08-Surathul Anfaal -17-33

അധ്യായം-08
 സൂറത്തുൽ അൻഫാൽ
 അവതരണം- മദീന
 സൂക്തങ്ങൾ-75
 17 മുതൽ 33 വരെയുള്ള വചനങ്ങളുടെ അർഥം. 


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു. )... 

( 17 ) എന്നാൽ അവരെ കൊലപ്പെടുത്തിയത് നിങ്ങളല്ല. അല്ലാഹുവാണ് കൊലപ്പെടുത്തിയത്.
 താങ്കൾ അവരെ എറിഞ്ഞപ്പോൾ ഏറു  കൊള്ളിച്ചത്  താങ്കളല്ല അല്ലാഹുവാണ്
( ഇങ്ങനെയെല്ലാം അവൻ ചെയ്ത സത്യനിഷേധികളെ പരാജയപ്പെടുത്താനും )
 സത്യവിശ്വാസികൾക്ക് അവങ്കൽ നിന്നുള്ള നല്ല ഒരു അനുഗ്രഹവും ആയിട്ടാണ്..
 അല്ലാഹു എല്ലാം കേൾക്കുന്നവനും സർവ്വജ്ഞനും തന്നെയാകുന്നു...

( 18 ) അതാണ്
( കാര്യങ്ങളുടെ സത്യം ) തീർച്ചയായും അല്ലാഹു സത്യനിഷേധികളുടെ കുതന്ത്രങ്ങളെ ദുർബലപ്പെടുത്തുന്നവനാണ് 
( എന്നതും പരമ യാഥാർത്ഥ്യം )...

( 19 ) നിങ്ങൾ തീരുമാനം തേടിയിരുന്നു എങ്കിൽ ഇതാ തീരുമാനം വന്നിരിക്കുന്നു.
 നിങ്ങൾ
( യുദ്ധത്തിൽ നിന്ന് )
 വിരമിക്കുന്നു വെങ്കിൽ അത് നിങ്ങൾക്ക് നല്ലതാണ്.
( ആക്രമണത്തിലേക്ക് )
 നിങ്ങൾ മടങ്ങുന്നു വെങ്കിൽ
( സത്യവിശ്വാസികളെ സഹായിക്കുന്നതിലേക്ക് )
 നാമും  മടങ്ങുന്നതാണ്.
 സംഘബലം എത്ര വലുതാണെങ്കിലും നിങ്ങൾക്ക് അത് കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുകയില്ല.
 അല്ലാഹു സത്യവിശ്വാസികളുടെ കൂടെ തന്നെയാണ്....

( 20 ) സത്യവിശ്വാസികളേ, അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങൾ അനുസരിക്കുക.
( അല്ലാഹുവിന്റെ വചനം )
 കേട്ടുകൊണ്ടിരിക്കുകയാണ് റസൂലിൽ  നിന്ന് നിങ്ങൾ പിന്തിരിഞ്ഞു കളയരുത്..

( 21 ) ഞങ്ങൾ കേൾക്കുന്നുണ്ട് എന്ന് പറയുകയും, സത്യത്തിൽ കേൾക്കാതിരിക്കുക യും ചെയ്യുന്നവരെ പോലെ നിങ്ങൾ ആകരുത്..

( 22 ) ചിന്തിക്കാത്ത ബധിരരും ഊമകളും ആണ് അള്ളാവിങ്കൽ ഏറ്റവും നികൃഷ്ടജീവികൾ.. 

( 23) എന്തെങ്കിലും നന്മ അവരിൽ ഉള്ളതായി അറിഞ്ഞിരുന്നെങ്കിൽ അല്ലാഹു അവരെ കേൾപ്പിക്കുമായിരുന്നു.
 കേൾപ്പിച്ചു എങ്കിൽ അവർ വിരുദ്ധരായി പിന്തിരിഞ്ഞു കളയുമായിരുന്നു 
( എന്ന് അറിയുന്നത് കൊണ്ട് അവൻ അവരെ കേൾക്കുന്നില്ല )....

( 24 ) സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ റസൂലിനും- നിങ്ങളെ ജീവിപ്പിക്കുന്ന കാര്യത്തിലേക്ക് അദ്ദേഹം വിളിക്കുമ്പോൾ- ഉത്തരം ചെയ്യുക.
 തീർച്ചയായും അല്ലാഹു മനുഷ്യനും അവന്റെ ഹൃദയത്തിനും ഇടക്ക് തടസ്സമുണ്ടാക്കും എന്നും അവനിലേക്ക് നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുമെന്നും നിങ്ങൾ മനസ്സിലാക്കുക.

 വിശദീകരണം.

 ഇസ്ലാമിലെ നിയമങ്ങൾ എല്ലാം തന്നെ മനുഷ്യസമൂഹത്തിന് അന്തസ്സും ചൈതന്യവുമുള്ള ഒരു   സജീവസമുദായം ആക്കാൻ പ്രാപ്തമായവയാണ്. 
 ഇസ്ലാമിലെ യുദ്ധങ്ങൾ പോലും അത്തരത്തിലുള്ളതാണ്. 
 അല്ലാഹു അവന്റെ റസൂലും ക്ഷണിച്ചാൽ യാതൊരു മടിയും കാണിക്കാതെ അതിനുത്തരം ചെയ്യണം എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.
 മനുഷ്യ ഹൃദയം എപ്പോഴും മാറി കൊണ്ടിരിക്കുന്നവയാണ്. 
 ഒരു നിമിഷം കൊണ്ട് അത് മനുഷ്യനെ സ്വർഗാവകാശി ആക്കാനും ഒരു നിമിഷം കൊണ്ട് അത് നരക അവകാശി ആക്കാനും അതിന് സാധിക്കും.
 അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടെങ്കിലേ  നിങ്ങളുടെ ഹൃദയത്തെ സത്യത്തിൽ ഉറപ്പിച്ചു നിർത്താൻ സാധിക്കുകയുള്ളൂ. 
 അതിനാൽ അല്ലാഹുവിനെയും റസൂലിനെയും നിർദ്ദേശങ്ങൾ മുറുകെപ്പിടിക്കാൻ നാം സദാ  ജാഗരൂകരാകണം  എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്..

