08-Surathul Anfaal -01-16

അദ്ധ്യായം-08
 സൂറത്തുൽ അൻഫാൽ
 അവതരണം- മദീന
 സൂക്തങ്ങൾ-75
 1 മുതൽ 16 വരെയുള്ള വചനങ്ങളുടെ അർഥം. 


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു ).... 

( 01) യുദ്ധത്തിൽ ലഭിക്കുന്ന സ്വത്തുക്കൾ കുറിച്ച് അവർ താങ്കളുടെ ചോദിക്കുന്നു. പറയുക. 
 യുദ്ധത്തിൽ ലഭിക്കുന്ന സ്വത്തുക്കൾ അല്ലാഹുവിനും അവന്റെ റസൂലിനും  അവകാശപ്പെട്ടതാണ്. 
 അതുകൊണ്ട് അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുകയും, പരസ്പരബന്ധം നന്നാക്കുകയും, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. 
 നിങ്ങൾ സത്യവിശ്വാസികൾ ആണെങ്കിൽ  ... 

( 02 ) അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാൽ ഹൃദയങ്ങൾ ഭയപ്പെടുന്നവരും അവന്റെ ആയത്തുകൾ ഓതി കേൾപ്പിച്ചാൽ അത് മുഖേന വിശ്വാസം വർധിക്കുന്നവരും തങ്കളുടെ നാഥനിൽ  എല്ലാഭാരവും  ഏൽപ്പിക്കുന്നവരും മാത്രമാണ് യഥാർത്ഥ സത്യവിശ്വാസികൾ... 

( 03 )നിസ്ക്കാരം കൃത്യമായി നിർവഹിക്കുന്ന വരും നാം നൽകിയതിൽ നിന്ന്  ചിലവഴിക്കുന്നവരും.... 

( 04 ) അവരാണ് യഥാർത്ഥ വിശ്വാസികൾ. 
 തങ്ങളുടെ നാഥനിൽ പല ഉന്നത പദവികളും പാപമോചനവും മാന്യമായ ആഹാരവും  അവർക്കുണ്ട്.. 

( 05 ) സത്യവിശ്വാസികളിൽ ഒരു വിഭാഗം വെറുക്കുന്നവരായിരിക്കെ താങ്കളുടെ നാഥൻ സ്വന്തം ഭവനത്തിൽ നിന്ന് ന്യായമായ ആവശ്യാർത്ഥം താങ്കളെ പുറത്തിറക്കിയത് പോലെതന്നെ... 

( 06 ) സത്യം വെളിപ്പെട്ടു കഴിഞ്ഞതിനുശേഷം താങ്കളോട് അവർ അതിനെക്കുറിച്ച് തർക്കിക്കുന്നു.
 തങ്കൾ നോക്കിനിൽക്കേ മരണത്തിലേക്ക് അവർ നയിക്കപ്പെടുന്നത് പോലെ.... 

( 07 ) രണ്ടിൽ ഒരു സംഘത്തെ അധീനപ്പെടുത്തി തരാമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം  ചെയ്ത സന്ദർഭം
( ഓർക്കുക )
 ശക്തിയില്ലാത്ത സംഘം കൈവന്നാൽ കൊള്ളാമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. 
 അല്ലാഹുവാകട്ടെ തന്റെ വചനങ്ങൾ കൊണ്ട് സത്യത്തെ പുലർത്തുകയും സത്യനിഷേധികളുടെ മുരടു  തന്നെ മുറിച്ചുകളയുകയും ചെയ്യാൻ ഉദ്ദേശിക്കുന്നു.... 

( 08 ) കുറ്റവാളികൾ വെറുക്കുന്നുണ്ടെങ്കിലും   സത്യത്തെ സത്യമായി തന്നെ പുലർത്താനും അസത്യത്തെ ഉന്മൂലനം ചെയ്യാൻ വേണ്ടിയാണ്
( അല്ലാഹു ഇങ്ങനെ ചെയ്യുന്നത്  ).... 

( 09 ) നിങ്ങളുടെ നാഥനോട്‌ നിങ്ങൾ സഹായത്തിന് അപേക്ഷിച്ച സന്ദർഭം
( ഓർക്കുക )
 തൽഫലമായി തുടർന്നുവരുന്ന ആയിരം മലക്കുകളെ കൊണ്ട് ഞാൻ തീർച്ചയായും നിങ്ങളെ സഹായിക്കുന്നവനാണ് എന്ന് അവൻ നിങ്ങൾക്ക് ഉത്തരം നൽകി.... 


