07-Surathul Ahraaf-144-155

അദ്ധ്യായം-07
 സൂറത്തുൽ അഹ്റാഫ്
 അവതരണം-മക്ക 
സൂക്തങ്ങൾ -206
 144 മുതൽ 155 വരെയുള്ള വചനങ്ങളുടെ അർഥം.


 പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു. )

( 144 ) അല്ലാഹു പറഞ്ഞു : ഓ മൂസാ, തീർച്ചയായും എന്റെ ദൗത്യവും വചനവും കൊണ്ട് താങ്കളെ ജനങ്ങളെക്കാൾ ഉൽകൃഷ്ടനായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. 
 അതുകൊണ്ട് താങ്കൾക്ക് ഞാൻ നൽകിയത് മുറുകെപ്പിടിക്കുകയും നന്ദി കാണിക്കുന്നവരും ഉൾപ്പെട്ടവൻ ആവുകയും 
ചെയ്യുക.... 

( 145 ) എല്ലാ കാര്യങ്ങളെയും സംബന്ധിച്ചുള്ള ഉപദേശങ്ങളും മുഴുവൻ വിഷയങ്ങളെയും  കുറിച്ചുള്ള വിശദീകരണങ്ങളും അദ്ദേഹത്തിന് പലകകളിൽ നാം എഴുതി കൊടുത്തു. 
 എന്നിട്ട് ബലമായി പിടിക്കുകയും, താങ്കളുടെ ജനതയോട് കല്പിക്കുകയും ചെയ്യുക. എന്നാൽ ഉൽകൃഷ്ടവിധികൾ അവർ സ്വീകരിച്ചു കൊള്ളും
( എന്നിട്ട് മൂസ നബിയോട് നാം പറയുകയും ചെയ്തു.). 
 ധിക്കാരികളുടെ ഭവനം പിന്നീട് നാം നിങ്ങൾക്ക് കാണിച്ചു തരുന്നതാണ്... 

( 146 ) ഭൂമിയിൽ അർഹതയില്ലാതെ അഹങ്കരിച്ച് നടക്കുന്ന വരെ എന്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് ഞാൻ തിരിച്ചു കളയും. 
 ഏതൊരു ദൃഷ്ടാന്തം കണ്ടാലും അവർ അതിൽ വിശ്വസിക്കുകയില്ല. 
 അവർ നേരായ മാർഗ്ഗം കണ്ടാൽ അതിനെ ഒരു മാർഗമായി സ്വീകരിക്കുന്നതല്ല. 
 മറിച്ച് ദുർമാർഗം കണ്ടാൽ ആവട്ടെ അതിനെ
 മാർഗമാക്കി വെക്കുകയും ചെയ്യും. 
 അങ്ങിനെ വന്നത് അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും
 അവയെക്കുറിച്ച് ശ്രദ്ധ ഇല്ലാതെ പോവുകയും ചെയ്തത് കൊണ്ടാകുന്നു. 

( 147 ) നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചവർ ആരോ അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായി പോകുന്നതാണ്. 
 അവർ പ്രവർത്തിച്ചു കൊണ്ടിരുന്ന അതിന് പ്രതിഫലം അല്ലാതെ അവർക്ക് നൽകപ്പെടുമോ  ? 

( 148 ) മൂസാ നബി പോയതിനുശേഷം അദ്ദേഹത്തിന്റെ ജനത തങ്ങളുടെ ആഭരണങ്ങൾ കൊണ്ട് ഒരു പശുക്കുട്ടിയെ- ശബ്ദിക്കുന്ന ഒരു പശുക്കുട്ടിയുടെ രൂപം ഉണ്ടാക്കി( ദൈവം ആക്കി വെച്ചു )
 അത് തങ്ങളോട് സംസാരിക്കുന്നില്ല എന്നും
 തങ്ങൾക്ക് മാർഗ്ഗദർശനം നൽകുന്നില്ല എന്നും അവർ കണ്ടില്ലേ ? 
 എന്നിട്ടും അവർ അതിനെ ദൈവമാക്കി വെച്ചു. 
 അവർ അക്രമികൾ ആയിരുന്നു.... 

( 149 ) അവർ പിന്നീട് ഖേദിക്കുകയും തങ്ങൾക്ക് തീർച്ചയായും പിഴവ് പറ്റിയെന്ന് ഗ്രഹിക്കുകയും ചെയ്തപ്പോൾ അവർ പറഞ്ഞു : " നമ്മുക്ക് നമ്മുടെ നാഥൻ കരുണ ചെയ്യുകയും പൊറുത്തുതരികയും ചെയ്തില്ലെങ്കിൽ തീർച്ചയായും നാം നഷ്ടക്കാരിൽ പെട്ടുപോകും"... 

