09-Surathu Ththouba -94-106

അധ്യായം-09
സൂറത്തു ത്തൗബ 
 അവതരണം- മദീന
 സൂക്തങ്ങൾ-129
 94 മുതൽ 106 വരെയുള്ള വചനങ്ങളുടെ അർഥം.


 
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു.)....

( 94 ) നിങ്ങൾ
( യുദ്ധത്തിൽ നിന്ന് )
 മടങ്ങി ചെന്നാൽ അവർ പല ഒഴിവുകഴിവുകളും  പറയും. 
 താങ്കൾ 
( അപ്പോൾ അവരെ )
 ഉണർത്തുക. 
 നിങ്ങൾ ഒഴിവുകഴിവുകളും  ഒന്നുംബോധിപ്പിക്കേണ്ട. 
 നിങ്ങളെ ഞങ്ങൾ വിശ്വസിക്കുകയില്ല. 
 നിങ്ങളുടെ ഏതാനും  വർത്തമാനങ്ങൾ അല്ലാഹു ഞങ്ങളെ അറിയിച്ചിട്ടുണ്ട്. 
 അല്ലാഹുവും അവന്റെ റസൂലും നിങ്ങളുടെ ഭാവി പ്രവർത്തനങ്ങൾ കാണും. 
 അനന്തരം ദൃശ്യാദൃശ്യങ്ങൾ അറിയുന്ന അല്ലാഹുവിന്റെ അടുത്തേക്ക് നിങ്ങൾ മടക്കപ്പെടുന്നതാണ്. 
 അപ്പോൾ
( ഈ ലോകത്ത് വെച്ച് )
 നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കുറിച്ച് അവൻ നിങ്ങളോട് വിവരം പറയും.... 


( 95 ) അവരുടെ അടുത്ത് തിരിച്ചു ചെന്നാൽ നിങ്ങൾ പിന്മാറാൻ വേണ്ടി അള്ളാഹുവിനെ കൊണ്ട് അവർ സത്യം ചെയ്യും. 
 നിങ്ങൾ അവരെ വിട്ട് പിന്മാറി കൊള്ളുക. 
 തീർച്ചയായും അവർ അശുദ്ധർ ആണ്. 
 അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ  പ്രതിഫലമായി അവരുടെ സങ്കേതം നരകമാകുന്നു. 

( 96 ) അവരെക്കുറിച്ച് തൃപ്തിപ്പെടേണ്ടതിനുവേണ്ടി നിങ്ങളോട് അവർ സത്യം ചെയ്യും. 
 എന്നാൽ നിങ്ങൾ അവരെ സംബന്ധിച്ച് തൃപ്തരായാലും അല്ലാഹു ഒരിക്കലും ആ കുറ്റവാളികളായ ജനതയെ തൃപ്തിപ്പെടുകയില്ല ... 

( 97 ) ഗ്രാമീണർ സത്യനിഷേധത്തിലും കാപട്യത്തിലും കടുപ്പമേറിയവരും അല്ലാഹു തന്റെ റസൂലിന് അവതരിപ്പിച്ചു  കൊടുത്തതിന്റ  നിയമ പരിധികൾ അറിയാതിരിക്കാൻ കൂടുതൽ അവകാശപ്പെട്ട വരും ആണ്.
 അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു... 

( 98 ) അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നത് ഒരു നഷ്ടമായി കണക്കാക്കുകയും നിങ്ങൾക്ക് എന്തെങ്കിലും ആപത്തുകൾ വന്നുഭവിക്കുന്നതു  പ്രതീക്ഷിക്കുകയും ചെയ്യുന്ന ചിലർ ഗ്രാമീണരിലുണ്ട്. 
 സത്യത്തിൽ ആപത്ത് വന്നുവീഴുന്നത് അവരുടെമേൽ തന്നെയാണ്. 
 അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു... 

( 99 ) ഗ്രാമീണരിൽ തന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും
 ചെലവഴിക്കുന്നത് അല്ലാഹുവിങ്കൽ പുണ്യകർമ്മം ആക്കാനും, റസൂലിന്റെ പ്രാർത്ഥന സിദ്ധിക്കാനുള്ള   ഒരു മാർഗമായി കണക്കാക്കുകയും ചെയ്യുന്നവരുമുണ്ട്. 
 അറിയുക. 
 അത് അവർക്കൊരു പുണ്യകർമം തന്നെയാണ്.
 അല്ലാഹുവു തന്റെ  അനുഗ്രഹത്താൽ
( അവരെ സ്വർഗ്ഗത്തിൽ )
 അവരെ പ്രവേശിപ്പിക്കും. 
 അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണ്യകനും തന്നെയാകുന്നു... 


( 100 ) മുഹാജിറുകളിലും അൻസാറുകളിലും നിന്ന് ഏറ്റവും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടർന്നവരുമായവരെ സംബന്ധിച്ച് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. 
 അവർ അല്ലാഹുവിനെ കുറിച്ചും  തൃപ്തരായിരിക്കുന്നു. 
 താഴ്‌വാരങ്ങളിൽ കൂടി നദികൾ ഒഴുകുന്ന സ്വർഗ്ഗങ്ങൾ അള്ളാഹു അവർക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുണ്ട്. 
 അവരതിൽ നിത്യവാസികളായിരിക്കും. 
 അതത്രെ മഹത്തായ വിജയം.. 

