07 -Surathul Ahraaf -156-170

 


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു  )...



(  156 )" ഈ ലോകത്തും പരലോകത്തും ഞങ്ങൾക്ക് നല്ലത് രേഖപ്പെടുത്തേണമേ !
 തീർച്ചയായും ഞങ്ങൾ ഇതാ നിന്റെ അടുത്തേക്ക് മടങ്ങിയിരിക്കുന്നു. 
 അവൻ പറഞ്ഞു : " എന്റെ ശിക്ഷ ഞാൻ ഉദ്ദേശിക്കുന്നവരെ ബാധിക്കുന്നു. 
 എന്റെ കാരുണ്യം സർവ്വ വസ്തുക്കളെയും ഉൾക്കൊണ്ടിരിക്കുന്നു. 
 എന്നാൽ സൂക്ഷ്മതയോടെ ജീവിക്കുകയും സക്കാത്ത് കൊടുക്കുകയും നമ്മുടെ വചനങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നവർക്ക് പിന്നീട് അത് രേഖപ്പെടുത്തി വെക്കുന്നതാണ്..... 

( 157 ) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്ജീലിലും   എഴുതപ്പെട്ട് കാണുന്ന, അക്ഷരാഭ്യാസം ലഭിക്കാത്ത പ്രവാചകനായ ദൂതനെ പിന്തുടരുന്നവരാണന്നവർ. 
 അദ്ദേഹം അവരുടെ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യും. 
 എല്ലാ സാധനങ്ങളും അദ്ദേഹം അവർക്ക് അനുവദിച്ചു കൊടുക്കുകയും മോശമായ നിരോധിക്കുകയും ചെയ്യും. 
 തങ്ങളുടെ ഭാരങ്ങളെയും  തങ്ങളുടെ മേലുണ്ടായിരുന്ന  വിലങ്ങുകളെയും അവരിൽ നിന്ന് ഇറക്കിവെക്കുകയും ചെയ്യും.
 അതുകൊണ്ട് അദ്ദേഹത്തിൽ വിശ്വസിക്കുകയും, ബഹുമാനിക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം ഇറക്കപ്പെട്ട പ്രകാശത്തെ പിന്തുടരുകയും ചെയ്തവരാരോ അവർ തന്നെ വിജയികൾ...  

( 158 ) പറയുക.
 ജനങ്ങളേ, തീർച്ചയായും ആകാശഭൂമികളുടെ ആധിപത്യം വഹിക്കുന്ന അല്ലാഹുവിങ്കൽ നിന്ന് നിങ്ങളിലേക്ക് ആകമാനം വന്നിട്ടുള്ള ദൂതനാണ് ഞാൻ. 
 അവനല്ലാതെ ഒരു ഇലാഹും ഇല്ല. 
 അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. 
 അതിനാൽ അല്ലാഹുവിങ്കൽ നിങ്ങൾ വിശ്വസിക്കുക. 
 അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരാഭ്യാസമില്ലാത്ത അവന്റെ പ്രവാചകനായ ദൂതനിലും നിങ്ങൾ വിശ്വസിക്കുകയും, അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുക. 
 നിങ്ങൾ നേർമാർഗം പ്രാപിക്കാൻ വേണ്ടി. 

( 159 ) സത്യം അനുസരിച്ച് മാർഗ്ഗദർശനം ചെയ്യുകയും അതുപ്രകാരം നീതി പാലിക്കുകയും ചെയ്യുന്ന ഒരു വിഭാഗം മൂസാനബിയുടെ ജനതയിൽ ഉണ്ട്.. 

