08-Surathul Anfaal -34-45

അധ്യായം-08
 സൂറത്തുൽ അൻഫാൽ
 അവതരണം- മദീന
 സൂക്തങ്ങൾ-75
34 മുതൽ 45 വരെയുള്ള വചനങ്ങളുടെ അർഥം.


 പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു  ).... 

( 34 ) അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കുന്നതിന് അവർക്ക് എന്തുണ്ട് കാരണം ? 
( ഒന്നും തന്നെ ഇല്ല ).
 പരിശുദ്ധ പള്ളിയിൽ നിന്ന് അവർ
( മുസ്ലിമുകളെ )
 തടയുന്നു.
 അവരാകട്ടെ അതിന്റെ രക്ഷാധികാരികൾ അല്ലാത്തവരും. 
 അതിന്റെ രക്ഷാധികാരികൾ ഭയഭക്തിയുള്ളവർ  മാത്രമാകുന്നു. 
 പക്ഷെ അവരിൽ അധികപേരും അത് അറിയുന്നില്ല....

( 35 ) പരിശുദ്ധ മന്ദിരത്തിന് അടുത്ത് അവരുടെ പ്രാർത്ഥന ചൂളംവിളിയും കൈക്കൊട്ടും മാത്രമാണ്. 
 അതുകൊണ്ട്
( മുശ്രിക്കുകളേ ) സത്യനിഷേധികളായിക്കൊണ്ടിരുന്നതിന്റ ഫലമായി നിങ്ങൾ ശിക്ഷ ആസ്വദിച്ചു കൊള്ളുക...

( 36 ) തീർച്ചയായും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയാൻ വേണ്ടി സത്യനിഷേധികൾ തങ്ങളുടെ ധനം ചെലവഴിക്കുന്നു. 

 അവർ ഭാവിയിലും ആ ധനം ചെലവഴിക്കും. 
 പിന്നീട് അവർക്ക് വലിയ ഖേദം ആയിത്തീരും. 
 ഒടുവിൽ അവർ പരാജിതരാകും. 
 സത്യനിഷേധികൾ നരകത്തിലേക്ക് ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്... 

( 37 ) അല്ലാഹു നല്ലതിൽ നിന്ന് ചീത്തയെ വേർതിരിക്കാനും ചീത്തയെ ഒന്നിനുമീതെ മറ്റൊന്നായി വച്ച് എല്ലാം ഒരു കൂമ്പാരം ആക്കാനും എന്നിട്ട് അതെല്ലാം കൂടി നരകത്തിൽ ആക്കാൻ വേണ്ടിയാണ് 
( സത്യനിഷേധികളെ പരാജയപ്പെടുത്തുന്നത് )
 അവർ തന്നെയാണ് നഷ്ടക്കാർ... 

( 38 ) താങ്കൾ സത്യനിഷേധികളോട് പറയുക. 
 അവർ
( എതിർപ്പിൽ നിന്നും  സത്യനിഷേധത്തിൽ നിന്നും )
 വിരമിക്കുകയാണെങ്കിൽ  മുമ്പ് കഴിഞ്ഞതെല്ലാം അവർക്ക് മാപ്പ് ചെയ്യപ്പെടുന്നതാണ്. 
 അവർ അക്രമം തുടരുകയാണെങ്കിലോ, പൂർവികരിൽ നടന്ന ചട്ടം കഴിഞ്ഞുപോയിട്ടുണ്ട്ല്ലോ...

( 39 ) മർദ്ദനം അവസാനിക്കുകയും അനുസരണ മുഴുവൻ അള്ളാഹുവിന്  ആയിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങൾ അവരോട് യുദ്ധം ചെയ്യുക. 
 ഇനി അവർ പിന്തിരിയുന്ന പക്ഷം അല്ലാഹു അവർ പ്രവർത്തിക്കുന്നത് കാണുന്നവൻ തന്നെയാണ്... 

( 40 ) അവർ പിന്തിരിഞ്ഞു കളയുകയാണ് എങ്കിൽ തീർച്ചയായും അല്ലാഹു നിങ്ങളുടെ രക്ഷാധികാരി ആണെന്ന് അറിഞ്ഞിരിക്കുക. 
 അവൻ ഏറ്റവും നല്ല രക്ഷാധികാരിയും ഏറ്റവും നല്ല സഹായിയുമാണ്.... 


