14-Surathu Ibraheem -01-10

അധ്യായം-14
 സൂറത്തു ഇബ്റഹീം 
 അവതരണം- മക്ക
 സൂക്തങ്ങൾ-52
 ഒന്നുമുതൽ പത്തുവരെയുള്ള വചനങ്ങളുടെ അർഥം. 


 പരമകാരുണ്യകനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )... 

( 01 )അലിഫ് ലാം റാ,
 
( നബിയെ ) താങ്കൾ അന്ധകാരങ്ങളിൽ നിന്ന് ജനങ്ങളെ അവരുടെ നാഥന്റ 
 അനുമതിയോടെ പുറത്തുകൊണ്ടുവന്നു പ്രകാശത്തിലെത്തിക്കാൻ, 
 അതായത് അജയ്യനും 
 സ്തുത്യർഹനുമായ അല്ലാഹുവിന്റെ മാർഗ്ഗത്തിലെത്തിക്കാൻ വേണ്ടി  താങ്കൾക്ക് നാം ഇറക്കി തന്ന ഗ്രന്ഥമാണിത്... 

( 02 ) ആകാശഭൂമികളിലുള്ളവയെല്ലാം ഏതൊരുത്തനുള്ളതാണോ അവനാണ് അല്ലാഹു. 
 സത്യനിഷേധികൾക്ക് കഠിനശിക്ഷയാലുള്ള  മഹാ നാശമുണ്ട്... 

( 03 ) അവർ പരലോകത്തെക്കാൾ  ഐഹിക ജീവിതത്തെ സ്നേഹിക്കുകയും, 
 അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് (ജനങ്ങളെ )
 തടയുകയും അതിൽ വക്രത ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. 
 അവർ വിദൂരമായ വഴി പിഴവിലാകുന്നു...

( 04 ) ഒരു പ്രവാചകനെയും തന്റെ ജനതയുടെ ഭാഷയിൽ അല്ലാതെ നാം നിയോഗിച്ചിട്ടില്ല. 
 പ്രവാചകർ അവർക്ക് വിശദീകരിച്ചു കൊടുക്കാൻ വേണ്ടിയാണത്. 
 അപ്പോൾ അല്ലാഹു അവനുദ്ദേശിച്ചവരെ വഴിതെറ്റിക്കുകയും
 അവനുദ്ദേശിച്ചവരെ നേർമാർഗ്ഗത്തിലാക്കുകയും ചെയ്യുന്നു. 
 അവൻ അജയ്യനും മഹാ യുക്തിമാനുമാണ്.. 


( 05 ) തീർച്ചയായും മൂസായെ 
 നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം അയച്ചു. 
 താങ്കൾ താങ്കളുടെ ജനതയെ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരിക.
 അല്ലാഹുവിന്റെ
( അനുഗ്രഹങ്ങൾ ലഭിച്ച )
 ദിവസങ്ങളെ കുറിച്ച് അവരെ ഓർമിപ്പിക്കുകയും ചെയ്യുക.
( എന്ന് നാം നിർദ്ദേശിക്കുകയും ചെയ്തു )
 ഏറെ നന്ദി കാണിക്കുന്ന ക്ഷമാശീലരായ എല്ലാവർക്കും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്.... 

( 06 ) മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദർഭം
( ഓർക്കുക )
 ഫിർഔൻ പ്രഭ്യതികളിൽ  നിന്നു നിങ്ങളെ രക്ഷിച്ച ഘട്ടത്തിൽ അല്ലാഹു നിങ്ങൾക്ക് ചെയ്തുതന്ന അനുഗ്രഹം ഓർക്കുക. 
 നിങ്ങൾക്കവൻ കടുത്ത ശിക്ഷ ആസ്വദിപ്പിക്കുകയും, നിങ്ങളുടെ ആൺമക്കളെ കൊല്ലുകയും നിങ്ങളുടെ സ്ത്രീകളെ അവർ ജീവനോടെ വിടുകയുമായിരുന്നു. 
 അതിൽ നിങ്ങളുടെ നാഥനിൽ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ടായിരുന്നു.. 

( 07 ) നിങ്ങളുടെ നാഥൻ അറിയിച്ച സന്ദർഭം
( ഓർക്കുക )
 നിങ്ങൾ നന്ദി കാണിച്ചാൽ നിങ്ങൾക്ക് നാം  കൂടുതൽ തരും. 
 നിങ്ങൾ നന്ദികേട് കാണിച്ചാലോ
( ഓർക്കുക )
 എന്റെ നാഥന്റ  ശിക്ഷ കഠിനമായതാകുന്നു.... 

( 08 ) മൂസാനബി തുടർന്നു പറഞ്ഞു. നിങ്ങളും ഭൂമുഖത്തുള്ളവരെല്ലാവരും നന്ദികേട് കാണിച്ചാലും അല്ലാഹു സ്വയം പര്യാപ്തനും
 സ്തുതിഹർഹനും  തന്നെയാകുന്നു... 

( 09 ) നിങ്ങൾക്ക് മുൻപുണ്ടായിരുന്ന നൂഹിന്റ ജനതയുടെയും ആദിന്റയും സമൂദിന്റയും ചരിത്രം നിങ്ങൾക്ക് വന്നു കിട്ടിയില്ലേ  ? 
 അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയാത്ത അവർക്ക് ശേഷമുള്ളവരുടെ ചരിത്രവും
( വന്നു കിട്ടിയില്ലേ   ?  )
 അവരുടെ പ്രവാചകൻമാർ തെളിവുകൾ സഹിതം അവരുടെ അടുത്തു ചെന്നു. 
 അപ്പോൾ വായിൽ കൈകൾ തള്ളിക്കൊണ്ട് അവർ പറഞ്ഞു : നിങ്ങൾ നിയോഗിക്കപ്പെട്ട കാര്യത്തെ ഞങ്ങൾ നിഷേധിക്കുന്നു. 
 നിങ്ങൾ ഞങ്ങളെ ഏത് കാര്യത്തിലേക്കാണ് ക്ഷണിക്കുന്നുവോ അതിനെക്കുറിച്ച് ഞങ്ങൾ സംശയത്തിലും  ശങ്കയിലും  തന്നെയാണ്... 

( 10 ) അവരുടെ മുർസലുകൾ ചോദിച്ചു : ആകാശഭൂമികളെ സൃഷ്ടിച്ച അള്ളാഹുവിലാണോ സംശയം 
 നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരാനും, നിശ്ചിത അവധി വരെ നിങ്ങൾക്ക്(  സമയം )
 പിന്തിച്ചുതരാനുമാണു നിങ്ങളെ അവൻ വിളിക്കുന്നത്. 
 അവർ മറുപടി പറഞ്ഞു : നിങ്ങൾ ഞങ്ങളെ പോലെയുള്ള മനുഷ്യർ മാത്രമാണ്. 
 ഞങ്ങളുടെ പിതാക്കൾ ആരാധിച്ചുപോന്ന ദൈവങ്ങളിൽ നിന്ന് ഞങ്ങളെ തട്ടി തിരിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. 
 അതിനാൽ വ്യക്തമായ ദൃഷ്ടാന്തം നിങ്ങൾ കൊണ്ടുവരിക....💞 Completely 50% 💞

അഭിപ്രായങ്ങള്‍