( 10 ) ആ സഹായം അള്ളാഹു നിശ്ചയിച്ചത്  നിങ്ങളെ സന്തോഷിപ്പിക്കാനും അതുവഴി നിങ്ങളുടെ ഹൃദയങ്ങൾ ശാന്തമാക്കാനും  വേണ്ടി മാത്രമാണ്. 
 അല്ലാഹുവിങ്കൽ നിന്ന് മാത്രമാണ് സഹായം. 
 അല്ലാഹു അജയ്യനും യുക്തിമാനും തന്നെയാകുന്നു.... 

( 11 ) തന്റെ പക്കൽ നിന്നുള്ള നിർഭയാവസ്ഥ മൂലം അവൻ നിങ്ങളെ നിദ്രമയക്കത്തിന് വിധേയമാക്കിയ സന്ദർഭം
( ഓർക്കുക )
 നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനും, പിശാചിന്റെ
( ദുർബോധന )
 മാലിന്യത്തെ നിങ്ങളിൽനിന്ന് അകറ്റേണ്ടതിനും നിങ്ങളുടെ ഹൃദയങ്ങൾക്ക്
 ദൃഢത ഉണ്ടാക്കുകയും, പാദങ്ങളെ
( യുദ്ധരംഗത്ത് )
 ഉറപ്പിച്ചു നിർത്തുകയും ചെയ്യേണ്ടതിനും  ആകാശത്തുനിന്ന് അവൻ മഴ വർഷിപ്പിച്ചുതന്ന  സന്ദർഭവും
( ഓർക്കുക ).... 

( 12 ) തീർച്ചയായും ഞാൻ നിങ്ങളുടെ കൂടെയുണ്ട്. 
 അതുകൊണ്ട് സത്യവിശ്വാസികളെ ഉറപ്പിച്ചു നിർത്തുക. 
 സത്യ നിഷേധികളുടെ ഹൃദയങ്ങളിൽ ഞാൻ ഭയം ഇട്ടുകൊടുക്കുന്നതാണ്. 
 അതിനാൽ നിങ്ങൾ അവരുടെ ശിരസ്സുകളും, കൈകാലുകളും വെട്ടിമുറിക്കുക എന്ന്  മലക്കുകൾക്ക് താങ്കളുടെ നാഥൻ സന്ദേശം നൽകിയ സന്ദർഭം
( ഓർക്കുക ).... 

( 13 ) തീർച്ചയായും അവർ അല്ലാഹുവിനോടും അവന്റെ ദൂതനോടും എതിർത്തുകൊണ്ടാണത്. 
 ആരെയെങ്കിലും അല്ലാഹുവിനെയും റസൂലിനെയും എതിർത്താൽ  അള്ളാഹു അവനെ കഠിനമായി ശിക്ഷിക്കുന്നവൻ തന്നെയാണ്... 

( 14 )( സത്യനിഷേധികളേ )
 അതാണ് ഇഹലോക ശിക്ഷ. 
 അതുകൊണ്ട് നിങ്ങൾ അത് രുചിച്ചു നോക്കുക. 
 സത്യനിഷേധികൾക്ക് തീർച്ചയായും
( പരലോകത്ത് )
 നരകശിക്ഷയുമുണ്ട്.... 

( 15 ) സത്യവിശ്വാസികളേ, സത്യനിഷേധികളുടെ വലിയ സേനയുമായി കണ്ടുമുട്ടിയാൽ അവരിൽനിന്ന് നിങ്ങൾ പിന്തിരിഞ്ഞു ഓടരുത്... 

( 16 ) യുദ്ധം നടക്കുമ്പോൾ യുദ്ധ ആവശ്യത്തിന് മറ്റൊരു സ്ഥലത്തേക്ക് മാറി നിൽക്കുന്നവാനോ,, മറ്റൊരു സംഘത്തിലേക്ക് ചെന്ന് ചേരുന്നവനോ അല്ലാത്ത വിധം ആരെങ്കിലും അവരിൽ നിന്ന് പിന്തിരിഞ്ഞു ഓടിയാൽ അല്ലാഹുവിൽ നിന്നുള്ള കോപത്തോടുകൂടി അവൻ മടങ്ങി അവന്റെ സങ്കേതം നരകമാണ്. 
 അത് വളരെ ചീത്ത സങ്കേതം തന്നെ... 


Popular posts from this blog

Quran Malayalam