07-Surathul Ahraaf-131-143

അദ്ധ്യായം-07
 സൂറത്തുൽ അഹ്റാഫ്
 അവതരണം-മക്ക 
 സൂക്തങ്ങൾ-206
 131 മുതൽ 143 വരെയുള്ള വചനങ്ങളുടെ അർഥം. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
(ഞാൻ ആരംഭിക്കുന്നു )...

( 131 ) എന്നാൽ തങ്ങൾക്ക് എന്തെങ്കിലും നന്മ ലഭിച്ചാൽ  " ഇത് നമുക്ക് അവകാശപ്പെട്ടതാണ് " എന്ന് അവർ പറയും. 
 എന്തെങ്കിലും തിന്മ  ബാധിച്ചാൽ അത് മൂസയുടെയും കൂട്ടുകാരുടെയും ദുശ്ശകുനമാണെന്നും പറയും. 
 അറിയുക. 
അവരുടെ ദുശ്ശകുനം അല്ലാഹുവിങ്കൽ തന്നെയാണ്. 
 പക്ഷേ അവരിൽ അധികപേരും അത് അറിയുന്നില്ല... 

( 132 ) ഞങ്ങളെ വശീകരിക്കാനായി ഏതൊരു അടയാളം നീ കൊണ്ടു വന്നാലും ഞങ്ങൾ നിന്നെ വിശ്വസിക്കുകയില്ല എന്ന് അവർ പറഞ്ഞു.... 


( 133 ) അപ്പോൾ വെള്ളപ്പൊക്കം, വെട്ടുകിളി, ചെള്ള്, തവള, രക്തം എന്നിവ വ്യക്തമായ ദൃഷ്ടാന്തങ്ങൾ ആയി നാം അവരുടെ നേരെ അയച്ചു. 
 എന്നാൽ( അവർ അനുസരിക്കുന്നതിനുപകരം )
 അഹങ്കരിക്കുകയാണ്  അവർ ചെയ്തത്.
 കുറ്റവാളികളായ ഒരു ജനത തന്നെയായിരുന്നു അവർ... 

( 134 ) തങ്കൾക്ക് ശിക്ഷ അനുഭവപ്പെട്ടു കഴിഞ്ഞപ്പോൾ അവർ പറഞ്ഞു : ഓ മൂസാ, നിന്റെ നാഥൻ നിന്നെ അറിയിച്ചതനുസരിച്ച് ഞങ്ങൾക്ക് വേണ്ടി അവനോട് പ്രാർത്ഥിക്കുക. 
 സത്യമായും ഈ ശിക്ഷ ഞങ്ങളിൽനിന്ന് അകറ്റിയാൽ ഞങ്ങൾ തീർച്ചയായും, നിന്നിൽ വിശ്വസിക്കുകയും ഇസ്‌റാഈൽ  സന്തതികളെ നിന്റെ കൂടെ അയക്കുകയും ചെയ്തു കൊള്ളാം.. 

( 135 ) അങ്ങനെ അവർ പ്രാപിക്കുന്ന ഒരു അവധിവരെ ശിക്ഷ   നാം മാറ്റി നിർത്തിയപ്പോൾ അവരതാ പ്രതിജ്ഞ ലംഘിക്കുന്നു... 

( 136 ) അപ്പോൾ അവരെ നാം ശിക്ഷിച്ചു. 
 അതായത് അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, അവയെ അവഗണിക്കുകയും ചെയ്തവർ തന്നെ ആയതുകൊണ്ട് അവരെ നാം സമുദ്രത്തിൽ മുക്കി കൊന്നു കളഞ്ഞു.. 


( 137 ) നാം അനുഗ്രഹിച്ചിരുന്ന ഭൂമിയുടെ പൂർവ്വ- പക്ഷിമ ഭാഗങ്ങൾ ദുർബലരായി ഗണിക്ക പെട്ടിരുന്ന ജനതയ്ക്ക് നാം അവകാശപ്പെടുത്തി കൊടുത്തു. 
ഇസ്‌റാഈൽ സന്തതികളെ സംബന്ധിച്ച് താങ്കളുടെ നാഥന്റ വിശിഷ്ട വചനം അവർ ക്ഷമിച്ചത് മൂലം നിറവേറുകയും  ഫിർഔനും അവന്റെ ജനതയും നിർമ്മിച്ചു കൊണ്ടിരുന്ന എല്ലാ വസ്തുക്കളെയും അവർ കെട്ടി ഉയർത്തിയിരുന്ന എല്ലാ കെട്ടിടങ്ങളെയും നാം തകർത്തു കളയുകയും ചെയ്തു... 

