2--Surathul baqara --17--24

സൂറത്തുൽ ബഖറ യിലെ 17 മുതൽ 24വരെയുള്ള ആയത്തുകളുടെ മലയാള വിവർത്തനം. 


( 17 ) അവരുടെ സ്ഥിതി  തീ കത്തിച്ച ചിലയാളുകളുടെ സ്ഥിതിപോലെയാകുന്നു .
അത്  അവരുടെ ചുറ്റും വെളിച്ചം പരത്തിയപ്പോൾ  അള്ളാഹു  അവരുടെ പ്രകാശം എടുത്തു കളയുകയും  കൂരിരുട്ടിൽ  കണ്ണു കാണാത്തവരായി  അവരെ വിട്ടേക്കുകയും ചെയ്തു ..


( 18 ) അവർ ബധിരരും   മൂകരും അന്ധരുമാകുന്നു .
അതിനാൽ അവർ (സത്യമാർഗ്ഗത്തിലേക്ക് ) തിരിച്ചുവരികയില്ല.


സത്യത്തിന്റെ വെളിച്ചം കണ്ട് ഇസ്ലാമിലേക്ക് ആക്രഷ്ട രാവുകയും പിന്നീട് കാപട്യ ത്തിന്റെ കൂരിരുട്ടിൽ അകപ്പെടുകയും ചെയ്ത വിഭാഗ ത്തിന് അനുയോജ്യമായ ഒരു ഉപമ ആണ് ഇവിടെ ഖുർആൻ നൽകിയിരിക്കുന്നത്. 
കൂരിരുട്ടിൽ  തീ കത്തിച്ചു നടന്നിരുന്ന ആളുകൾ പെട്ടന്ന് ആ വെളിച്ചം  കാണാതെ ആവുബോൾ ഏത് അവസ്ഥയിൽ ആണോ 
അകപ്പെട്ടിരിക്കുന്നത്. 
അത് പോലെ ആണ് ഇവിടെ കപട വിശ്വാസികളെ കാണിച്ചിരിക്കുന്നത്. 
അവരുടെ കണ്ണും നാവും ശരീരവും നിഷ്ക്രിയങ്ങൾ ആയിരിക്കുകയും 
ചെയ്യുന്നു. 
ഇതു പോലെ ആണ് കപട വിശ്വാസികളെ ഖുർആൻ ഇവിടെ കാണിക്കുന്നത്. 
സത്യം അവർക്ക് അറിയാം എന്നാലും അവർ വിശ്വസിക്കുക ഇല്ല. 
അവരെ സംബന്ധിച്ചു സത്യമാർഗത്തിൽ  പിന്നീട് വരുക അസാധ്യം... 

( 19 )  അല്ലെങ്കിൽ  അവരുടെ സ്ഥിതി ആകാശത്തുനിന്നു വർഷിക്കുന്ന പേമാരി പോലെയാണ് .
അതിൽ അന്ധകാരങ്ങളും  ഇടിയും  മിന്നലുമുണ്ട് .
ഇടിയുടെ    ഭയാനകമായ    ശബ്‌ദം നിമിത്തം   മരണത്തെ ഭയന്ന്      തങ്ങളുടെ  ചെവികളിൽ വിരലുകൾ  വെക്കുന്നു .
അള്ളാഹു  സത്യനിഷേധികളെ വലയം  ചെയ്തവനാകുന്നു .....

( 20 ) മിന്നൽ     അവരുടെ  കണ്ണുകളെ   റാഞ്ചി     എടുക്കാറാകുന്നു  .
അതവർക്കു വെളിച്ചം   നൽകുമ്പോൾയെല്ലാം     അവരതിൽകൂടി          നടക്കും .
അതു  മിന്നാതെ  ഇരുട്ടാക്കുബോൾ അവർ നിന്ന്     പോകുകയും ചെയ്യും .
അള്ളാഹു   ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ  കേൾവിയെയും കാഴ്ചയേയും  അവൻ എടുത്തുകളയുമായിരുന്നു .
 എല്ലാ  കാര്യത്തിനും കഴിവുള്ളവനാകുന്നു  അള്ളാഹു.

