24-Surathu Nnoor -32-43

അദ്ധ്യായം-24
സൂറത്തു ന്നൂർ 
 അവതരണം- മദീന
 സൂക്തങ്ങൾ-64
 32 മുതൽ 43 വരെയുള്ള വചനങ്ങൾ അർത്ഥം.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ( ഞാൻ ആരംഭിക്കുന്നു )....

( 32 ) നിങ്ങളിൽ ഇണകൾ ഇല്ലാത്ത സ്ത്രീ പുരുഷന്മാർക്കും, ആൺ, പെണ്ണ്, അടിമകളിൽ നല്ലവർക്കും വിവാഹം നടത്തി കൊടുക്കുക. 
 അവർ ദരിദ്രൻ ആണെങ്കിൽ തന്റെ ഔദാര്യം കൊണ്ട് അള്ളാഹു അവർക്ക് ഐശ്വര്യം നൽകും. 
 അള്ളാഹു വിശാലമായ കാരുണ്യം ഉള്ളവനും സർവ്വജ്ഞനും ആകുന്നു.... 

( 33 ) വിവാഹം ചെയ്യാൻ ആവശ്യമായ സാമ്പത്തികശേഷി ഇല്ലാത്തവർ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഐശ്വര്യം നൽകുന്നതു വരെ തങ്ങളുടെ പാതിവൃത്യം സംരക്ഷിക്കട്ടെ. 
 നിങ്ങളുടെ അടിമകളിൽ നിന്ന് മോചന കരാർ എഴുതിക്കൊടുക്കാൻ ആവശ്യപ്പെടുന്ന വർക്ക്, അവരിൽ നന്മ ഉണ്ടെന്ന് അറിയുന്ന പക്ഷം നിങ്ങൾ മോചന കരാർ എഴുതി കൊടുക്കുക. 
 അല്ലാഹു നിങ്ങൾക്ക് നൽകിയ ധനത്തിൽ നിന്ന് അവർക്ക് നൽകുകയും ചെയ്യുക. 
 നിങ്ങളുടെ അടിമസ്ത്രീകളെ- അവർ ചാരിത്രശുദ്ധി ഉദ്ദേശിക്കുമ്പോൾ- നിങ്ങൾ ഐഹിക ജീവിത വിഭവങ്ങൾ ആഗ്രഹിച്ചുകൊണ്ട് വ്യഭിചാരത്തിലേക്ക്  നിർബന്ധിക്കരുത്. 
 ആരെങ്കിലും അതിന് അവരെ നിർബന്ധിച്ചാൽ ആ നിർബന്ധത്തിനു ശേഷം അല്ലാഹു പൊറുത്തു കൊടുക്കുന്നവനും കാരുണ്യവാനും തന്നെയാണ്... 

( 34 ) തീർച്ചയായും നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന പല ദൃഷ്ടാന്തങ്ങളും, മുൻപ് കഴിഞ്ഞവരിൽ  ഉണ്ടായത് പോലെയുള്ള വൃത്താന്തങ്ങളും  ഭക്തിമാർഗം കൈക്കൊള്ളുന്നവർക്ക് വേണ്ട
 നല്ല ഉപദേശവും നാം ഇറക്കി തന്നിരിക്കുന്നു.. 

( 35 ) അല്ലാഹു ആകാശഭൂമികളെ പ്രകാശിപ്പിക്കുന്നവനാകുന്നു
( സത്യ വിശ്വാസികളുടെ ഹൃദയങ്ങളിൽ )
 അവൻ നൽകിയ പ്രകാശത്തിന്റെ ഉപമ
( വിളക്ക് വെക്കാൻ ഉള്ള )
 ഒരു വിളക്കുമാടം പോലെയാണ്. 
 അതിലൊരു വിളക്കുണ്ട്. 
 ആ വിളക്ക് ഒരു സ്ഫടിക കുപ്പിയിൽ ആണ് ഇരിക്കുന്നത്. 
 ആ സ്പടിക കുപ്പി, കത്തി തിളങ്ങുന്ന നക്ഷത്രം പോലെയാണ്. 
 കിഴക്ക് ഭാഗത്തോ പടിഞ്ഞാറ് ഭാഗത്തോ  വളർന്നത് അല്ലാത്ത, അനുഗ്രഹീതമായ ഒരു ഒലീവ് വൃക്ഷത്തിന്റെ എണ്ണ കൊണ്ടാണത് കത്തിക്കപ്പെടുന്നത്. 
 അതിന്റെ എണ്ണ ത്തീ  സ്പർശിച്ചിട്ടില്ലെങ്കിൽ തന്നെ സ്വയം വെളിച്ചം നൽകാൻ പര്യാപ്തമായതാണ്. 
 അങ്ങനെ ആ പ്രകാശത്തിനു മേൽ അവൻ ഉദ്ദേശിക്കുന്നവരെ അവന്റെ പ്രകാശത്തിലേക്ക്
( സത്യത്തിലേക്ക് )
 അല്ലാഹു നയിക്കുകയും, ജനങ്ങൾക്ക് ഉപമകൾ വിവരിച്ചു കൊടുക്കുകയും ചെയ്യുന്നു. 
 എല്ലാ കാര്യങ്ങളെക്കുറിച്ചും അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.... 