( 160 ) അവരെ നാം 12 കുടുംബങ്ങളായി- വിഭാഗങ്ങളായി- വിഭജിച്ചു. 
 തന്റെ ജനത വെള്ളം ആവശ്യപ്പെട്ടപ്പോൾ
" താങ്കളുടെ വടികൊണ്ട് കല്ലിനെ അടിക്കുക" എന്ന് നാം നിർദ്ദേശം നൽകി. 
 അപ്പോൾ( അദ്ദേഹം വടി കൊണ്ട് അടിച്ചു. അങ്ങനെ.) അതിൽ നിന്ന് പന്ത്രണ്ട് ഉറവകൾ പൊട്ടി ഉണ്ടായി. 
 എല്ലാ ആളുകളും തങ്ങൾക്ക് കുടിക്കാനുള്ള സ്ഥാനങ്ങൾ മനസ്സിലാക്കി.
 നാം അവർക്ക് മേഘകുട ചൂടി കൊടുക്കുകയും 
( ഭക്ഷണത്തിനായി )
മന്നയും സൽവായും ഇറക്കി  കൊടുക്കുകയും ചെയ്തു.
" നിങ്ങൾക്ക് നാം നൽകിയിട്ടുള്ളതിൽ നല്ല സാധനങ്ങളിൽ നിന്ന് ഭക്ഷിച്ചുകൊള്ളുക
( എന്ന് നാം  പറയുകയും ചെയ്തു )
 എന്നാൽ അവർ നമുക്ക് യാതൊരു ദ്രോഹവും ചെയ്തിട്ടില്ല. 
 തങ്ങളെത്തന്നെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ് അവർ ചെയ്തത്... 

( 161 ) അവരോട് പറഞ്ഞ സന്ദർഭം
( ഓർക്കുക ) ഈ പട്ടണത്തിൽ നിങ്ങൾ താമസിക്കുകയും അതിൽ ഇഷ്ടപ്പെടുന്ന ഇടത്തുനിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. 
 ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരേണമേ എന്ന് പ്രാർത്ഥിക്കുകയും, 
 തല കുനിച്ചു കൊണ്ട് പട്ടണവാതിൽക്കൽ നടക്കുകയും ചെയ്യുക. 
 എന്നാൽ നിങ്ങളുടെ പാപങ്ങൾ നാം പൊറുത്തു തരാം. 
 സുകൃതം ചെയ്യുന്നവർക്ക് നാം കൂടുതൽ പ്രതിഫലം നൽകുകയും ചെയ്യും... 

( 162 ) എന്നാൽ അവരിൽ നിന്ന് അക്രമം കാണിച്ചവർ തങ്ങളോട് നിർദ്ദേശിക്കപ്പെട്ടത് അല്ലാത്ത ചില വാക്കുകൾ ഉപയോഗിച്ചു . 
 അപ്പോൾ അക്രമം പ്രവർത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി അവർക്ക് നാം ആകാശത്തു നിന്ന് കഠിനമായ ശിക്ഷ അയച്ചു. 

 വിശദീകരണം

 ഫല സമൃദ്ധവും അനുഗ്രഹീതമായ ബൈത്തുൽ മുഖദ്ദസ് പട്ടണത്തിലേക്ക് തലകുനിച്ച്  താഴ്മയോടെ കടക്കണമെന്നും പാപപരിഹാരത്തിനു വേണ്ടി പ്രാർത്ഥിക്കണം എന്നും
 അവിടെയുള്ള ഭക്ഷണപദാർത്ഥങ്ങൾ
 യഥേഷ്ടം ഭക്ഷിക്കാമെന്ന് അള്ളാഹു നിർദ്ദേശിച്ചിരുന്നു. 
 എന്നാൽ നിർദ്ദേശത്തിന് വിപരീതമായി അവർ പ്രവർത്തിച്ചത്. അതുകൊണ്ട് അവർക്ക് പ്ലേഗ് രോഗം ബാധിക്കുകയും അനേകം പേർ മരണമടയുകയും ചെയ്തു... 

( 163 ) സമുദ്ര തീരത്ത് സ്ഥിതി ചെയ്തിരുന്ന പട്ടണവാസികളെ കുറിച്ച് അവരോട് ചോദിക്കുക. 
 അവർ ശനിയാഴ്ച ദിവസം അതിക്രമം കാണിച്ചപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് അതായത് അവർ സബ്ബാത്ത് നാൾ ആചരിക്കുന്ന ദിവസം മത്സ്യങ്ങൾ വെള്ളത്തിന് മീതെ പൊന്തി വരികയും സബ്ബാത്ത് ആചരിക്കാത്ത ദിവസങ്ങളിൽ മത്സ്യങ്ങൾ വരാതിരിക്കുകയും ചെയ്തപ്പോൾ ഉണ്ടായ സ്ഥിതിയെക്കുറിച്ച്
 ധിക്കാരം  പ്രവർത്തിക്കുന്നവർ ആയതുകൊണ്ട്
 അവരെ നാം അപ്രകാരം പരീക്ഷിച്ചു.. 


