14-Surathu Ib raaheem -25-42
അധ്യായം-14
സൂറത്തു ഇബ്റാഹീം
അവതരണം- മക്ക
സൂക്തങ്ങൾ-52
( 25 ) എല്ലാ സമയത്തും അത് അതിന്റ നാഥന്റ അനുമതിയോടെ ഫലങ്ങൾ
നൽകിക്കൊണ്ടിരിക്കുന്നു.
അവർ ചിന്തിക്കാൻ വേണ്ടി അല്ലാഹു ഉപമകൾ എടുത്തുകാണിക്കുന്നു.
( 26 ) എന്നാൽ ചീത്ത വചനത്തിന്റെ
( അതായത് സത്യനിഷേധ പ്രസ്ഥാനത്തിന്റെ )
അവസ്ഥ ഒരു ചീത്ത വൃക്ഷം പോലെയാണ്.
വേര് ഉറപ്പില്ലാത്ത അത് ഭൂമിയുടെ മുകളിൽ കടപുഴക്കപെട്ടിരിക്കുന്നു...
( 27 ) സത്യവിശ്വാസികളെ അല്ലാഹു ഇഹലോക ജീവിതത്തിലും പരലോകത്തും സുദൃഢമായ വാക്യത്തിൽ ഉറപ്പിച്ചു നിർത്തുന്നു.
അക്രമികളെ അവൻ വഴിപിഴവിൽ വിട്ടുകളയുകയും ചെയ്യുന്നു.
അല്ലാഹു അവൻ ഇച്ഛിക്കുന്നത് ചെയ്യുന്നു..
( 28 ) അല്ലാഹുവിന്റെ അനുഗ്രഹത്തിന് പകരം നന്ദികേട് കാണിക്കുകയും സ്വന്തം ജനതയെ നാശത്തിന്റ വീട്ടിൽ കൊണ്ട് ചെന്ന് ഇറക്കുകയും ചെയ്തവരെ നീ കണ്ടില്ലേ ?
( 29 ) അതായത് നരകാഗ്നിയിൽ
( കൊണ്ടുചെന്ന് ഇറക്കിയവർ )
അവരതിൽ പ്രവേശിക്കും.
ആ വാസ സ്ഥലം എത്ര ചീത്ത....
( 30 ) അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന്
( ജനങ്ങളെ )
വഴിതെറ്റിക്കാൻ വേണ്ടി അവർ അല്ലാഹുവിനു ചില പങ്കുകാരെഉണ്ടാക്കി.
പറയുക.
നിങ്ങൾ
( ഈ ലോകത്ത് ) സുഖിച്ചു കൊള്ളുക. എന്നാൽ നിങ്ങളുടെ മടക്കം തീർച്ചയായും നരകത്തിലേക്കാണ്....
( 31 )( നബിയേ )
സത്യവിശ്വാസികളായ എന്റെ അടിമകളോട് താങ്കൾ പറയുക.
അവർ നിസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും, നാം അവർക്ക് നൽകിയതിൽ രഹസ്യമായും പരസ്യമായും അവർ ചെലവഴിക്കുകയും ചെയ്യട്ടെ.
കൊള്ളകൊടുക്കുകയോ സൗഹൃദബന്ധം ഒന്നും പ്രയോജനപ്പെടാത്ത ഒരു ദിവസം വരുന്നതിനുമുമ്പ്..
( 32 ) ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ആകാശത്തുനിന്ന് മഴ വർഷിപ്പിക്കുകയും അത് മൂലം നിങ്ങൾക്ക് ഭക്ഷണത്തിന് പഴങ്ങൾ ഉൽപ്പാദിപ്പിച്ചു തരികയും, തന്റെ കൽപനപ്രകാരം കപ്പൽ കടലിൽ സഞ്ചരിക്കേണ്ടതിനായി അതിനെ നിങ്ങൾക്ക് നിയന്ത്രണവിധേയമാക്കി തരികയും, പുഴകളെ നിങ്ങൾക്ക് കീഴ്പ്പെടുത്തി തരികയും ചെയ്തവനാണ് അള്ളാഹു...
( 33 )( നിശ്ചിത പഥങ്ങളിൽ കൂടി )
സഞ്ചരിക്കുന്ന സ്ഥിതിയിൽ സൂര്യനെയും ചന്ദ്രനെയും അവൻ നിങ്ങൾക്ക് അധീനപ്പെടുത്തി തന്നു.
