതെ പ്രവേശിക്കുന്നതിൽ തെറ്റില്ല. 
 അവർ നിങ്ങളിൽ അതായത്  നിങ്ങളിൽ ചിലർ ചിലരിൽ -  ശുശ്രൂഷക്കും വേണ്ടിയും മറ്റും ചുറ്റിപ്പറ്റി നിൽക്കുന്ന അവരാണല്ലോ.
 ഇപ്രകാരം അല്ലാഹു നിങ്ങൾക്ക് മതവിധികൾ വിവരിച്ചുതരുന്നു.
 അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.....

( 59 ) ഇനി നിങ്ങളിൽ ഉള്ള കുട്ടികൾ പ്രായം തികഞ്ഞാൽ അവരുടെ മുമ്പുള്ളവർ
( അതായത് വലിയവർ )
 അനുവാദം ചോദിക്കുന്നത് പോലെ അവരും അനുവാദം ചോദിക്കട്ടെ.
 ഇപ്രകാരം അല്ലാഹു നിങ്ങൾക്ക് അവന്റെ വചനങ്ങൾ വിവരിച്ചുതരുന്നു.
 അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.....

( 60 ) വിവാഹ ജീവിതം ആഗ്രഹിക്കാത്ത വിധം  പ്രായംചെന്ന സ്ത്രീകൾ അവരുടെ പർദ്ദ വസ്ത്രങ്ങൾ അഴിച്ചുവെക്കുന്നതിൽ കുറ്റമൊന്നുമില്ല പക്ഷേ
( ആഭരണങ്ങൾ തുടങ്ങിയ )
 അലങ്കാരങ്ങൾ അവർ വെളിപ്പെടുത്തരുത്.
 പർദ്ദ വസ്ത്രം അഴിച്ചുവെക്കാതിരിക്കലാണ് ഏറ്റവും നല്ലത്.
 അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.... 


( 61 ) നിങ്ങളുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ പിതാക്കളുടെയോ  മാതാക്കളുടെയോ , സഹോദരന്മാരുടെയോ സഹോദരിമാരുടെയോ, പിതാവിന്റെ സഹോദരന്മാരുടെയോ  പിതാവിന്റെ സഹോദരിമാരുടെയോ  മാതാവിന്റെ സഹോദരമാരുടെയോ മാതാവിന്റെ സഹോദരിമാരുടെയോ വീടുകളിൽ നിന്നോ, നിങ്ങളുടെ നിയന്ത്രണത്തിലുള്ള വീടുകളിൽ നിന്നോ നിങ്ങളുടെ സ്നേഹിതന്മാരുടെ വീടുകളിൽ നിന്നോ ഭക്ഷണം കഴിക്കുന്നതിൽ അന്ധനോ മുടന്തനോ രോഗിക്കോ നിങ്ങൾക്ക് സ്വന്തം തന്നെയോ കുറ്റമൊന്നുമില്ല. 
 നിങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിലും ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കുന്നതിനും വിരോധമൊന്നുമില്ല.
 എന്നാൽ വീടുകളിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹിതവും പരിശുദ്ധവുമായ ഒരു അഭിവാദ്യം എന്ന നിലക്ക് നിങ്ങൾ സലാം പറയുക.
 ഇപ്രകാരം അല്ലാഹു നിങ്ങൾക്ക് തന്നെ വചനങ്ങൾ വിവരിച്ചുതരുന്നു.
 ചിന്തിച്ച് ഗ്രഹിക്കാൻ വേണ്ടിയാണ്....

( 62 ) തീർച്ചയായും അല്ലാഹുവിലും അവന്റെ റസൂലിലും  വിശ്വസിച്ചവർ മാത്രമാണ് സത്യവിശ്വാസികൾ. 
 അവർ നബിയോടൊപ്പം വല്ല പൊതു കാര്യത്തിലും  സംബന്ധിച്ച് കൊണ്ടിരിക്കുമ്പോൾ നബിയോടു ചോദിക്കാതെ
( ഏതെങ്കിലും കാലത്തിന് പുറത്ത് )
 പോവുകയില്ല.
( നബിയെ )
 തീർച്ചയായും താങ്കളോട് അനുവാദം ചോദിക്കുന്നവർ   ആരോ അവർ തന്നെയാണ് അല്ലാഹുവിലും അവന്റെ റസൂലിലും  വിശ്വസിക്കുന്നവർ. 
 എന്നാൽ തങ്ങളുടെ ചില കാര്യങ്ങൾക്ക് വേണ്ടി
( പുറത്തുപോകാൻ )
 താങ്കളോട് അവർ അനുവാദം ചോദിച്ചാൽ താങ്കൾ ഉദ്ദേശിച്ചവർക്ക് അനുവാദം കൊടുത്തു കൊള്ളുക. 
 അവർക്ക് പാപ മോചനത്തിനായി അള്ളാഹുവിനോട് പ്രാർത്ഥിക്കുക. 
 തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണ്യകനും ആകുന്നു.... 


( 63 ) നിങ്ങൾക്കിടയിൽ ചിലർ ചിലരെ വിളിക്കുന്നതുപോലെ റസൂലിനെ നിങ്ങൾ വിളിക്കരുത്. 
 എന്തെങ്കിലും മറ പറ്റിക്കൊണ്ട് നിങ്ങളിൽ നിന്ന് ഊരിചാടുന്നവരെ അള്ളാഹു അറിയുക തന്നെ ചെയ്യുന്നുണ്ട്. 
 അതിനാൽ നബി തങ്ങളുടെ കൽപ്പനയ്ക്ക് എതിർ  പ്രവർത്തിക്കുന്നവർ, തങ്ങളെ ഒരു വലിയ വിപത്ത് ബാധിക്കുകയോ, വേദനാജനകമായ ശിക്ഷ വന്നെത്തുന്നത് നല്ലതുപോലെ സൂക്ഷിച്ചു കൊള്ളട്ടെ....


( 64 ) അറിയുക. 
തീർച്ചയായും ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്. 
 നിങ്ങൾ ഏത് അവസ്ഥയിലാണെന്നും, അവർ
( കപടവിശ്വാസികൾ )
 അവങ്കലേക്കു മടക്കപ്പെടുന്ന ദിവസവും അവൻ അറിയുക തന്നെ ചെയ്യുന്നു. 
 അപ്പോൾ അവർ പ്രവർത്തിച്ചതിന്റെ  പ്രതിഫലം അവിടെവച്ച് അവൻ അവർക്ക് നൽകുന്നതാണ്. 
 അല്ലാഹു എല്ലാ കാര്യവും ശരിക്കും അറിയുന്നവനാണ്..... 

അഭിപ്രായങ്ങള്‍