( 164 ) അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ  ചെയ്യുന്ന ഒരു ജനതക്ക് നിങ്ങളെന്തിനാണ് ഉപദേശം നൽകുന്നത് എന്ന്
 അവരിൽ ഒരു വിഭാഗം ചോദിച്ച സന്ദർഭം
( ഓർക്കുക )
 അവർ പറഞ്ഞു  : നിങ്ങളുടെ രക്ഷിതാവിങ്കൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും അവർ സൂക്ഷിച്ചെങ്കിലോ എന്നോർത്തു മാണ്.. 

( 165 ) അങ്ങനെ ഞങ്ങളെ ഓർമ്മപ്പെടുത്തിയ കാര്യം അവർ മറന്നപ്പോൾ
 തിന്മയെ പറ്റി നിരോധിക്കുന്ന വരെ നാം രക്ഷപ്പെടുത്തി. 
 ധിക്കാരം പ്രവർത്തിച്ചുകൊണ്ടിരുന്നതിനാൽ
 അക്രമികളെ കഠിനശിക്ഷ കൊണ്ട് നാം  പിടികൂടുകയും ചെയ്തു.... 

( 166 ) അങ്ങനെ തങ്ങളോട് വിരോധിക്കപ്പെട്ട കാര്യം അവർ ധിക്കാരപൂർവ്വം  പ്രവർത്തിച്ചപ്പോൾ 
" നിങ്ങൾ നിന്ദ്യരായ  കുരങ്ങുകൾ ആകുക " എന്ന് നാം അവരോട് പറഞ്ഞു... 

( 167 ) അവർക്ക് നേരെ കഠിനശിക്ഷ
 അനുഭവിക്കുന്നവരെ ലോകാവസാനം വരെ അയക്കുക തന്നെ ചെയ്യും എന്ന് താങ്കളുടെ നാഥൻ അറിയിച്ച സന്ദർഭം
( ഓർക്കുക )
 താങ്കളുടെ നാഥൻ വളരെ വേഗം ശിക്ഷ നൽകുന്നവനും  ഏറെ പൊറുക്കുന്നവനും പരമകാരുണ്യകനും തന്നെയാകുന്നു... 

( 168 ) അവരെ നാം ഭൂമിയിൽ പല വിഭാഗങ്ങളായി വേർതിരിച്ചു. 
 അവരിൽ നല്ലവരും അല്ലാത്തവരുമുണ്ട്. 
 അവർ
( ധിക്കാരത്തിൽ നിന്ന് )
 മടങ്ങേണ്ടതിനായി നന്മ കൊണ്ടും തിന്മ കൊണ്ടും നാമവരെ പരീക്ഷിച്ചു.. 

( 169 ) അങ്ങനെ അവർക്കു ശേഷം
 വേദഗ്രന്ഥത്തിന്  അവകാശികളായി മറ്റൊരുകൂട്ടർ വന്നു. 
 അവർ
( മതത്തെ വിറ്റു ) ഈ അധോലോകത്തിലെ ജീവിത വിഭവങ്ങൾ വാങ്ങുകയും നമുക്ക് പൊറുക്കപ്പെടും എന്ന് പറയുകയും ചെയ്യും. 
 അത് പോലെയുള്ള വിഭവങ്ങൾ വേറെ കിട്ടുമ്പോൾ അതും അവർ വാങ്ങും. 
 അല്ലാഹുവിന്റെ പേരിൽ സത്യമല്ലാതെ പറയരുതെന്ന് അവരിൽനിന്ന് വേദഗ്രന്ഥത്തിൽ കരാർ വാങ്ങുകയും അതിലുള്ളത് അവർ വായിക്കുകയും ചെയ്തിട്ടില്ലേ  ? 
 പരലോക വീടാണ് സൂക്ഷ്മതയോടെ ജീവിക്കുന്നവർക്ക് ഉത്തമം. 
 നിങ്ങൾ ചിന്തിക്കുന്നില്ലേ  ? 

( 170 ) വേദഗ്രന്ഥം മുറുകെപ്പിടിക്കുകയും നിസ്കാരം മുറപ്രകാരം നിർവഹിക്കുകയും ചെയ്യുന്നവർ
( നന്മ ചെയ്യുന്നവരാണ് )
 തീർച്ചയായും നന്മ ചെയ്യുന്നവരുടെ പ്രതിഫലം നാം പാഴാക്കി കളയുകയില്ല..... 


Popular posts from this blog

Quran Malayalam