14-Surathu Ib raaheem -43-52

അധ്യായം-14
സൂറത്തു ഇബ്റാഹീം 
 അവതരണം- മക്ക
 സൂക്തങ്ങൾ-52
 43 മുതൽ 52 വരെയുള്ള വചനങ്ങളുടെ അർഥം

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 43 ) ദ്രുതഗതിയിൽ ഓടുന്നവരായും, ശിരസ്സുകൾ പൊക്കിപ്പിടിച്ചവരായും 
( അവർ വരും )
 അവരുടെ നോട്ടം അവിടേക്ക് തിരിയുകയില്ല. 
 അവരുടെ ഹൃദയങ്ങൾ ആകട്ടെ ശൂന്യവുമാണ്.... 

( 44 )( നബിയെ )
 ജനങ്ങൾക്ക് ആ ശിക്ഷ  വന്നെത്തുന്ന ദിവസത്തെക്കുറിച്ച് താങ്കൾ മുന്നറിയിപ്പ് നൽകുക. 
 അപ്പോൾ അക്രമികൾ പ്രാർത്ഥിക്കും. 
 ഞങ്ങളുടെ നാഥാ, വളരെ അടുത്ത ഒരു അവധിവരെയെങ്കിലും നീ ഞങ്ങൾക്ക് സമയം നീട്ടി തരേണമേ !
 എങ്കിൽ ഞങ്ങൾ നിന്റെ  വിളിക്കുത്തരം ചെയ്യുകയും, മുർസലുകളെ  അനുഗമിക്കുകയും ചെയ്തു കൊള്ളാം. 
( അപ്പോൾ അവരോട് പറയപ്പെടും  )
" നിങ്ങളല്ലേ മുമ്പ് സത്യം ചെയ്ത് പറഞ്ഞിരുന്നത് നിങ്ങൾ 
( ഇങ്ങോട്ട് )
 നിങ്ങേണ്ടി വരികയില്ല എന്ന്... 


( 45 ) ഞങ്ങളോട് തന്നെ അക്രമം കാണിച്ചവർ  താമസിച്ചിരുന്ന സ്ഥലങ്ങളിൽ ആണല്ലോ നിങ്ങളും താമസിച്ചിരുന്നത്. 
 അവരെക്കൊണ്ട് നാം എങ്ങനെ പ്രവർത്തിച്ചുവെന്ന് നിങ്ങൾക്ക് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 
 നിങ്ങൾക്കു നാം ഉപമകൾ വിവരിച്ചു തരുകയും ചെയ്തു... 

( 46 ) അവർ അവരുടേതായ തന്ത്രം പ്രയോഗിച്ചു. 
 അവരുടെ കൗശലം അല്ലാഹുവിങ്കൽ ഉണ്ട്. 
 എന്നാൽ അവരുടെ തന്ത്രങ്ങൾ ആ പർവ്വതങ്ങൾ
( അതിന്റെ സ്ഥാനത്തുനിന്നും ) നീങ്ങാൻ പര്യാപ്തം ആയിട്ടില്ല.... 

( 47 )( നബിയെ )
 അള്ളാഹു തന്റെ മുർസലുകൾക്ക്  നൽകിയ കരാറുകൾ ലംഘിക്കുമെന്ന് താങ്കൾ ഒരിക്കലും ധരിക്കരുത്. 
 തീർച്ചയായും അല്ലാഹു അജയ്യനും   ശിക്ഷനടപ്പിൽ വരുത്തുന്നവനുമാകുന്നു... 

( 48 ) ഭൂമി    ഭൂമിഅല്ലാതായി മാറ്റപ്പെടുന്ന ദിവസം
( അതുണ്ടാകും )
 ആകാശങ്ങളും
( അവയല്ലാതായി  മാറ്റപ്പെടും ). 
 ഏവരെയും കീഴടക്കി വാഴുന്ന ഏകനായ അള്ളാഹുവിലേക്ക് അവർ പുറപ്പെട്ടു ചെല്ലുകയും ചെയ്യും.... 

( 49 ) അന്ന് പാപികളെ ചങ്ങലകളിൽ ബന്ധിച്ച നിലയിൽ നിനക്ക് കാണാം... 

( 50 ) അവരുടെ കുപ്പായങ്ങൾ കീലുകൊണ്ടുള്ളതായിരിക്കും. 
 അവരുടെ മുഖങ്ങളെ അഗ്നി വലയം ചെയ്യും.. 

( 51 ) ഓരോ ശരീരത്തിനും അവൻ പ്രവർത്തിച്ചിട്ടുള്ളതിനുള്ള  പ്രതിഫലം നൽകുന്നതിനുവേണ്ടി ആണിത്. 
 തീർച്ചയായും അല്ലാഹു അതിവേഗം വിചാരണ നടത്തുന്നവനാണ്‌.... 

( 52 ) ഇത് മനുഷ്യരാശിക്കുള്ള  ഒരു സന്ദേശമാണ്. 
 അവർ ഇത് മൂലം മുന്നറിയിപ്പ് നൽകപ്പെടാനും, അവൻ മാത്രമാണ്. 
 ഏകനായ ആരാധ്യനെന്ന് അവർ അറിയാനും ബുദ്ധിയുള്ളവർ ചിന്തിക്കാനും വേണ്ടിയുള്ളതാണ് ഇത്
( ഖുർആൻ )

Popular posts from this blog

Quran Malayalam