( 41 ) അറിയുക. 
 നിങ്ങൾക്ക് യുദ്ധത്തിൽ എന്തെങ്കിലും സാധനങ്ങൾ കൈ വന്നിട്ടുണ്ടെങ്കിൽ അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും 
( നബിയുടെ )
 കുടുംബത്തിനും അനാഥർക്കും അഗതികൾക്കും 
( പ്രയാസപ്പെടുന്ന )
 യാത്രക്കാർക്കും അവകാശപ്പെട്ടതാണ്. 
 അല്ലാഹുവിലും സത്യാസത്യങ്ങൾ വേർതിരിഞ്ഞ് ദിവസം ഇരുകക്ഷികളും
( ബദറിൽ )
 കൂട്ടിമുട്ടിയ ദിവസം നമ്മുടെ ദാസനു നാം അവതരിപ്പിച്ചു  കൊടുത്തതിലും  നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ 
( അത് അറിഞ്ഞു കൊള്ളുക )
 അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.... 

( 42 ) നിങ്ങൾ
( മദീനയോട് ) അടുത്ത താഴ്വരയിലും അവർ
( മദീനയിൽ നിന്ന് ) അകന്ന താഴ്വരയിലും കച്ചവടസംഘം നിങ്ങളിൽ നിന്നും താഴ്ന്ന സ്ഥലത്തും ആയിരുന്നപ്പോൾ,, പരസ്പരം നിശ്ചയിച്ചുരുന്നെങ്കിൽ  കരാർ പാലിക്കുന്ന കാര്യത്തിൽ നിങ്ങൾ ഭിന്നിക്കുമായിരുന്നു. 
 പക്ഷേ വിധിക്കപ്പെട്ട കാര്യം അല്ലാഹു നടപ്പിൽ വരുത്തുവാൻ ആയി
( മുൻ തീരുമാനങ്ങൾ ഇല്ലാതെ അവൻ നിങ്ങളെ കൂട്ടി മുട്ടിച്ചു )
 നശിച്ചുപോകുന്നുവർ  വ്യക്തമായ തെളിവിന് ശേഷം  നശിച്ചുപോകനും, ജീവിക്കുന്നവർ വ്യക്തമായ തെളിവിന്  ശേഷം ജീവിക്കാനും
( തന്റെ വിധി അവൻ നടപ്പിലാക്കി )
 തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

( 43 ) അവരെ ഒരു ന്യൂനപക്ഷമായി താങ്കൾക്ക് സ്വപ്നത്തിൽ അല്ലാഹു കാണിച്ചുതന്ന സന്ദർഭം
( ഓർക്കുക )
 അവരെ ഭൂരിപക്ഷമായി കാണിച്ചു തന്നിരുന്നെങ്കിൽ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും യുദ്ധ കാര്യത്തിൽ നിങ്ങൾ വേറിട്ടു നില്ക്കുകയും ചെയ്യുമായിരുന്നു.
 പക്ഷേ അള്ളാഹു നിങ്ങളെ രക്ഷിച്ചു.
 തീർച്ചയായും ഹൃദയങ്ങളിലുള്ളത് ശരിക്കും അറിയുന്നവനാകുന്നു അല്ലാഹു....

( 44 ) പരസ്പരം കൂട്ടിമുട്ടിയപ്പോൾ  നിങ്ങളുടെ കണ്ണുകൾ അവരെ ചെറിയ സംഘമായും
 അവരുടെ കണ്ണുകളിൽ നിങ്ങളെ ചെറിയ സംഘമായും അല്ലാഹു കാണിച്ചുതന്ന സന്ദർഭം
( ഓർക്കുക )
 വിധിക്കപ്പെട്ട ഒരു കാര്യം അല്ലാഹു നടപ്പിൽ വരുത്താനായിട്ട് 
( അങ്ങനെയൊക്കെ ചെയ്തത് )
 എല്ലാ കാര്യങ്ങളും മടക്കപ്പെടുന്നത്  അല്ലാഹുവിലേക്ക് ആകുന്നു....

( 45 ) സത്യവിശ്വാസികളേ, നിങ്ങൾ ശത്രു സേന സംഘത്തെ കണ്ടുമുട്ടുമ്പോൾ
( അവിടെ ) ഉറച്ചുനിൽക്കുകയും അല്ലാഹുവിനെ ധാരാളം ഓർക്കുകയും ചെയ്യുക.
 നിങ്ങൾ വിജയിക്കാൻ വേണ്ടി....

അഭിപ്രായങ്ങള്‍