( 25 ) വമ്പിച്ച ശിക്ഷയെ നിങ്ങൾ സൂക്ഷിക്കുക.
 നിങ്ങളിൽ അക്രമം കാണിച്ചവരെ മാത്രമല്ല അത് പിടികൂടുക.
 അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവൻ തന്നെയാണെന്ന് നിങ്ങൾ മനസ്സിലാക്കുക...

( 26 ) നിങ്ങൾ എണ്ണത്തിൽ വളരെ കുറവും ഭൂമിയിൽ ദുർബലരായി കണക്കാക്കിയിരുന്ന സന്ദർഭം ഓർക്കുക.
 ആളുകൾ റാഞ്ചിക്കൊണ്ടു പോകുമോ എന്ന് നിങ്ങൾ ഭയപ്പെട്ടിരുന്നു.
 അങ്ങനെ അവൻ നിങ്ങൾക്ക്
( മദീനയിൽ )
 അഭയം നൽകി.
 തന്റെ സഹായം കൊണ്ട് നിങ്ങളെ ബലപ്പെടുത്തി.
 നല്ല സാധനങ്ങൾ നിങ്ങൾക്ക് ആഹാരമായി തന്നു.
 നിങ്ങൾ നന്ദിയുള്ളവർ ആകൻ വേണ്ടിയാണ്
( ഇതെല്ലാം അള്ളാഹു ചെയ്തു തന്നത് )....

( 27 ) സത്യവിശ്വാസികളേ, നിങ്ങൾ അറിവുള്ളവർ ആയിരിക്കെ അല്ലാഹുവിനോടും  റസൂലിനോടും വഞ്ചന കാണിക്കരുത്.
 പരസ്പരം വിശ്വസിച്ച് ഏൽപ്പിക്കുന്ന  കാര്യങ്ങളിലും  വഞ്ചന കാണിക്കരുത്...( 28 ) നിങ്ങളുടെ സമ്പത്തും സന്താനങ്ങളും വലിയ പരീക്ഷണം തന്നെയാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലം ഉള്ളതെന്നും നിങ്ങൾ മനസ്സിലാക്കുക...

( 29 ) സത്യവിശ്വാസികളേ, അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്ന പക്ഷം നിങ്ങൾക്കവൻ
 വിവേചന ശക്തി നൽകുകയും, നിങ്ങളുടെ  തിൻമകൾ മായ്ച്ചുകളയുകയും നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്യും.
 അല്ലാഹു മഹത്തായ ഔദാര്യത്തിന്റ  ഉടമയാകുന്നു.... 

( 30 ) തടങ്കലിൽ വെക്കുകയോ, വധിക്കുകയോ, നാടുകടത്തുകയോ ചെയ്യുന്നതിനുവേണ്ടി താങ്കൾക്ക് എതിരായി സത്യനിഷേധികൾ ഗൂഢാലോചന നടത്തിയ സന്ദർഭം
( ഓർക്കുക )
 അവർ ഗൂഢതന്ത്രം പ്രയോഗിക്കുന്നു.
 അല്ലാഹു അതിന് പ്രതിക്രിയയും ചെയ്യുന്നു.
 എന്നാൽ ഗൂഢ തന്ത്രങ്ങൾക്ക് പ്രതിക്രിയ ചെയ്യുന്നവരിൽ വിദഗ്ധനാകുന്നു അള്ളാഹു...

( 31 ) നമ്മുടെ വചനങ്ങൾ ഓതി കൊടുത്താൽ " ഞങ്ങൾ കേട്ടു. വേണമെന്ന് വിചാരിച്ചാൽ ഞങ്ങളും ഇതുപോലെ പറയും. ഇത് പൂർവികരുടെ കെട്ടുകഥകൾ മാത്രമാണ് " എന്നെല്ലാം അവർ പറയുന്നതാണ്...

( 32 ) അല്ലാഹുവേ, ഇത്
( ഖുർആൻ ) നിന്റെ പക്കൽ നിന്നുള്ള സത്യമാണെങ്കിൽ ആകാശത്തുനിന്ന് ഞങ്ങളുടെ മേൽ നീ കൽമഴ  പെയ്യിപ്പിക്കുകയോ ഞങ്ങളുടെ നേരെ മറ്റെന്തെങ്കിലും വേദനാജനകമായ ശിക്ഷ അയക്കുകയോ ചെയ്യുക " എന്ന് അവർ പറഞ്ഞ സന്ദർഭം
( ഓർക്കുക ).....

( 33 ) താങ്കൾ അവർക്കിടയിൽ ഉണ്ടായിരിക്കും പോൾ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.
 പൊറുക്കലിനെ തേടുന്നവനായിരിക്കെ അവരെയും ശിക്ഷിക്കുന്നവനാവുകയില്ല...... 


അഭിപ്രായങ്ങള്‍