( 150 ) കുപിതനും ദുഃഖിതനും ആയി തന്റെ ജനതയുടെ അടുത്തേക്ക് തിരിച്ചു ചെന്നപ്പോൾ മൂസാ പറഞ്ഞു :  ഞാൻ പോയതിനുശേഷം നിങ്ങൾ ചെയ്തത് വളരെ ദുഷിച്ചതു തന്നെ. 
 നിങ്ങളുടെ നാഥന്റ  കല്പനയെ നിങ്ങൾ കവച്ചു വെച്ചുവോ ? 
 അദ്ദേഹം പലകകൾ താഴെ വെക്കുകയും തന്റെ സഹോദരന്റ തലമുടി പിടിച്ചു തന്നിലേക്ക് വലിക്കുകയും ചെയ്തു. 
 ഹാറൂൻ നബി പറഞ്ഞു:  എന്റെ ഉമ്മയുടെ മകനേ, തീർച്ചയായും ഈ ജനത എന്നെ ബലഹീനനായി കണ്ടു. 
 അവരെന്നെ കൊന്നുകളയാൻ തയ്യാറായി. 
 അതിനാൽ ശത്രുക്കളെ സന്തോഷിപ്പിക്കുന്ന വിധം നിങ്ങൾ എന്നോട് പെരുമാറരുതേ !
 അക്രമികളായ ആ ജനതയുടെ കൂട്ടത്തിൽ നീ എന്നെ പെടുത്തുകയും ചെയ്യരുതേ... 

( 151 ) അദ്ദേഹം
( മൂസാ നബി അലൈസലാം )
 പറഞ്ഞു : എന്റെ നാഥാ, എനിക്കും എന്റെ സഹോദരനും നീ പൊറുത്തുതരികയും നിന്റെ കാരുണ്യത്തിൽ ഞങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യേണമേ !
 കാരുണ്യവാമാരിൽ വെച്ച് ഏറ്റവും കരുണ ചെയ്യുന്നവൻ ആണല്ലോ നീ... 

( 152 ) പശുക്കുട്ടിയെ ദൈവമാക്കി വർക്ക് ഐഹികജീവിതത്തിൽ അവരുടെ നാഥനിൽ നിന്നുള്ള കോപവും നിന്ദ്യയും ബാധിക്കുക തന്നെ ചെയ്യും. 
 അങ്ങനെ തന്നെയാണ് കള്ളം  കെട്ടിയുണ്ടാക്കുന്നവർക്ക് നാം പ്രതിഫലം നൽകുക... 

( 153 ) ദുഷ്കർമ്മങ്ങൾ പ്രവർത്തിക്കുകയും അനന്തരം ഖേദിച്ചു മടങ്ങുകയും സത്യത്തിൽ വിശ്വസിക്കുകയും ചെയ്തവർക്ക്
( ആ അനുഭവം ഉണ്ടാവുകയില്ല )
 താങ്കളുടെ രക്ഷിതാവ് അതിനുശേഷം
( ഖേദിച്ച് മടങ്ങിയതിനു ശേഷം)
 വളരെ പൊറുക്കുന്നവനും പരമകാരുണികനും ആകുന്നു....... 


( 154 ) മൂസാനബിക്ക് കോപം അടങ്ങിയപ്പോൾ പലകകൾ എടുത്തു. 
 അവൾ എഴുതിയിട്ടുള്ളതിൽ തങ്ങളുടെ നാഥനെ ഭയപ്പെടുന്ന വർക്ക് മാർഗ്ഗദർശനവും കാരുണ്യവും ഉണ്ട് എന്നാണ്... 


( 155 ) നമ്മുടെ നിശ്ചിത സമയത്തേക്ക് വേണ്ടി മൂസാ നബി തന്റെ ജനതയിൽ നിന്ന് 70 പേരെ തിരഞ്ഞെടുത്തു. 
 അങ്ങനെ അവരെ പ്രകമ്പനം ബാധിച്ചപ്പോൾ അദ്ദേഹം പറഞ്ഞു : എന്റെ നാഥാ,, നീ ഉദ്ദേശിച്ചിരുന്നെങ്കിൽ ഇതിനു മുമ്പ് തന്നെ ഇവരെയും എന്നെ തന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. 
 ഞങ്ങളിൽ ഉള്ള ചില വിഡ്ഢികൾ ചെയ്ത കുറ്റത്തിന് നീ ഞങ്ങളെ നശിപ്പിക്കുകയാണോ.? 
 അത് ( ആ സംഭവം )
 നിന്റെ ഒരു പരീക്ഷണം തന്നെയാണ്.
 ഉദ്ദേശിച്ചവരെ അതുവഴി നീ വഴിതെറ്റിക്കുന്നു. ഉദ്ദേശിച്ചവർക്ക് വഴി കാട്ടുകയും ചെയ്യുന്നു. നീ ഞങ്ങളുടെ രക്ഷിതാവ് ആണ്. അതുകൊണ്ട് ഞങ്ങൾക്ക് പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ !
 പൊറുക്കുന്നവരിൽ  ഉത്തമൻ ആണല്ലോ നീ.... 


അഭിപ്രായങ്ങള്‍