( 138 )ഇസ്‌റാഈൽ സന്തതികളെ നാം കടൽ കടത്തി.
 അങ്ങനെ അവർ വിഗ്രഹങ്ങളുടെ മുൻപിൽ ഭജനം ഇരിക്കുന്ന ഒരു ജനതയുടെ അടുത്ത് കൂടെ പോയി 
( അത് കണ്ടപ്പോൾ )
 അവർ ആവശ്യപ്പെട്ടു. ഓ മൂസാ 
 ഇവർക്ക് ചില ദൈവങ്ങൾ ഉള്ളതുപോലെ ഞങ്ങൾക്കും ഒരു ദൈവത്തെ ഉണ്ടാക്കി തരിക.
 അദ്ദേഹം പറഞ്ഞു : നിങ്ങൾ വിവരമില്ലാത്ത ഒരു ജനത തന്നെയാകുന്നു... 

( 139 ) തീർച്ചയായും അക്കൂട്ടർ ഏതൊന്നിൽ ആണോ അത്, നശിപ്പിക്കപ്പെടുന്നതും അവരുടെ പ്രവർത്തനങ്ങൾ ഒന്നുമല്ലാതായി തീരുന്നതും ആണ്.... 

( 140 ) അദ്ദേഹം ചോദിച്ചു : അള്ളാഹു അല്ലാത്തവരെ യാണോ ഞാൻ നിങ്ങൾക്ക് ദൈവമായി അന്വേഷിക്കേണ്ടത്? 
( നിങ്ങളുടെ കാലത്ത് ) ലോകത്തുള്ള ജനതയിൽ വച്ച് അവൻ നിങ്ങളെ ഉൽകൃഷ്ടരാക്കിയിട്ടുണ്ടല്ലോ... 

( 141 )( അല്ലാഹു പറഞ്ഞു ) നിങ്ങളെ കഠിനമായി മർദ്ദിച്ചു കൊണ്ടിരുന്ന
 ഫിർഔന്റ കൂട്ടരിൽ  നിന്ന് നാം നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദർഭം
( ഓർക്കുക ) 
 അവർ നിങ്ങളുടെ ആൺമക്കളെ കൊല്ലുകയും സ്ത്രീകളെ ജീവിക്കാൻ വിടുകയും ചെയ്തു. 
 നിങ്ങളുടെ നാഥനിൽ നിന്നുള്ള കടുത്ത പരീക്ഷണമാണ് അതിൽ ഉണ്ടായിരുന്നത്.... 

( 142 ) 30 രാവുകൾ മൂസാനബിക്ക് നാം  വാഗ്ദാനം ചെയ്തു. 10 രാവ് കൊണ്ട് അതിനെ നാം  പൂർത്തിയാക്കി. 
 അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് നിശ്ചയിച്ച സമയം 40 ദിവസം തികഞ്ഞു. 
 മൂസാ നബി തന്റെ സഹോദരൻ ഹാറൂൺ  നബിയോട് പറഞ്ഞു : നീ എന്റെ ജനങ്ങളിൽ എനിക്കു പകരമായിരിക്കണം.
നാശകാരികളുടെ മാർഗ്ഗം പിന്തുടരുത്.... 

( 143 ) നാം നിശ്ചയിച്ച സമയത്ത് മൂസാനബി വരികയും, തന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോൾ അദ്ദേഹം 
പറഞ്ഞു : എന്റെ നാഥാ, എനിക്ക് നിന്നെ ഒന്ന് കാണിച്ചു തരണേ  !
 ഞാൻ നിന്റെ നേരെ ഒന്ന് നോക്കട്ടെ. 
 അവൻ മറുപടി നൽകി : നീ എന്നെ കാണുകയില്ല. 
 പക്ഷേ നീ ആ പർവ്വതത്തിലേക്ക് നോക്കുക. 
അതിന്റ സ്ഥാനത്ത് അത് ഉറച്ചുനിന്നാൽ പിന്നീട് നീ എന്നെ കാണുന്നതാണ്.
 അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് മലയിലേക്ക് ചെറിയ പ്രകാശം പ്രത്യക്ഷം ആക്കിയപ്പോൾ അതിനെ അത് തകർത്തു കളയുകയും മൂസാനബി ബോധരഹിതനായി വീഴുകയും ചെയ്തു. 
 ബോധം വന്നപ്പോൾ അദ്ദേഹം പറഞ്ഞു.:: നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. 

 ഞാൻ ഖേദിച്ച് മടങ്ങിയിരിക്കുന്നു. 
 ഞാൻ( ഈ കാലത്തെ ) ഒന്നാമത്തെ സത്യവിശ്വാസി ആണ്... 

അഭിപ്രായങ്ങള്‍