( 36-37 ) ഉയർത്തപ്പെടാനും തന്റെ നാമം പറയാനും അല്ലാഹു കല്പിച്ചിട്ടുള്ള ഭവനങ്ങളിൽ - പള്ളികളിൽ- രാവിലെയും  സന്ധ്യാസമയങ്ങളിലും അവിടെവെച്ച് പുരുഷന്മാർ അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നതാണ്. 
 അല്ലാഹുവിന്റെ നാമം പറയുന്നതിൽ നിന്നും, നിസ്ക്കാരം നിർവഹിക്കുന്നതിൽനിന്നും സക്കാത്ത് കൊടുക്കുന്നതിൽ നിന്നും ക്രയവിക്രയങ്ങൾ അവരെ തടയുകയില്ല. 
 ഹൃദയങ്ങളും നേത്രങ്ങളും കീഴ്മേൽ മറിയുന്ന ഒരു ദിവസത്തെ
( അതായത് അന്ത്യ നാളിനെ )
 അവർ ഭയപ്പെടുന്നു.... 

( 38 ) തങ്ങളുടെ നല്ല പ്രവർത്തികൾക്ക് അല്ലാഹു അവർക്ക് പ്രതിഫലം നൽകാനും തന്റ  അനുഗ്രഹത്തിൽ നിന്ന് അവൻ അവർക്ക് വർധിപ്പിച്ചു കൊടുക്കാൻ വേണ്ടിയാണ് 
( അവർ അങ്ങനെ ചെയ്യുന്നത് )
 അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ കൊടുക്കുന്നതാണ്.... 

( 39 ) സത്യനിഷേധികളുടെ
( നല്ല ) പ്രവർത്തനങ്ങൾ മരുഭൂമിയിലെ മരീചിക പോലെയാണ്. 
 കാഴ്ച വന്നത് വെള്ളമാണെന്ന് ധരിക്കുന്നു. 
 അങ്ങനെ അവർ അവിടെ ചെന്ന് നോക്കിയാൽ ഒന്നും കാണുകയില്ല. 
 അവൻ അതിനടുത്ത്  അല്ലാഹുവിനെ കാണും. 
 അവൻ അവന്റെ വിചാരണ പൂർത്തിയാക്കുകയും ചെയ്യും. 
 അതിവേഗം വിചാരണ നടത്തുന്നവനാണ്‌  അള്ളാഹു.... 

( 40 ) അല്ലെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ ആഴക്കടലിലെ അന്ധകാരങ്ങൾ  പോലെയാണ്. 
 തിരമാലകൾ അതിനെ മേൽക്കുമേൽ മൂടി കളഞ്ഞിരിക്കുന്നു.
 അതിന്റെ മേലെ കാർമേഘം ഉണ്ട്.
 അങ്ങനെ ഒന്നിന് മീതെ ഒന്നായി കൊണ്ടുള്ള പലതരം അന്ധകാരങ്ങൾ. 
 തന്റെ കൈ പുറത്തേക്ക് കാട്ടിയാൽ അവനത് കാണുകയില്ല
( അത്രയുമധികം കൂരിരുട്ട് ആയിരിക്കും )
 അള്ളാഹു ആർക്കെങ്കിലും പ്രകാശം നൽകുന്നില്ലെങ്കിൽ അവന് ഒട്ടും തന്നെ പ്രകാശം ഉണ്ടാവുകയില്ല....


( 41 ) ആകാശഭൂമികളിലുള്ളവരും വായു മണ്ഡലത്തിൽ ചിറകുവിടർത്തി പറക്കുന്ന പക്ഷികളും തീർച്ചയായും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു എന്ന് താങ്കൾ അറിഞ്ഞില്ലേ  ? 
 അവ ഓരോന്നും അതിന്റെ പ്രാർത്ഥനയും തസ്ബീഹും  അറിയുക തന്നെ ചെയ്തിട്ടുണ്ട്. 
 അവർ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു നല്ലതുപോലെ അറിയുന്നവനാണ്...

( 42 ) ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. 
 അല്ലാഹുവിലേക്ക് തന്നെയാണ് എല്ലാവരുടെയും മടക്കം... 

( 43 ) തീർച്ചയായും അല്ലാഹു മേഘത്തെ പതുക്കെ വലിച്ചുകൊണ്ടു വരുകയും, പിന്നീട് അവർ തമ്മിൽ യോജിപ്പിക്കുകയും അനന്തരം അതിനെ ആട്ടി ആക്കുകയും ചെയ്യുന്നതു താങ്കൾ കണ്ടിട്ടില്ലേ  ? 
 അങ്ങനെ അതിൽ നിന്ന് മഴ വർഷിക്കുന്നത്  താങ്കൾക്ക് കാണാം. 
 ആകാശത്തുനിന്ന്, അതായത് അബ്ദുള്ള മേഘ പർവ്വതങ്ങളിൽ നിന്ന് അവൻ ഹിമകട്ടകളെ ഇറക്കുന്നു. 
 എന്നിട്ട് താൻ ഉദ്ദേശിച്ചവരുടെമേൽ അതിനെ അവൻ വീഴ്ത്തുകയും അവൻ ഉദ്ദേശിച്ചവരിൽ  നിന്ന് അതിനെ തടയുകയും ചെയ്യുന്നു. 
 മേഘത്തിൽ നിന്നും ഉണ്ടാകുന്ന മിന്നലിന്റെ പ്രകാശം കണ്ണുകളെ റാഞ്ചി എടുക്കാറാകും.. 

അഭിപ്രായങ്ങള്‍