08-Surathul Anfaal -46-61

അദ്ധ്യായം-08
 സൂറത്തുൽ അൻഫാൽ
 അവതരണം-മദീന 
 സൂക്തങ്ങൾ-75
 46 മുതൽ 61 വരെയുള്ള വചനങ്ങളുടെ അർഥം


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു ).... 

( 46 ) അല്ലാഹുവിനെയും അവന്റെ റസൂലിനെയും നിങ്ങൾ അനുസരിക്കുക. 
 പരസ്പരം ഭിന്നിക്കരുത്. 
 അപ്പോൾ നിങ്ങളുടെ ധൈര്യം ശയിക്കുകയും വീര്യം നശിക്കുകയും ചെയ്യും. 
 നിങ്ങൾ ക്ഷമിക്കുക. 
 തീർച്ചയായും അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു. 

( 47 ) പൊങ്ങച്ചം കാട്ടിയും ജനങ്ങളെ കാണിക്കാൻ വേണ്ടിയും സ്വന്തം വീടുകളിൽ നിന്ന് പുറപ്പെട്ടു പോയവരെ പോലെ നിങ്ങൾ ആകരുത്. 
 അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ ജനങ്ങളെ തടയുന്നു. 
 അല്ലാഹു അവരുടെ പ്രവർത്തനങ്ങളെ വലയം ചെയ്തവനാകുന്നു.... 

( 48 ) നിങ്ങളെ ജയിക്കാൻ ഇന്ന് മനുഷ്യരിൽ ആരുമില്ല. 
 നിങ്ങളെ രക്ഷിക്കാൻ ഞാൻ ഉണ്ട് എന്ന് പറഞ്ഞ് പിശാച് തങ്ങളുടെ പ്രവർത്തനങ്ങളെ അവർക്ക് മനോഹരമാക്കി കാണിച്ചുകൊടുത്ത സന്ദർഭം. 
( ഓർക്കുക )
 അങ്ങനെ രണ്ടു സംഘങ്ങളും കണ്ടുമുട്ടിയപ്പോൾ അവർ പിന്തിരിയുകയും ഇങ്ങനെ പറയുകയും ചെയ്തു
" ഞാൻ നിങ്ങളുമായി ബന്ധം മുറിഞ്ഞവൻ ആണ് " നിങ്ങൾ കാണാത്തത് ഞാൻ കാണുന്നുണ്ട്. 
 ഞാൻ അല്ലാഹുവിനെ ഭയപ്പെടുക തന്നെ ചെയ്യുന്നു. 
 അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്...

( 49 ) ഇവരെ തങ്ങളുടെ മതം വഞ്ചിച്ചിരിക്കുന്നു എന്ന് കപടവിശ്വാസികളും ഹൃദയങ്ങളിൽ രോഗമുള്ളവരും പറഞ്ഞ സന്ദർഭം 
( ഓർക്കുക )
 ആരെങ്കിലും തന്നെ കാര്യം അല്ലാഹുവിങ്കൽ ഭാരം ഏൽപ്പിച്ചാൽ 
( അവൻ പിന്നീട് പരാജയപ്പെടുകയില്ല. )
 അല്ലാഹു അജയ്യനും  യുക്തിമാനുമാകുന്നു...

( 50 ) സത്യനിഷേധികളെ തങ്ങളുടെ മുഖങ്ങളിലും പിൻ ഭാഗങ്ങളിലും അടിച്ചു കൊണ്ട് മലക്കുകൾ മരണപ്പെടുത്തുന്ന സന്ദർഭം താങ്കൾ കണ്ടിരുന്നെങ്കിൽ 
( അതൊരു ഭയങ്കര കാഴ്ച തന്നെയായിരിക്കും ). 
 കരിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങൾ ആസ്വദിക്കുക. 
( എന്ന് മലക്കുകൾ അവരോട് പറയുകയും ചെയ്യും )..... 

( 51 )( സത്യനിഷേധികളേ )
 നിങ്ങളുടെ കൈകൾ മുമ്പ് പ്രവർത്തിച്ചത് കൊണ്ടും അല്ലാഹു തന്റെ അടിമകളെ ഒട്ടും
 ആക്രമിക്കുന്നവനേയല്ല എന്നത് കൊണ്ടും ആണത്.... 

( 52 ) ഫിർഔന്റെ കൂട്ടരിലും  അവരുടെ മുമ്പുള്ളവരിലും നടന്ന സമ്പ്രദായം പോലെ തന്നെയാണ് 
( മക്കക്കാരുടെതും )
 അവർ അല്ലാഹുവിന്റ  ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു. 
 അപ്പോൾ തങ്ങളുടെ കുറ്റങ്ങൾ നിമിത്തം അല്ലാഹു അവരെ ശിക്ഷിച്ചു. 
 തീർച്ചയായും അല്ലാഹു ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു..... 

( 53 ) അത് എന്തുകൊണ്ടെന്നാൽ, ഒരു ജനതയുടെ സ്ഥിതിയിൽ അവർ തന്നെ മാറ്റം വരുത്തുന്നത് വരെ, അള്ളാഹു ചെയ്തു കൊടുത്ത അനുഗ്രഹത്തിൽ അവൻ മാറ്റം വരുത്തുന്നത് അല്ല എന്നതുകൊണ്ടും, അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ് എന്നത് കൊണ്ടും ആണ്.....

