09-Surathu ththouba -118-129
അദ്ധ്യായം-09
സൂറത്തു ത്തൗബ
അവതരണം- മദീന
സൂക്തങ്ങൾ-129
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )....
( 118 ) പിന്തിച്ചു നിർത്തപ്പെട്ടിരുന്ന 3 ആളുകളുടെ മേലും
( അല്ലാഹു മാപ്പ് ചെയ്തിരിക്കുന്നു ).
അവർക്ക് ഭൂമി വിശാലമായതോട് കൂടി തന്നെ ഇടുങ്ങിയത് ആവുകയും
തങ്ങളുടെ മനസ്സുകൾ തന്നെ വളരെ കുടുസ്സായി തീരുകയും
അല്ലാഹുവിന്റെ കോപത്തിൽ നിന്നും രക്ഷപ്പെടാൻ മാർഗ്ഗം അവനിലേക്ക്
മടങ്ങൽ മാത്രമാണ് എന്നവർ ഉറപ്പിക്കുകയും ചെയ്യുന്നതുവരെ
( അവർ പിന്തിച്ചു നിർത്തപ്പെട്ടു )
പിന്നെ അവരുടെ പശ്ചാത്താപം അവർ സ്വീകരിച്ചു.
തീർച്ചയായും അല്ലാഹു ഏറ്റവും പശ്ചാത്താപം സ്വീകരിക്കുന്നവനും പരമകാരുണ്യകനും തന്നെയാണ്....
( 119 ) സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധരോട് ഒന്നിച്ച് നിലകൊള്ളുകയും ചെയ്യുക.
( 120 ) അല്ലാഹുവിന്റെ റസൂലിനെ വിട്ട് പിന്മാറി നില്ക്കാനോ, അവിടുത്തെ ജീവനെ വിട്ട് തങ്ങളുടെ ജീവനോടു പ്രീതി കാട്ടാനോ മദീനകാർക്കും അവരുടെ പരിസരങ്ങളിൽ താമസിക്കുന്ന ഗ്രാമീണർക്കും യാതൊരു ന്യായവുമില്ല.
അതെന്തുകൊണ്ടെന്നാൽ ദാഹം, ബുദ്ധിമുട്ട്, വിശപ്പ് എന്നിങ്ങനെ എന്തെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ അവരെ ബാധിക്കുകയോ, സത്യനിഷേധികൾക്ക് രോഷം ഉണ്ടാക്കുന്ന വിധത്തിൽ ഒരു സ്ഥലത്ത് അവർ ചവിട്ടുകയോ, ഒരു ശത്രുവിൽ നിന്ന് അവർ ഉദ്ദേശം സാധിക്കുകയോ ചെയ്യില്ല.
അവ ഓരോന്നിനും അവർക്ക് സൽക്രർമ്മം എഴുതപ്പെട്ടത് ഇല്ലാതെ.
സൽക്കർമ്മകാരികളുടെ പ്രതിഫലം അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല...
( 121 ) അവർ ചെറുതോ വലുതോ ആയ ചെലവ് ചെയ്യുകയോ ചെയ്താൽ അതൊന്നും തന്നെ അവർക്ക്
(സൽക്കർമ്മമായി )
എഴുതപ്പെടാതെ ഇരിക്കുകയില്ല.
അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിൽ ഏറ്റവും നല്ല
പ്രവർത്തിക്കുക അള്ളാഹു അവർക്ക് പ്രതിഫലം നൽകേണ്ടതിനുവേണ്ടിയാണത്....
( 122 ) സത്യവിശ്വാസികൾ കൂട്ടത്തോടെ യുദ്ധത്തിന് പോകേണ്ടതില്ല.
അവരിൽ ഓരോ വിഭാഗത്തിൽ നിന്നും ഓരോ സംഘം എന്തുകൊണ്ട് യുദ്ധത്തിന് പോകുന്നില്ല ?
