2--Surathul Baqara --49--57

സൂറത്തുൽ ബഖറ യിലെ 49മുതൽ 57വരെയുള്ള സൂക്തങ്ങളുടെ മലയാള വിവർത്തനം..



( 49 ) നിങ്ങളുടെ ആൺ മക്കളെ കൊലപ്പെടുത്തിയും  പെൺമക്കളെ ജീവനോടെ വിട്ടും  നിങ്ങളുടെ ക്രൂരമായ  മർദ്ദനങ്ങൾക്കു വിധേയരാക്കിക്കൊണ്ടിരുന്ന  ഫിർഔന്റെ    അനുയായികളിൽ നിന്നു  നാം നിങ്ങളെ രക്ഷിച്ച സന്ദർഭം
 (നിങ്ങൾ ഓർക്കുക )...
അതിൽ നിങ്ങളുടെ നാഥന്റെ പക്കല്നിന്നുള്ള കടുത്ത    പരീക്ഷണമാണുണ്ടായിരുന്നത് ........


( 50 ) നിങ്ങൾക്കു നാം സമുദ്രത്തെ   പിളർന്ന്   തരുകയും അങ്ങനെ നിങ്ങളെ നാം  രക്ഷപ്പെടുത്തുകയും ,നിങ്ങൾ   നോക്കി  നിൽക്കെ ഫിർഔൻനേയും    അനുയായികളെയും  മുക്കി കൊല്ലുകയും  ചെയ്ത സന്ദർഭം ( ഓർക്കുക )..


(51)  നാം മൂസാനബിക്കു നാൽപ്പതു  രാത്രികൾ നിർദ്ദേശിച്ചുകൊടുത്ത സന്ദർഭം (  ഓർക്കുക ) പിന്നീട്  അദ്ദേഹം പോയതിനുശേഷം നിങ്ങൾ അക്രമികളായികൊണ്ടു ഒരു  പശുകുട്ടിയെ ആരാധ്യവസ്തു വാക്കി വെച്ചു .........


( 52 ) എന്നിട്ടുകൂടി  നിങ്ങൾ നന്ദിയുള്ളവരാകേണ്ടതിനു വേണ്ടി  അതിനു  ശേഷം നാം നിങ്ങൾക്കു മാപ്പു നൽകി ........

( 53 ) നിങ്ങൾ സന്മാർഗം പ്രാപിക്കുന്നതിനുവേണ്ടി മൂസാക്ക് നാം  സത്യാസത്യവിവേചകമായ ഗ്രന്ഥം നൽകിയ സന്ദർഭം ( നിങ്ങൾ ഓർക്കുക )....



(54 ) മൂസാനബി തന്റെ  ജനതയോടു  പറഞ്ഞ സന്ദർഭം (ഓർക്കുക )എന്റെ  ജനങ്ങളെ .

നിങ്ങൾ പശുക്കുട്ടിയെ ആരാധ്യവസ്തുവായി  വരിക്കുക വഴി നിശ്ചയമായും സ്വന്തത്തോടു തന്നെ അതിക്രമം  കാണിച്ചിരിക്കുന്നു  ...


അതിനാൽ നിങ്ങൾ നിങ്ങളുടെ തന്നെ സ്രഷ്ടാവിങ്കലേക്ക് പശ്ചാത്തപിച്ചു  മടങ്ങുക .
നിങ്ങൾ നിങ്ങളെത്തന്നെ കൊല്ലുക ...
അതാണ് നിങ്ങളുടെ സ്രഷ്ടാവിങ്കൽ നിങ്ങൾക്കേറ്റവും  നല്ലത് ....
അങ്ങനെ അവൻ ( അള്ളാഹു )  നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു ....
തീർച്ചയായും അവൻ  വളെരെയധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണനിധിയുമാകുന്നു .....

നാൽപ്പത് ദിവസത്തെ ധ്യാനത്തിന് ശേഷം അള്ളാഹു മൂസാ നബിക്ക് സത്യാസത്യ വിവേചകമായ ഗ്രന്തം നൽകി. 
മൂസാ നബി തന്റെ ജനതയോട് പറഞ്ഞു. 
"പശുക്കുട്ടി യെ ആരാധിക്കുക വഴി സ്വന്തം ശരീരത്തോട് നിങ്ങൾ അതിക്രമം കാണിക്കുക ആണ് ചെയ്തത്... 


( 55 ) ഓ മൂസാ , അല്ലാഹുവെ  ഞങ്ങൾ പ്രത്യക്ഷമായി കാണുന്നതുവരെ നിന്നെ ഞങ്ങൾ  വിശ്വസിക്കുകയില്ല എന്നു നിങ്ങൾ പറയുകയും ,

അപ്പോൾ നിങ്ങൾ നോക്കിനിൽക്കെ ഇടിത്തീ  നിങ്ങളെ പിടികൂടുകയും ചെയ്ത സന്ദർഭവും  ( നിങ്ങൾ ഓർക്കുക )...



( 56 )  പിന്നീട് നിങ്ങൾ നന്ദിയുള്ളവരായി ത്തീരാൻവേണ്ടി മരണത്തിനു ശേഷം നിങ്ങളെ  ജീവിപ്പിച്ചു .....

മൂസാ (അ )തന്റെ ജനതയിൽ നിന്ന് 7പേരെ തിരഞ്ഞെടുത്തു അവർ ഒന്നിച്ചു സീന പർവ്വതത്തിലേക്ക്  പോകുകയും അല്ലാഹുവുമായി സംസാരിക്കുകയും ചെയ്തു. 
അനന്തരം കൂടെയുണ്ടായിരുന്നവർ മൂസാ നബിയോടു പറഞ്ഞു :"അള്ളാഹു താങ്കളോടു സംസാരിക്കുന്നത് നേരിട്ട് കണ്ടെങ്കിലേ ഞങ്ങൾ നിങ്ങളുടെ പ്രവാചകത്യം അംഗീകരിക്കുകയുള്ളു, ഇത് അവരുടെ ധിക്കാര മനസ്ഥിതി യെയും വിശ്വാസത്തിന്റ ബലഹീനതയെയുമാണല്ലോ സൂചിപ്പിക്കുന്നത്.

( 57 ) നാം നിങ്ങൾക്ക് ( തണലിനായി  മേഘക്കുട  ചുടിത്തരികയും 
 (   ഭക്ഷണത്തിനായി )മന്നയെയും  കാടപ്പക്ഷിയെയും ഇറക്കിത്തരികയും ചെയ്തു ...

നാം നിങ്ങൾക്ക് നൽകിയിട്ടുള്ള നല്ല  സാധന ങ്ങളിൽ നിന്ന് ഭക്ഷിച്ചുകൊള്ളുക എന്ന് നാം പറയുകയും ചെയ്തു ...

അവർ നമ്മെ ദ്രോഹിക്കുകയുണ്ടായില്ല ...
പക്ഷെ അവർ തങ്ങളെത്തന്നെ  ദ്രോഹിക്കുന്നവരായിത്തീർന്നു ...

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam