09-Surathu Ththouba -107-117

അദ്ധ്യായം-09
 സൂറത്തു ത്തൗബ 
 അവതരണം- മദീന
 സൂക്തങ്ങൾ-129
 107 മുതൽ 117 വരെയുള്ള സൂക്തങ്ങളുടെ അർത്ഥം.


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )

( 107 )( കപട വിശ്വാസികളിൽ തന്നെ )
 വേറെ ഒരു വിഭാഗമുണ്ട്. 
 അവർ ( മുസ്ലിമുകളെ )
 ഉപദ്രവിക്കാനും സത്യത്തെ  നിഷേധിക്കാനും, സത്യ വിശ്വാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും, മുൻപ് തന്നെ അല്ലാഹുവിനോടും റസൂലിനോടും സമരം ചെയ്തു കഴിഞ്ഞിട്ട് ഉള്ളവരാണ് ഗൂഢ സങ്കേതം ഉണ്ടാക്കിയെടുക്കാനും വേണ്ടി ഒരു പള്ളി നിർമിച്ചിരുന്നു. 
 ഞങ്ങൾ നന്മയല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവർ സത്യം ചെയ്ത് പറയും. 
 തീർച്ചയായും അവർ കള്ളം പറയുന്നവർ തന്നെയാണ് എന്ന് അള്ളാഹു സാക്ഷ്യം വഹിക്കുന്നു. ( 108 ) താങ്കൾ ഒരിക്കലും അതിൽ നിസ്കരിക്കരുത്. 
 ആദ്യ ദിവസം തന്നെ ഭക്തിയുടെ മേൽ അടിത്തറ പണിതിട്ടുള്ള പള്ളിയിലാണ് താങ്കൾ നിസ്കരിക്കാൻ അവകാശപ്പെട്ടത്. 
 ശുദ്ധി വരുത്താൻ ആഗ്രഹമുള്ള പുരുഷന്മാർ ആ പള്ളിയിൽ ഉണ്ട്. 
 ശുദ്ധി വരുത്തുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.. 

( 109 ) അല്ലാഹുവിനെക്കുറിച്ചുള്ള ഭയത്തിലും അവന്റെ തൃപ്തിയും തന്റെ കെട്ടിടം അടി ഉറപ്പിച്ചവാനോ, അതെല്ലാം മണ്ണടിഞ്ഞു പോയതിൽ ഉൾഭാഗം പൊള്ളയായി നിൽക്കുന്ന നദിയുടെ ഒരറ്റത്ത് തന്റെ കെട്ടിടം അടി ഉറപ്പിക്കുകയും എന്നിട്ട് തന്നെയും കൊണ്ട് ആ കെട്ടിടം നരകാഗ്നിയിൽ പതിച്ചു പോവുകയും ചെയ്തവനോ  ആരാണ് ഉത്തമൻ? 
 അക്രമികളായ ജനതയെ അല്ലാഹു നേർമാർഗത്തിൽ ആക്കുകയില്ല... 

( 110 ) അവരുണ്ടാക്കിയ കെട്ടിടം സ്വന്തം ഹൃദയങ്ങളിൽ അവ കഷ്ണം കഷ്ണമായി പോകുന്നതുവരെ- ഒരു ശങ്കയായി  കൊണ്ട് തന്നെ നിൽക്കുന്നതാണ്. 
 അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.... 

( 111 ) സ്വർഗ്ഗം പ്രതിഫലം തരാമെന്ന് വ്യവസ്ഥയിൽ സത്യവിശ്വാസികളിൽ നിന്ന് അവരുടെ ജീവനും സ്വത്തുക്കളും വിലക്ക് വാങ്ങിയിരിക്കുന്നു. 
 അവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുകയും അങ്ങനെ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. 
 തൗറാത്തിലും ഇഞ്ചീലിലും ഖുർആനിലും അവൻ ഇത് വാഗ്ദാനം ചെയ്തു ചുമതലയേറ്റിയിരിക്കുന്നു. 
 അല്ലാഹുവിനെക്കാൾ കരാർ പൂർത്തീകരിക്കുന്നവൻ ആരുണ്ട്?
 അതിനാൽ അള്ളാഹുമായി ഇടപാട് നടത്തിയ ആ വിൽപ്പന കൊണ്ട് നിങ്ങൾ സന്തോഷിക്കുക. 
 അതുതന്നെയാണ് മഹത്തായ വിജയം.... 