( 54 ) ഫിർഔന്റെ അനുയായികളിലും അവർക്കു മുമ്പുള്ളവരും നടന്ന സമ്പ്രദായം പോലെ തന്നെ. 
 അവർ തങ്ങളുടെ നാഥന്റ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചു. 
 അപ്പോൾ അവരുടെ കുറ്റങ്ങൾ മൂലം നാം അവരെ ശിക്ഷിച്ചു... 
 ഫിർഔന്റെ അനുയായികളെ സമുദ്രത്തിൽ മുക്കി  കൊല്ലുകയും ചെയ്തു. 
 അവരെല്ലാം അക്രമകാരികൾ ആയിരുന്നു... 

( 55 ) തീർച്ചയായും അല്ലാഹുവിങ്കൽ ഏറ്റവും നികൃഷ്ടമായ ജീവികൾ സത്യനിഷേധികൾ ആകുന്നു. 
 അതിനാൽ അവർ ഒരിക്കലും സത്യത്തിൽ വിശ്വസിക്കുകയില്ല.... 

( 56 ) താങ്കൾ അവരുമായി സന്ധി ചെയ്തു. 
( സന്ധി ഉണ്ടാക്കുന്ന )
 ഓരോ തവണയും, അവർ തങ്ങളുടെ കരാർ ലംഘിക്കുകയും, അല്ലാഹുവിനെ സൂക്ഷിക്കാതിരിക്കുകയും ചെയ്യുന്നു... 

( 57 ) അതുകൊണ്ട് യുദ്ധത്തിൽ കണ്ടുമുട്ടിയാൽ അവരെ കൊണ്ട് അവരുടെ പിന്നിലുള്ളവരെ താങ്കൾ ആട്ടിയോടിച്ചു  കളയുക. 
 അവർ ഉൽബുദ്ധരായേക്കാം.... 

( 58 ) ഒരു ജനതയിൽ നിന്ന് താങ്കൾ വഞ്ചനയെ ഭയപ്പെടുന്നുവെങ്കിൽ സമനിലയിൽ കരാർ ദുർബലപ്പെടുത്തിയതായി അവരെ അറിയിക്കുക. 
 വഞ്ചകരെ  അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.... 

 വിശദീകരണം.

 യുദ്ധത്തിൽ പോലും മുശ്രിക്കുകളെയും കപടവിശ്വാസികളേയും പോലെ നിങ്ങൾ ആകരുത് എന്ന് സത്യവിശ്വാസികളെ അല്ലാഹു ഉണർത്തുകയാണ് ഇവിടെ.
 അതായത് സന്ധിയിൽ ഏർപെട്ട ഒരു ജനത വഞ്ചന നടത്തുമെന്ന് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ നിങ്ങൾ പെട്ടെന്ന് അവരുമായി യുദ്ധത്തിന് ഒരുങ്ങരുത്.
 കരാർ ദുർബലപ്പെടുത്തുകയും ആ വിവരം അവരെ അറിയിക്കുകയും വേണം. 
 ശത്രുക്കൾ നീതി പാലിക്കുക അല്ലെങ്കിലും നിങ്ങൾ നീതി പാലിക്കുക മെന്നാണ് അള്ളാഹു ഇവിടെ സൂചിപ്പിക്കുന്നത്.


( 59 ) തങ്ങൾ
( അല്ലാഹുവിനെ ) പരാജയപ്പെടുത്തി എന്ന് സത്യനിഷേധികൾ ഒരിക്കലും കരുതരുത്. 
 അവർ( അവനെ )
  അശക്തനാക്കുകയില്ല. തീർച്ച.

( 60 ) അവർ
( ശത്രുക്കൾ )ക്കു വേണ്ടി നിങ്ങൾ ശക്തി സംഭരിക്കുക. 
 കുതിരകളെ കെട്ടി നിർത്തുക. 
 എന്നിങ്ങനെ നിങ്ങളുടെ കഴിവിൽ പെട്ട എല്ലാ കാര്യങ്ങളും സജ്ജീകരിക്കുക. 
 അത് മൂലം നിങ്ങൾ അല്ലാഹുവിന്റെ ശത്രുക്കളെയും സ്വന്തം ശത്രുക്കളെയും അവർക്ക് പുറമേയുള്ള മറ്റു ചിലരെയും
 അവരെ നിങ്ങൾക്കറിയില്ല- എന്നാൽ അല്ലാഹുവിനറിയാം. 
 ഭയപ്പെടുത്തുന്നതിനു വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ എന്ത് ചെലവ് ചെയ്താലും അത് പൂർണ്ണമായും മടക്കപ്പെടും. 
 നിങ്ങള് അക്രമിക്കപ്പെടുകയില്ല... 

( 61 ) ഇനി അവർ സന്ധിയിലേക്ക്  വരുകയാണെങ്കിൽ താങ്കളും അതിലേക്ക് ചെല്ലുക. 
 അല്ലാഹുവിൽ ഭരമേൽപിക്കുകയും ചെയ്യുക. 
 തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ് തന്നെയാണ്... 

Popular posts from this blog

Quran Malayalam