2--Surathul Baqara 1--5
മദീനയിൽ അവതരിച്ച ഖുർആൻ സൂറത്ത് ആണ് സൂറത്തുൽ ബഖറ.
ബഖറ എന്നാൽ പശു എന്നാണ് മലയാളത്തിൽ പറയുന്നത്..
കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ( ഞാൻ ആരംഭിക്കുന്നു ).
( 1 )അലിഫ് , ലാം മീം ,
(2) ഉൽകൃഷ്ടമായ ഈ ഖുർആൻ പൂർണ്ണമായ ഗ്രന്ഥാമാകുന്നു .ഇതിൽ യാതാരുസംശയവും ഇല്ല .സൂക്ഷിച്ചു ജീവിക്കുന്നവർക്ക് ഇത് മാർഗ്ഗദര്ശകമാകുന്നു .......
(3)അവർ അദിർശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും നിസ്ക്കാരം നിലനിർത്തുകയും നാമവർക്ക് നല്കിയതിൽനിന്നു (നന്മയുടെ മാർഗത്തിൽ)ചെലവഴിക്കുകയും ചെയ്യുന്നവരാകുന്നു ........
( 4 ) താങ്കൾക്ക് അവതരിപ്പിക്കപ്പെട്ടതിലും താങ്കളുടെ മുൻപ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും പരലോകത്തിൽ ദ്യർഡമായി വിശ്വസിക്കുന്നവരുമാകുന്നു അവർ .....
( 5 ) അവർ തങ്ങളുടെ നാഥന്റെ പക്കൽ നിന്നുള്ള സത്യാമാർഗത്തിലാകുന്നു. (ഇരു ലോകത്തും ) വിജയം വരിച്ചവരും അവർ തന്നെ ...