കപടവിശ്വാസികളിൽ ഒരു വിഭാഗം ആദ്യം സത്യം സമ്മതിക്കുക യും പിന്നീട് കാപട്യ ത്തിലേക്ക് നീങ്ങുകയും ചെയ്തവരുടെ ഉപമ നേരത്തെ വിവരിച്ചു. 
മറ്റു ഒരു വിഭാഗത്തിന്റെ  സൂചന ആണ് ഈ രണ്ട് സൂക്തങ്ങളിൽ വിവരിക്കുന്നത്. 
ചിന്ത ശക്തി മുഴുവൻ നശിച്ചവർ അല്ല അവർ. 
മറിച്ചു സംശയാലുക്കളാണ്. 
സത്യം മാർഗം സ്വീകരിച്ചല്ലോ എന്ന് ചിലപ്പോൾ അവർക്ക് തോന്നും. 
ചില ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി സത്യ നിഷേധത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്യും. 

ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും മനസ് ആടി ക്കളിച്ചുകൊണ്ടിരിക്കുന്നവർ ആണ് അവർ. 

കടുത്ത കൂരിരുട്ട്. കനത്ത പേമാരി  കടുത്ത ഇടിയും 
കടുത്ത മിന്നലിന്റ പ്രകാശത്തിൽ അവർ യാത്ര തുടരുന്പോൾ മിന്നൽ വെളിച്ചം നിന്നാൽ അവർ കൂരിരുട്ടിൽ വീണ്ടും അകപ്പെടുന്നു. 
ലക്ഷ്യ സ്ഥാനം  അവർ ആ യാത്രയിൽ എത്തുന്നുമില്ല. 
അള്ളാഹു ഉദ്ദേശിച്ചുരുന്നു എങ്കിൽ അവരുടെ കണ്ണും കാതും അള്ളാഹു എടുത്തു കളയുമായിരുന്നു.. 

( 21 ) ഓ ജനങ്ങളെ !  നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും  സൃഷ്‌ടിച്ച  നിങ്ങളുടെ  നാഥനു നിങ്ങൾ  ഇബാദത്ത്   ചെയ്യുവിൻ 
( ദോഷ ബാധയെ ) നിങ്ങൾ സൂക്ഷിക്കുന്നതിനു  വേണ്ടി .

( 22 ) അവൻ  നിങ്ങൾക്കുവേണ്ടി  ഭൂമിയെ  വിരിപ്പും ആകാശത്തെ  മേൽത്തട്ടും  ആക്കി. 
ആകാശത്തുനിന്നു  വെള്ളം  ഇറക്കി അതുമൂലം നിങ്ങൾ  ആഹാരത്തിനായി  ഫലങ്ങളെ ഉത്പാദിപ്പിക്കുകയും   ചെയ്തു. അതുകൊണ്ടു ( ഈ  വസ്തുതകളെല്ലാം  ) നിങ്ങൾ  അറിയുന്നവരായിരിക്കേ  അല്ലാഹുവിനു  നിങ്ങൾ  സമന്മാരെ  ഉണ്ടാക്കരുത് ..


( 23 ) നാം നമ്മുടെ ദാസന്  അവതരിപ്പിച്ചുകൊടുത്തിട്ടുള്ളതിനെ  ക്കുറിച്ചു  നിങ്ങൾക്കെതങ്കിലും സംശയമുണ്ടെങ്കിൽ  തത്തുല്യമായ  ഒരധ്യായം നിങ്ങൾ കൊണ്ടുവരുക .
നിങ്ങൾ സത്യവാന്മാരാണെങ്കിൽ ( അതാണ്  നിങ്ങൾ ചെയ്യേണ്ടത് ).


( 24 ) നിങ്ങൾ  അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ - ഒരിക്കലും നിങ്ങൾക്കെങ്ങനെ   ചെയ്യാൻ  കഴിയുകയില്ല - മനുഷ്യരെയും  കല്ലുകളെയും വിറകാക്കി  കത്തിക്കപ്പെടുന്ന  അഗ്നിയെ
 ( നരകത്തെ ) നിങ്ങൾ  സൂക്ഷിക്കുവിൻ  ..

സത്യനിഷേധികൾക്കു  വേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ളതാണത് .......