രാപ്പകലുകളെയും നിങ്ങൾക്ക് അവൻ അധീനമാക്കി തന്നു.....
( 34 ) നിങ്ങൾ അവരോട് ചോദിച്ചതെല്ലാം നിങ്ങൾക്ക് അവൻ തന്നു.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കത് എണ്ണി തീരുവാൻ കഴിയുകയില്ല.
തീർച്ചയായും മനുഷ്യൻ വലിയ അക്രമിയും വളരെ നന്ദികേടു കാണിക്കുന്നവനുമാണ്....
( 35 )ഇബ്റാഹീം നബി പ്രാർത്ഥിച്ച സന്ദർഭം
( ഓർക്കുക )
എന്റെ നാഥാ, ഈ രാജ്യം (മക്ക )
നീ നിർഭയസ്ഥലമാക്കുകയും വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് എന്നെയും എന്റെ
എന്റെ സന്താനങ്ങളെയും അകറ്റുകയും ചെയ്യേണമേ !
( 36 ) എന്റെ നാഥാ തീർച്ചയായും അവ
( വിഗ്രഹങ്ങൾ ) ഒരുപാട് മനുഷ്യരെ വഴിതെറ്റിച്ചിരിക്കുന്നു.
അതിനാൽ ആരാണോ എന്നെ അനുഗമിച്ചത്
അവൻ എന്നിൽ പെട്ടവനാണ്.
ആരെങ്കിലും എന്റെ നിർദേശം ലംഘിച്ചാൽ
( എന്റെ നാഥാ )
തീർച്ചയായും നീ ഏറെ പൊറുക്കുന്നവനും പരമകാരുണ്യകനും ആണല്ലോ....
( 37 ) ഞങ്ങളുടെ നാഥാ, തീർച്ചയായും ഞാൻ ഇതാ എന്റെ സന്താനങ്ങളിൽ നിന്ന്
(ഇസ്മാഈലിനെ )
നിന്റെ ആദരണീയ ഭവനത്തിൽ
( കഅബയുടെ ) അടുത്തുള്ള കൃഷിയില്ലാത്ത താഴ്വരയിൽ താമസിപ്പിച്ചിരിക്കുന്നു.
ഞങ്ങളുടെ നാഥാ, ഇവർ
നിസ്കാരം നിലനിർത്തി പോരാൻ വേണ്ടിയാണിത്.
അതിനാൽ ഒരു വിഭാഗം ജനഹൃദയങ്ങളെ നീ ഇവരിലേക്ക് ആകർഷിക്കുകയും ഇവർ നന്ദിയുള്ളവരാകൻ വേണ്ടി പഴങ്ങൾ നീ ഇവർക്ക് ഭക്ഷണമായി നൽകുകയും ചെയ്യേണമേ....
( 38 ) ഞങ്ങളുടെ നാഥാ, ഞങ്ങൾ രഹസ്യം ആകുന്നതും പരസ്യമാക്കുന്നതുമെല്ലാം നീ തീർച്ചയായും അറിയുന്നുണ്ട്.
ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു വസ്തുവും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അറിയാത്തതല്ല...
( 39 ) എനിക്ക് ഈ വാർദ്ധക്യകാലത്ത്
ഇസ്മാഈലിനെയും ഇസ്ഹാഖിനെയും നൽകിയ അല്ലാഹുവിനാണ് സർവ്വസ്തുതിയും..
തീർച്ചയായും എന്റെ നാഥൻ പ്രാർത്ഥന കേൾക്കുന്നവൻ തന്നെയാണ്....
( 40 ) എന്റെ നാഥാ, നീ എന്നെയും എന്റെ സന്താനങ്ങളിൽ പെട്ടവരെയും,
നിസ്കാരം നിലനിർത്തുന്നവർ ആകേണമേ.
ഞങ്ങളുടെ നാഥാ എന്റെ പ്രാർത്ഥന സ്വീകരിക്കേണമേ....
( 41 ) ഞങ്ങളുടെ നാഥാ, വിചാരണ നടക്കുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ...
( 42 )( നബിയേ )
അക്രമികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അള്ളാഹു ശ്രദ്ധിക്കാത്തവൻ ആണെന്ന് താങ്കൾ വിചാരിക്കരുത്.
ദൃഷ്ടികൾ മേൽപ്പോട്ട് പൊങ്ങുന്ന ഒരു ദിവസം വരെ മാത്രമേ അള്ളാഹു അവർക്ക് സമയം നീട്ടി കൊടുക്കുകയുള്ളൂ...