14-Surathu Ib raheem-11-24
അദ്ധ്യായം-14
സൂറത്തു ഇബ്റാഹീം
അവതരണം-മക്ക
സൂക്തങ്ങൾ-52
പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )....
( 11 ) അവരോട് പ്രവാചകന്മാർ പറഞ്ഞു : ഞങ്ങൾ നിങ്ങളെപ്പോലെയുള്ള മനുഷ്യർ തന്നെയാണ്.
പക്ഷേ അല്ലാഹുവു തന്റ അടിമകളിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവർക്ക് ഔദാര്യം നൽകുന്നു.
അല്ലാഹു അനുവാദം കൂടാതെ നിങ്ങൾക്ക് ദൃഷ്ടാന്തം കൊണ്ടുവരാൻ ഞങ്ങൾക്ക് ആവുകയില്ല.
അതിനാൽ സത്യവിശ്വാസികൾ അല്ലാഹുവിൽ ഭരമേല്പിച്ചു കൊള്ളട്ടെ..
( 12 ) ഞങ്ങൾ എങ്ങനെ അള്ളാഹുവിനെ ഭാരം ഏൽക്കാതിരിക്കും ?
ഞങ്ങളുടെ വഴി ഞങ്ങൾ കാണിച്ചുതന്നത് അവനാണ്.
നിങ്ങൾ ഞങ്ങളെ ദ്രോഹിച്ചു കൊണ്ടിരുന്നത് എല്ലാം തീർച്ചയായും ഞങ്ങൾ ക്ഷമിക്കും.
ഭാരം ഏൽപ്പിക്കുന്നവർ അല്ലാഹുവിങ്കൽ ഭാരം ഏൽപ്പിച്ചു കൊള്ളട്ടെ...
( 13 ) സത്യനിഷേധികൾ അവരുടെ മുർസലുകളോട് പറഞ്ഞു : തീർച്ചയായും ഞങ്ങൾ നിങ്ങളെ ഞങ്ങളുടെ നാട്ടിൽ നിന്ന് പുറത്താക്കും.
അല്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ വിശ്വാസത്തിലേക്ക്
(മതത്തിലേക്ക് )
മടങ്ങണം.
അപ്പോൾ അവർക്ക് അവരുടെ നാഥൻ സന്ദേശം നൽകി : അക്രമികളെ നാം നശിപ്പിക്കുക തന്നെ ചെയ്യും....
( 14 ) അവർക്കു ശേഷം തീർച്ചയായും ഭൂമിയിൽ നാം നിങ്ങളെ താമസിപ്പിക്കും.
എന്റെ സന്നിധിയിൽ നിൽക്കുന്നതിനെ ഭയപ്പെടുകയും എന്റെ താക്കീതിനെ പേടിക്കുകയും ചെയ്യുന്നവർക്ക് ഉള്ളതാണത്....
( 15 ) അവർ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
ധിക്കാരികളായ എല്ലാ അഹങ്കാരികളും പരാജയപ്പെട്ടു......
( 16 ) അതിനപ്പുറം നരകം ഉണ്ട്.
ചീഞ്ചലമാകുന്ന ദുർനീർ കുടിപ്പിക്കപ്പെടുകയും ചെയ്യും....
( 17 ) കുറേശ്ശെ കുറേശ്ശെ ആയി അവരത് കുടിക്കും.
എന്നാൽ ഇറക്കാൻ സാധിക്കുകയില്ല.
എല്ലാ സ്ഥലങ്ങളിൽ നിന്നും മരണം അവനെ സമീപിക്കും.
എന്നാൽ അവൻ മരിക്കുകയില്ല.
അതിനപ്പുറം അതികഠിനമായ ശിക്ഷയുണ്ട്...
( 18 ) തങ്ങളുടെ നാഥനെ നിഷേധിച്ചവർ സ്ഥിതി അതായത് അവരുടെ കർമ്മങ്ങൾ വെണ്ണീർ പോലെയാണ്.
കൊടുങ്കാറ്റ് ഉള്ള ദിവസം അതിന്മേൽ കാറ്റടിച്ചു.
( ഇതുപോലെ )
അവർക്ക് അവർ സമ്പാദിച്ചിരുന്ന യാതൊരു വസ്തുവും അനുഭവിക്കാൻ കഴിയുകയില്ല.
