2--Surathul Baqara 38--48

സൂറത്തുൽ ബഖറ യിലെ 38മുതൽ 48വരെയുള്ള സൂക്തങ്ങളുടെ മലയാള വിവർത്തനം.



( 38 ) നാം പറഞ്ഞു : നിങ്ങൾ അവിടെ നിന്നു കൂട്ടത്തേടെ ഇറങ്ങുക .

തീർച്ചയായും നിങ്ങൾക്ക് എന്നിൽനിന്നു മാർഗ്ഗനിർദ്ദേശം  ലഭിക്കും .

ആർ  എന്തെ മാർഗ്ഗനിർദ്ദേശം  അനുസരിച്ചുവോ  അവർക്ക്  യാതന്നും ഭയപ്പെടാനില്ല .

അവർ  വ്യസാനിക്കേണ്ടിയും    വരില്ല .

( 39 ) എന്നാൽ അവിശ്യസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ  നിഷേധിക്കുകയും  ചെയ്യുന്നവരുണ്ടല്ലോ  അവർ നരകാവകാശികളാകുന്നു .

അവരതിൽ  ശാശ്യതമായി  നിവസിക്കുന്നവരാണ് .

( 40 ) ഇസ്ര ഈൽ സന്തതികളെ ,നിങ്ങൾക്കു  ഞാൻ  നൽകിയ എന്റെ   അനുഗ്രഹത്തെ  ക്കുറിച്ച്  നിങ്ങൾ  ഓർക്കുക .

എന്നേട്  ചെയ്ത കരാർ നിങ്ങൾ നിറവേറ്റുകയും  ചെയ്യുക .

എങ്കിൽ നിങ്ങളോടു  ചെയ്ത കരാർ ഞാനും നിറവേറ്റുന്നതാണ് .

എന്നെ  മാത്രം നിങ്ങൾ ഭയപ്പെടുകയും  ചെയ്യുക.

 ( 41 )   നിങ്ങളുടെ  പക്കലുള്ളതിനെ
 ( തൗറാത്ത് , ഇജ്ജീൽ  എന്നി വേദങ്ങളെ ) ശരിവെച്ചുകൊണ്ടു  ഞാൻ  ഇറക്കിയതിൽ  (  വിശുദ്ധ ഖുർആനിൽ )നിങ്ങൾ  വിശ്വസിക്കുക .

അതിനെ  നി ഷേധിക്കുന്നവരിൽ  നിങ്ങൾ മുമ്പന്മാരാകരുത് .

എന്റെ  വചനങ്ങളെ നിങ്ങൾ  തുച്ഛമായ വിലക്കു  വിൽക്കുകയും    ചെയ്യരുത് .

  എന്നെ മാത്രം നിങ്ങൾ സൂക്ഷിക്കുക  .

( 42 ) നിങ്ങൾ അറിയുന്നവരായിരിക്കെ  സത്യത്തെ   അസത്യവുമായി കൂട്ടി കലർത്തുകയോ മറച്ചു വെക്കുകയോ ചെയ്യരുത് .

(43 ) നിങ്ങൾ നിസ്കാരം മുറപ്രകാരം  നിർവ്വയിക്കുകയും ' സക്കാത്ത് കൊടുക്കുകയും ,നിസ്കാരിക്കുന്നവരെടൊപ്പം  നിസ്കരിക്കുകയും  ചെയ്യുക ..


( 44 ) നിങ്ങൾ ജനങ്ങളോടു നന്മ ചെയ്യാൻ  കല്പിക്കുകയും ,സ്വന്തം ശരീരങ്ങളെ മറന്നുകളയുകയുമാണോ ചെയ്യുന്നത് ?

നിങ്ങൾ  ഗ്രന്ഥം വായിക്കുന്നുണ്ട്  താനും .
നിങ്ങൾ ചിന്തിക്കുന്നില്ലയോ ?


( 45 ,46 )  ക്ഷമയും  നിസ്കാരവും കൊണ്ട് നിങ്ങൾ സഹായം  അഭ്യർത്ഥിക്കുവിൻ .

 താങ്കളുടെ നാഥനെ തങ്കൾ  നിശ്ചമായും കാണുന്നവരാണെന്നും ,അവങ്കലേക്കു തങ്കൾ തീർച്ചയായും മടങ്ങുന്നവരാണെന്നും ദ്യഢമായിവിശ്വസിക്കുന്ന ഭക്തൻ മാരല്ലാത്തവർക്ക്  അത് 
( നിസ്കാരം )നിശ്ചയമായും ഭാരമേറിയതാകുന്നു .


( 47 )    ഇസ്‌റാ  ഈൽ സന്തതികളെ , ഞാൻ നിങ്ങൾക്കു നൽകിയ   എന്റെ  അനുഗ്രഹത്തെയും
 (നിങ്ങളുടെ  കാലത്ത് )    ലോകത്തുള്ളവരിൽ   വെച്ച് ഞാൻ  നിങ്ങളെ  ഉൽകൃഷ്ടരാക്കിയാക്കിയതിനെയും  നിങ്ങൾ  ഓർക്കുക .........


( 48 ) ഒരാൾ മറ്റെരാൾക്കു വേണ്ടി യാതെരു ബാധ്യതയും നിറവേറ്റാത്തതും ,
 ആരിൽ നിന്നും  യാതെരു ശുപാർശയും സ്വീ കരിക്കപ്പെടാത്തതും  യാതേരാളിൽ നിന്നും ദണ്ഡം സ്വീകരിക്കപ്പെടത്തതും ,അവർ സഹായിക്കപ്പെടാത്തതുമായ  ഒരു ദിവസത്തെ  നിങ്ങൾ സൂക്ഷിക്കുക ......

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam