24-Surathu Nnoor -21-31

അധ്യായം-24
സൂറത്തു ന്നൂർ 
 അവതരണം- മദീന
 സൂക്തങ്ങൾ-64
 21 മുതൽ 31 വരെയുള്ള വചനങ്ങളുടെ അർഥം.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 21 ) സത്യവിശ്വാസികളേ, 
 നിങ്ങൾ പിശാചിന്റ  കാലടിപ്പാടുകൾ പിന്തുടരരുത്. 
 പിശാചിന്റെ കാലടിപ്പാടുകൾ ആരെങ്കിലും പിന്തുടരുകയാണെങ്കിൽ 
( തീർച്ചയായും അവൻ പിഴച്ചു പോകുന്നതാണ് )
 തീർച്ചയായും അവൻ നീച കർമ്മങ്ങളും മോശമായ പ്രവൃത്തികളുമാണ് ഉപദേശിക്കുക. 
 അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും നിങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ നിങ്ങളിൽ ആരും ഒരിക്കലും ശുദ്ധൻ ആകുമായിരുന്നില്ല. 
 പക്ഷേ അള്ളാഹു അവൻ ഉദ്ദേശിക്കുന്നവരെ സ്വീകരിക്കുന്നു. 
 അല്ലാഹു എല്ലാം കേൾക്കുന്നവനും സർവ്വജ്ഞനും ആകുന്നു... 

( 22 ) നിങ്ങളിൽ ശ്രേഷ്ഠതയും സാമ്പത്തിക ശേഷിയും ഉള്ളവർ തങ്ങളുടെ കുടുംബങ്ങൾക്കും അഗതികൾക്കും അള്ളാഹുവിനെ മാർഗത്തിൽ ഹിജ്റ പോയ ഉള്ളവർക്കും ധനസഹായം ചെയ്യില്ലെന്ന് സത്യം ചെയ്യരുത്. 
 അവർ മാപ്പു നൽകുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യട്ടെ. 
 അള്ളാഹു നിങ്ങൾക്ക് പൊറുത്തു തരുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ    ? 
 അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണ്യകനും ആകുന്നു... 

( 23 ) വ്യഭിചാരത്തെ കുറിച്ചുള്ള ചിന്തപോലുമില്ലാത്ത സത്യവിശ്വാസികളായ  പവിത്രകളെ സംബന്ധിച്ച് വ്യഭിചാര ആരോപണം ചെയ്തവർ ഈ ലോകത്തും പരലോകത്തും ശപിക്കപ്പെട്ടിരിക്കുന്നു. 
 അവർക്ക് കഠിനമായ ശിക്ഷയുണ്ട്.. 

( 24 ) സ്വന്തം നാവുകളും കൈകാലുകളും അവരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അവർക്കെതിരെ സാക്ഷി പറയുന്ന ദിവസം... 

( 25 ) അല്ലാഹു അവർക്ക് ന്യായമായ പ്രതിഫലം പൂർത്തിയാക്കി കൊടുക്കും. 
 തീർച്ചയായും അല്ലാഹു തന്നെയാണ് സ്പഷ്ടമായ നീതി പാലിക്കുന്നവൻ എന്ന് അവർ മനസ്സിലാക്കുകയും ചെയ്യും.. 

( 26 ) ദുർന്നടപ്പുകാരികളായ സ്ത്രീകൾ
 ദുർനടപ്പ്ക്കാരായ  പുരുഷന്മാർക്കും ദുർനടപ്പുക്കാരായ പുരുഷന്മാർ ദുർന്നടപ്പുക്കാരികളായ സ്ത്രീകൾക്കും ആകുന്നു. 
 നല്ല നടപടിക്കാരികളായ സ്ത്രീകൾ നല്ലനടപ്പ് ക്കാരായ  പുരുഷന്മാർക്കും
 നല്ലനടപ്പ് ക്കാരായ പുരുഷന്മാർ നല്ലനടപ്പ് ക്കാരായ സ്ത്രീകൾക്കും ആകുന്നു. 
 നല്ലവരായ അക്കൂട്ടർ
( ദുഷ്ടരായ )
 ഇവർ പരത്തിയെ കുറ്റത്തിൽ  സുരക്ഷിതരാണ്. 
 അവർക്ക് പാപമോചനവും മാന്യമായ  ഭക്ഷണവും ഉണ്ട്... 