( 112 ) അവർ  പശ്ചാത്തപിച്ച് മടങ്ങുന്നവരും അല്ലാഹുവിനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നവരും
 നോമ്പനുഷ്ഠിക്കുന്നവരും റുക്കൂഹും സുജൂദും ചെയ്യുന്നവരും
( നിസ്കരിക്കുന്നവരും )
 നല്ലത് കൊണ്ട് കൽപ്പിക്കുന്നവരും മോശമായത്  എല്ലാം വിരോധിക്കുന്നവരും
 അല്ലാഹുവിന്റെ നിയമ പരിധികളെ കാത്തു സൂക്ഷിക്കുന്നവരാണ്. 
 താങ്കൾ സത്യവിശ്വാസികളെ സന്തോഷവാർത്ത അറിയിക്കുക.... 

( 113 ) ബഹുദൈവവിശ്വാസികൾക്ക് വേണ്ടി കുടുംബക്കാർ ആയിരുന്നാൽ പോലും അവർ നരകക്കാരനാണെന്ന് വ്യക്തമായതിന്  ശേഷം പാപമോചനത്തിനായി പ്രാർത്ഥിക്കാൻ നബിക്കോ  സത്യവിശ്വാസികൾക്കോ  അവകാശമില്ല തന്നെ.... 

( 114 ) തന്റെ പിതാവിന്റെ പാപമോചനത്തിനുവേണ്ടി ഇബ്റഹീം നബി പ്രാർഥിച്ചത് പിതാവിനോട് അദ്ദേഹം ചെയ്ത വാഗ്ദാനം അനുസരിച്ച് മാത്രമായിരുന്നു. 
 എന്നാൽ അയാൾ അല്ലാഹുവിന്റെ ശത്രുവാണെന്ന് വ്യക്തമായപ്പോൾ അതിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. 
ഇബ്റഹീം നബി വളരെ വിനയം ഉള്ള ആളും സഹനശീലരും  തന്നെയായിരുന്നു......... 


( 115 ) ഒരു ജനത സൂക്ഷിക്കേണ്ട കാര്യം അവർക്ക് വ്യക്തമാക്കി കൊടുക്കുന്നത് വരെ, അവരെ നേർവഴിയിലാക്കിയതിനുശേഷം വഴിതെറ്റിക്കുന്ന പതിവ് അള്ളാഹുവിന്  ഇല്ല. 
 തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും ശരിക്കും അറിയുന്നവനാകുന്നു.... 

( 116 ) ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിന്  മാത്രമാകുന്നു. 
 അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യും. 
 അല്ലാഹുവിനെ കൂടാതെ നിങ്ങൾക്ക് ഒരു സംരക്ഷകനനോ  സഹായിയോ  ഇല്ല തന്നെ.. 

( 117 ) നബിയുടെയും, മുഹാജിറുകളും, അൻസാറുകൾ, എന്നിവരുടെയും മേൽ അല്ലാഹു മാപ്പു നൽകിയിരിക്കുന്നു. 
 വലിയ വിഷമഘട്ടത്തിൽ ഒരു വിഭാഗത്തിന്റ  ഹൃദയങ്ങൾ തെറ്റി പോകാൻ എടുത്തതിനുശേഷം പിന്തുടർന്നവരാണവർ. 
 വീണ്ടും അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. 
 അല്ലാഹു അവരെ സംബന്ധിച്ച് ഏറ്റവും കൃപയുള്ളവനും പരമകാരുണികനും തന്നെയാണ്.... 


അഭിപ്രായങ്ങള്‍