അതി വിദൂരമായ വഴികേടാണിത്....
( 19 ) തീർച്ചയായും അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് യഥാർത്ഥ ബോധത്തോടെ ആണെന്ന് നിങ്ങൾ കാണുന്നില്ലേ ?
അവൻ ഉദ്ദേശിച്ചാൽ നിങ്ങളെ നശിപ്പിച്ചുകളയുകയും പുതിയ ഒരു സൃഷ്ടിയെ കൊണ്ടുവരികയും ചെയ്യും..
( 20 ) അത് അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല...
( 21 ) അവരെല്ലാവരും അല്ലാഹുവിന്റെ സന്നിധിയിലേക്ക് ആനയിക്കപ്പെടുന്നതാണ്.
അപ്പോൾ ബലഹീനർ അഹങ്കരിച്ചിരുന്നവരോട് പറയും : ഞങ്ങൾ തീർച്ചയായും നിങ്ങളെ പിന്തുടർന്നവർ ആയിരുന്നു.
അതിനാൽ അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് വല്ലതും ഞങ്ങളിൽ നിന്ന് തടുക്കാൻ നിങ്ങൾക്ക് കഴിയുമോ ?
അവർ മറുപടി പറയും : അല്ലാഹുവേ ഞങ്ങളെ നേർമാർഗത്തിൽ ആക്കിയിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളെയും നേർമാർഗത്തിൽ ആക്കുമായിരുന്നു.
നാം അക്ഷമാരായാലും ക്ഷമിച്ചാലും നമുക്ക് ഒരുപോലെ തന്നെ..
നമുക്ക് യാതൊരു അഭയസ്ഥാനവുമില്ല...
( 22 ) കാര്യം വിധിക്കപ്പെടുമ്പോൾ പിശാച് പറയും : തീർച്ചയായും അല്ലാഹു നിങ്ങളോട് സത്യമായ വാഗ്ദാനം ചെയ്തു.
എന്നാൽ ഞാൻ നിങ്ങളോട് വാഗ്ദത്തം ചെയ്യുകയും ഞാൻ തന്നെ അത് ലംഘിക്കുകയും ചെയ്തു.
എനിക്ക് നിങ്ങളുടെ മേൽ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല.
ഞാൻ നിങ്ങളെ വിളിച്ചപ്പോൾ എന്റെ വിളി നിങ്ങൾ സ്വീകരിച്ചു എന്ന് മാത്രം.
അതിനാൽ നിങ്ങളെന്നെ അല്ല ആക്ഷേപിക്കേണ്ടത്. നിങ്ങളെ തന്നെ ആക്ഷേപിക്കുവിൻ.
ഞാൻ നിങ്ങളെ രക്ഷിക്കുന്നവനല്ല.
നിങ്ങളെന്നെ രക്ഷിക്കുന്നവരും അല്ല.
തീർച്ചയായും ഞാനിതാ, മുൻപ് നിങ്ങൾ എന്നെ അള്ളാഹുവോട് പങ്കുചേർക്കുന്നതിനെ നിഷേധിക്കുന്നു.
അക്രമികൾക്ക് വേദനാജനകമായ ശിക്ഷയുണ്ട്....
( 23 ) എന്നാൽ സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർ സ്വർഗത്തോപ്പുകളിൽ പ്രവേശിക്കപ്പെടും.
അവയുടെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നു.
അവരതിൽ തങ്ങളുടെ നാഥന്റ അനുമതിയോടെ സ്ഥിരമായി വസിക്കുന്നവരാണ്.
അവിടെ അവരുടെ അഭിവാദ്യം
" സലാം "
( സമാധാനം ) എന്നാകുന്നു....
( 24 ) നല്ല വാക്യത്തിന്
( കലിമത്തു തൗഹീദ് )
അല്ലാഹു പറഞ്ഞിരിക്കുന്നത് എങ്ങനെയാണെന്ന് നീ കണ്ടില്ലേ ?
ഭൂമിയിൽ വേരുറച്ചതും ആകാശത്തിൽ പടർന്നതുമായ ഒരു വൃക്ഷം പോലെയാണ് അത്...