മടങ്ങിയെത്തുമ്പോൾ സൂക്ഷ്മത പാലിക്കാൻ ആയി അവർക്ക് താക്കീത് നൽകാനും
മത കാര്യങ്ങൾപഠിക്കാനും ആയി
( ഓരോ സംഘം എന്തുകൊണ്ട് നബിയുടെ കൂടെ ഇരിക്കുന്നില്ല ? ).....
( 123 ) സത്യവിശ്വാസികളേ, നിങ്ങൾ സ്വന്തക്കാർ ആയ സത്യനിഷേധികളോട് യുദ്ധം ചെയ്യുക.
നിങ്ങളിൽ അവർ രൂക്ഷത കാണട്ടെ.
തീർച്ചയായും അല്ലാഹു ഭയഭക്തിയുള്ളവരുടെ കൂടെയാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കുക....
( 124 ) ഒരു അധ്യായം അവതരിപ്പിക്കപ്പെട്ടൽ നിങ്ങളിൽ ആർക്കാണ് ഇത് വിശ്വാസം വർധിപ്പിച്ചത് എന്ന് ചോദിക്കുന്ന ചിലർ അവരിൽ
( മുനാഫിക്കുകളിൽ ഉണ്ട് ).
എന്നാൽ സത്യവിശ്വാസികൾക്ക് അത് വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
അതുകൊണ്ട് അവർ സന്തോഷിക്കുകയും ചെയ്യും.
( 125 ) എന്നാൽ ഹൃദയങ്ങളിൽ രോഗമുള്ളവർ ആകട്ടെ,
അവർക്കത് മേൽക്കുമേൽ അശുദ്ധിയാണ് വർധിപ്പിച്ചിരിക്കുന്നത്.
അവർ സത്യനിഷേധികളായി തന്നെ മരിക്കുകയും ചെയ്യും.....
( 126 ) തീർച്ചയായും ഓരോ കൊല്ലവും ഒന്നോ രണ്ടോ പ്രാവശ്യം തങ്ങൾ പരീക്ഷിക്കപ്പെടുന്നത് അവർ കാണുന്നില്ലേ ?
എന്നിട്ടും ഖേദിച്ചുമടങ്ങുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ലല്ലൊ?
( 127 ) ഒരു അദ്ധ്യായം ഇറക്കപ്പെട്ടാൽ നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന്
( ചോദിക്കുന്ന രൂപത്തിൽ )
അവർ പരസ്പരം നോക്കും.
പിന്നെ തിരിഞ്ഞു പോകും.
അല്ലാഹു അവരുടെ ഹൃദയങ്ങളെ
( സത്യത്തിൽ നിന്ന് )
തെറ്റിച്ച് കളഞ്ഞിരിക്കുന്നു.
എന്തുകൊണ്ടെന്നാൽ തീർച്ചയായും വിവരമില്ലാത്ത ഒരു ജനതയാണ് അവർ...
( 128 ) നിങ്ങളിൽ നിന്നുതന്നെയുള്ള ഒരു ദൂതൻ നിങ്ങളുടെ അടുത്തേക്ക് ഇതാ വന്നിരിക്കുന്നു.
നിങ്ങൾ പ്രയാസപ്പെടുന്നത് അദ്ദേഹത്തിന് അസഹ്യമാണ്.
നിങ്ങൾ സന്മാർഗി ആകുന്നതിൽ അത്യാഗ്രഹിമാണ് അദ്ദേഹം.
സത്യവിശ്വാസികളോട് വളരെ കൃപയും കാരുണ്യവും ഉള്ള ആളും..
( 129 ) ഇനി അവർ പിന്തിരിഞ്ഞു കളയുകയാണങ്കിൽ താങ്കൾ പറയുക.
എനിക്ക് അല്ലാഹു മതി അവൻ അല്ലാതെ ഒരു ദൈവവുമില്ല.
അവനെ ഞാൻ ഭാരം ഏൽപ്പിച്ചിരിക്കുന്നു.
മഹത്തായ സിംഹാസനത്തിന്റ അധിപനാണവൻ....