( 27 ) സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളിൽ, ആ വീട്ടുകാരോട് അനുവാദം ചോദിക്കുകയും അവർക്ക് സലാം പറയുകയും ചെയ്യുന്നതുവരെ നിങ്ങൾ പ്രവേശിക്കരുത്.  
 അത് നിങ്ങൾക്ക് ഗുണകരമാണ്. നിങ്ങൾ ഉൽബുദ്ധരാകാൻ വേണ്ടിയാണ്
( ഇത് അവതരിപ്പിച്ചു തന്നിരിക്കുന്നത് )... 

( 28 ) ഇനി
( നിങ്ങൾക്ക് അനുവാദം )നൽകാൻ ആരെയും അവിടെ നിങ്ങൾ കണ്ടില്ലെങ്കിൽ അനുവാദം ലഭിക്കുന്നതുവരെ നിങ്ങൾ അവിടെ പ്രവേശിക്കരുത്, മടങ്ങി പോകുക എന്ന് പറയപ്പെട്ടാൽ നിങ്ങൾ മടങ്ങി പോകുക. അതാണ് നിങ്ങൾക്ക് ഏറ്റവും നല്ലത്. 
 നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനാണ്.. 

( 29 ) നിങ്ങൾക്ക്
( എന്തെങ്കിലും ) ഉപയോഗങ്ങൾക്കായി
 താമസമില്ലാത്ത വീടുകളിൽ
( അനുവാദം ചോദിക്കാതെ )
 പ്രവേശിക്കുന്നതിൽ തെറ്റൊന്നുമില്ല.
 നിങ്ങൾ വ്യക്തമാക്കുന്നതും മറച്ചു വെക്കുന്നതും അല്ലാഹു അറിയുന്നുണ്ട്......

( 30 )( നബിയെ ) സത്യവിശ്വാസികളോട്, അവരുടെ കണ്ണുകൾ അടക്കുവാനും, 
 ജനനേന്ദ്രിയങ്ങൾ സൂക്ഷിക്കുവാനും താങ്കൾ പറയുക.
 അതാണ് അവർക്ക് ഏറ്റവും ശുദ്ധിയുള്ളത്. 
 അവർ പ്രവർത്തിക്കുന്നതിനെ സംബന്ധിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നു...

( 31 ) സത്യവിശ്വാസിനികളോടും തങ്ങളുടെ കണ്ണുകൾ അടക്കുവാനും ജനനേന്ദ്രിയങ്ങൾ സൂക്ഷിക്കുവാനും തങ്ങളുടെ സൗന്ദര്യത്തിൽ നിന്ന് പ്രത്യക്ഷമായത്  അല്ലാതെ കാണിക്കാതിരിക്കാനും താങ്കൾ പറയുക.
 അവർ മക്കനകൾ കൊണ്ട് തങ്ങളുടെ ശിരസ്സും കഴുത്തും മാറിടങ്ങളും മറക്കട്ടെ.
 ഭർത്താക്കന്മാർ, പിതാക്കൾ, ഭർത്താ പിതാക്കൾ, പുത്രന്മാർ, ഭർത്താവിന്റെ പുത്രന്മാർ, സഹോദരങ്ങൾ, സഹോദരന്മാരുടെ പുത്രന്മാർ, സഹോദരിമാരുടെ പുത്രന്മാർ, തങ്ങളെ പോലെയുള്ള സ്ത്രീകൾ,സ്വന്തം  അടിമകൾ
 ( ഭക്ഷണത്തിന്റെ അവശിഷ്ടം ഭുജിക്കാൻ ആയി ) തങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന, സ്ത്രീകളുടെ തീരെ ലൈംഗികമോഹം ഇല്ലാത്ത പുരുഷന്മാർ, സ്ത്രീകളെ രഹസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ പ്രായമായിട്ടില്ലാത്ത  കുട്ടികൾ എന്നിവർക്ക് അല്ലാതെ അവർ തങ്ങളുടെ സൗന്ദര്യം വെളിപ്പെടുത്താൻ പാടില്ല.
 തങ്ങളുടെ അഹങ്കാരത്തിൽ നിന്ന് മറച്ചുവെക്കുന്നത് പുറത്തറിയിക്കാൻ വേണ്ടി   കാലടിച്ചു  നടക്കരുത്.
 സത്യവിശ്വാസികളേ, 
 നിങ്ങൾ വിജയം നേടാനായി എല്ലാവരും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുക....

 

അഭിപ്രായങ്ങള്‍