1--സൂറത്തുൽ ഫാത്തിഹ --07

സൂറത്തുൽ ഫാത്തിഹ എന്ന പദത്തിന്റെ അർത്ഥം പ്രാരംഭം എന്നാണ്.
ഖുർആനിലെ ആദ്യ സൂറത്ത് ആയത്ത്  കൊണ്ട് ഇങ്ങനെ പേര് വരാൻ കാരണം.
ആദ്യമായി അവതരിച്ച സൂറത്ത് "സൂറത്തുൽ അലഖ് "ആണ്.
വളെരെ മഹത്വം ഏറിയ സൂറത്ത് ആണ് സൂറത്തുൽ ഫാത്തിഹ.
"ഫാത്തിഹ ഓതാതെ നിസ്ക്കാരം ഇല്ല....
മക്കയിൽ അവതരിച്ച സൂറത്ത് കൂടി ആണ് സൂറത്തുൽ ഫാത്തിഹ.
7 സൂക്തങ്ങൾ ആണ് ഇതിൽ..


( 1 ) കാരുണ്യവാനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ ആരംഭിക്കുന്നു...

(2)(3) സർവ്വ സ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു.
കാരുണ്യ വാനും കരുണാ നിധിയുമായ.

( 4 )പ്രതിഫലം നൽകുന്ന ദിവസത്തിന്റ ഉടമസ്ഥനായ.
നാം ജീവിക്കുന്ന ഈ ലോകം സ്ഥിരമല്ല. 
ഈ ലോകം നശിച്ചു നാമാവശേഷമാകുന്ന ഒരു ദിവസം വരാനിരിക്കുന്നു. 
ശാശ്യതവും അനാശ്യരവുമായ ഒരു ജീവിതം അന്ന് ആരംഭിക്കുകയും ചെയ്യും ആ ദിവസത്തെയാണ് "യൗമുൽ ഖിയാമത്ത് (പുനരുതഥാന നാൾ )എന്ന് വിളിക്കുന്നത്. 

( 5 ) നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് എടുക്കുകയും നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു...

ഇബാദത്ത് എന്ന പദത്തിന് ഇവിടെ ആരാധന എന്നാണ് അർത്ഥം വെക്കുന്നത്. 
ഒരാൾ അങ്ങേയറ്റം ബഹുമാനിക്കുകയും അതിന്റ മുൻപിൽ പരമാവധി വിനയവും തായ്‌മയും പ്രകടിപ്പിക്കുക ഇതിനാണ് ഇബാദത്ത് എന്ന് പറയുന്നത്... 

( 6 ) നീ ഞങ്ങളെ ശരിയായ മാർഗത്തിൽ നയിക്കേണമേ

( 7 ) നിന്റെ കോപത്തിനു പാത്രമായവരും വഴി  തെറ്റിയവരുമല്ലാത്ത, നിന്റെ അനുഗ്രഹത്തിന് പാത്രമായവരുടെ മാർഗത്തിൽ.


സൂറത്തുൽ ഫാത്തിഹ ഓതി കഴിഞ്ഞ ഉടനെ ആമീൻ എന്ന് പറയൽ സുന്നത് ആണ്.