 വിശദീകരണം.

 ഇസ്ലാമിനുവേണ്ടി പാലായനം ചെയ്തു ത്യാഗം സഹിച്ച വരെയാണ് മുഹാജിറുകൾ എന്ന് പറയുന്നത്.
 മുഹാജിറുകളെ  സ്വീകരിച്ച
 മദീനക്കാർ ആണ് അന്സാറുകൾ.
 ഹുദൈബിയ സന്ധിക്ക് മുമ്പ് ഇസ്ലാം സ്വീകരിച്ച മുഹാജിറുകളെയും അന്സാറുകളെയും ആണ് ആദ്യമായി മുന്നോട്ട് വന്നവർ എന്ന് ഉദ്ദേശിക്കുന്നത്.
 സുകൃതം ചെയ്ത് അവരെ പിന്തുടർന്നവർ എന്ന് പറഞ്ഞത് ലോകാവസാനം വരെ അവരെ പിന്തുടർന്നു ജീവിച്ച സത്യവിശ്വാസികൾ ഉൾപ്പെടുന്നു.

 ഇവർ അല്ലാഹുവിനെയും അല്ലാഹു ഇവരെയും തൃപ്തിപ്പെട്ടിരിക്കുന്നു.
 സുഖ സമ്പൂർണമായ സ്വർഗ്ഗമാണ് അള്ളാഹു ഇവർക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ഇതാണ് മഹത്തായ വിജയം..

( 101 ) നിങ്ങളുടെ പരിസരങ്ങളിലുമുള്ള ഗ്രാമീണരിലും മദീന നിവാസികളിലും ചില കപടവിശ്വാസികൾ ഉണ്ട്. 
 അവർ കാപട്യത്തിൽ പരിശീലനം  നേടിയിരിക്കുന്നു. 
 താങ്കൾക്ക് അവരെ അറിയില്ല. 
 നമുക്കറിയാം. 
 നാം അവരെ രണ്ടുപ്രാവശ്യം ശിക്ഷിക്കും. 
 പിന്നെ കഠിനശിക്ഷയിലേക്ക് അവർ തള്ളപ്പെടുകയും ചെയ്യും..

( 102 ) തങ്ങളുടെ കുറ്റങ്ങൾ ഏറ്റു പറഞ്ഞ മറ്റു ചിലരുണ്ട്. 
 അവർ സൽകർമ്മവും ദുഷ്കർമ്മവും കൂടി കലർത്തിയിരിക്കുന്നു
( അവർ അത് രണ്ടും ചെയ്തിട്ടുണ്ട് )
 അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിചേക്കാം. 
 അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണ്യകനും തന്നെയാകുന്നു... 

( 103 ) അവരുടെ സ്വത്തിൽ നിന്ന് താങ്കൾ ദാനധർമ്മങ്ങൾ സ്വീകരിക്കുക. 
 അതുവഴി അവരെ ശുദ്ധീകരിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നതിനുവേണ്ടി. 
 അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. 
 തീർച്ചയായും താങ്കളുടെ പ്രാർത്ഥന അവർക്ക് മനസ്സമാധാനം ആകുന്നു. 
അള്ളാഹു എല്ലാം കേൾക്കുന്നവനും സർവ്വജ്ഞനുമാകുന്നു... 

( 104 ) തീർച്ചയായും അല്ലാഹു തന്നെയാണ് തന്റെ ദാസൻമാരിൽ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നതെന്നും ദാനധർമ്മങ്ങൾ വാങ്ങുന്നതെന്നും, അല്ലാഹു തന്നെയാണ് ഏറ്റവും പശ്ചാത്താപം  സ്വീകരിക്കുന്നവനും പരമകാരുണ്യകനും എന്ന്  അവർ അറിഞ്ഞിട്ടില്ലേ? 

( 105 ) താങ്കൾ പറയുക. 
 നിങ്ങൾ പ്രവർത്തിച്ചുകൊള്ളു !
 അല്ലാഹുവും അവന്റെ റസൂലും സത്യവിശ്വാസികളും നിങ്ങളുടെ പ്രവർത്തി കാണും. 
 പിന്നീട് ദൃശ്യാദൃശ്യങ്ങൾ അറിയുന്ന അല്ലാഹുവിലേക്ക് നിങ്ങൾ തിരിച്ചയക്കപ്പെടും. 
 അപ്പോൾ
( ഇവിടെ വെച്ച് )
 പ്രവർത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച്
 നിങ്ങളെ അവൻ വിവരം ധരിപ്പിക്കുന്നതാണ്... 

( 106 ) അല്ലാഹുവിന്റെ കല്പനക്ക് വേണ്ടി കാത്തു നിർത്തപ്പെട്ട മറ്റൊരു വിഭാഗം ഉണ്ട്. ഒന്നെങ്കിൽ അവൻ അവരെ ശിക്ഷിക്കുകയോ അല്ലെങ്കിൽ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യും.
 അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു...

അഭിപ്രായങ്ങള്‍