02--Surathul Baqara --94--105

സൂറത്തുൽ ബഖറയിലെ 94മുതൽ 105
വരെയുള്ള ആയത്തുകളുടെ മലയാള
ഭാഷയിൽ ഉള്ള പരിവർത്തനം

 (94 ) പറയുക .നിങ്ങൾക്കു മാത്രമാണ് .മറ്റെരു ജനതക്കുമല്ല  അല്ലാഹുവിങ്കൽ പരലോക(സുഖ )മെങ്കിൽ നിങ്ങൾ മരണത്തെ ആഗ്രഹിക്കുക .

നിങ്ങൾ സത്യസന്ധരാണെങ്കിൽ .


(95 ) ( എന്നാൽ ) തങ്ങളുടെ കൈകൾ പ്രവർത്തിച്ചതു കാരണമായി  അവർ അതിനെ (മരണത്തെ ) ഒരിക്കലും ആഗ്രഹിക്കില്ല  .
തീർച്ച അക്രമികളെക്കുറിച്ച് ഏറ്റവും നന്നായി  അറിയുന്നവനാകുന്നു അള്ളാഹു .


(96 ) ജീവിച്ചിരിക്കാൻ ജനങ്ങളിൽവെച്ച് ഏറ്റവും  ആസക്തിയുള്ളവരായി -ബഹുദൈവ വിശ്യാസികളെക്കാളും ( ആസക്തിയുള്ളവരായി  )തീർച്ചയായും താങ്കൾക്കവരെ കാണാവുന്നതാണ് .
ആയിരം കൊല്ലം ജീവിച്ചിരുന്നാൽ കൊള്ളാമെന്ന് അവർ  ഒരേര്ത്തരും ആഗ്രഹിക്കുന്നു .
എന്നാൽ ദീർഘായുസ്സ് ലഭിക്കുന്നത് അവരെ   യാതെരു തരത്തിലും ശിക്ഷയിൽ  നിന്നെയിവക്കുകയില്ല  .
അവർ പ്രവർത്തിക്കുന്നത് അള്ളാഹു നല്ലവണ്ണം കാണുന്നവനാണ്  ..


 (97 ) പറയുക .   ആരെങ്കിലും ജിബ്‌രീലിന്തേ ശത്രുവായിരുന്നെങ്കിൽ (അത്  ഒട്ടും ശരിയായതല്ല .എന്തുകൊണ്ടന്നാൽ ) തീർച്ചയായും അദ്ദേഹം അല്ലാഹുവിനത്തെ ആജ്ഞാനുസരണം അതിനെ ( ഖുർആനെ ) അതിനത്തെ മുബുള്ളതിനെ ശരിവെക്കുന്നതായും  മാർഗ്ഗദര്ശകമായും സത്യവിശ്യാസികൾക്കു സന്തോഷവർത്തയായും താങ്കളുടെ  ഹ്യർദയത്തിൽ  അവതരിപ്പിച്ചിരിക്കുന്നു .


(98 ) ആരെങ്കിലും അല്ലാഹുവിനത്തെയും അവനത്തെ മലക്കുകളുടെയും  അവനത്തെ  ദൂതന്മാരുടെയും ജിബ്‌രീലിനത്തെയും മീകാഈലിനത്തെയും ശത്രുവായാൽ നിശ്ചയമായും അള്ളാഹു അത്തരം  സത്യനിഷേധികളുടെ ശത്രുവാകുന്നു .


(99) തീർച്ചയായും താങ്കൾക്കു നാം വ്യക്തമായ  ദൃഷ്ടാന്തങ്ങൾ അവതരിപ്പിച്ചു തന്നിരിക്കുന്നു .കുറ്റവാളികളല്ലാതെ അവയെ നിഷേധിക്കുകയില്ല  ...


 (100 ) അവർ ഓരേ കരാർ ചെയ്തു കഴിയുബോയെക്കെയും അവരിൽ ഒരു വിഭാഗം അതിനെ വലിച്ചെറിയുകയാണോ  ?
അത്രയുമല്ല അവരതിൽ അധികപേരും വിശ്യസിക്കുന്നേയില്ല .

( 101 )തങ്ങളുടെ പക്കലുള്ളതിനെ ശരിവെക്കുന്ന ,അല്ലാഹുവിങ്കൽ നിന്നുള്ള  ഒരു  ദൂതൻ അവരുടെ അടുത്തുവന്നപ്പോൾ  ഗ്രന്ഥം നല്കപ്പെട്ടവരിൽ ഒരു വിഭാഗം  അല്ലാഹുവിനത്തെ ഗ്രന്ഥത്തെ തങ്ങൾ  അറിയുകയില്ലെന്ന  പോലെ പുറകിലേക്കു വലിച്ചെറിഞ്ഞുകളഞ്ഞു  ...( 102 )  സുലൈമാൻ നബിയുടെ  രാജഭരണത്തെ ക്കുറിച്ച് പിശാചുക്കൾ വ്യാജമായി പറഞ്ഞുപരത്തുന്നതിനെ അവർ പിൻപറ്റുകയും ചെയ്തു  .

സുലൈമാൻ അവിശ്യസിച്ചിട്ടില്ല  .
പക്ഷെ പിശാചുക്കൾ അവിശ്യസിച്ചു .

അവർ ജനങ്ങൾക്ക് ആഭിചാരം  പഠിപ്പിക്കുന്നു .

ബാബിലിൽ  ഹാറൂത്ത് ,മാറുത്ത്  എന്നി രണ്ടു മലക്കുകൾക്ക് അവതരിപ്പിക്കപ്പെട്ടതിനെയും  അവർ 
പിൻപറ്റിയിരിക്കുന്നു .
'ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ് .
അതിനാൽ നീ അവിശ്യാസത്തിൽ  (വഞ്ചിതനാകരുത് )' എന്ന് പറയാതെ  
അവർ  ആർക്കും പഠിപ്പിക്കുന്നില്ല .

അങ്ങനെ ഭാര്യാഭർത്താതാക്കന്മാരെ അന്വേന്യം ഭിന്നിപ്പിക്കുന്നതെന്തുകൊണ്ടോ  
 അതിനെ അവരിരുവരിൽ നിന്നും അവർ പഠിപ്പിക്കുന്നു .

അല്ലാഹുവിനത്തെ അനുമതി കൂടാതെ  
അവറ് ആരെയും അതുമൂലം  ദ്രോഹിക്കുന്നവരല്ല .

തങ്ങൾക്ക് ദ്രോഹം ഉണ്ടാക്കുകയും ഉപകരിക്കാതിരിക്കുകയും ചെയ്യുന്നതിനെ അവർ പഠിക്കുന്നു .


അത് കൈക്കൊണ്ടിട്ടുള്ളവർക്കു  
പരലോക (സുഖ ) ത്തിൽ യാതെരു  
പങ്കുമില്ലെന്നു നിശ്ചയമായും അവർ മനസ്സിലാക്കിയിട്ടുണ്ട് .

അവർ എന്തിനു പകരം തങ്ങളുടെ ആത്മാക്കളെ വിട്ടുവോ അത്  എത്ര നീചം  !
അവർ  അറിവുള്ളവരായിരുന്നെങ്കിൽ . ( 103 ) തീർച്ചയായും അവർ സത്യവിശ്യാസം കൈക്കൊള്ളുകയും (അല്ലാഹുവിനെ )സൂക്ഷിച്ചു ഭയപ്പെട്ട് ജീവിക്കുകയും ചെയ്തിരുന്നെങ്കിൽ അല്ലാഹുവിനത്തെ പക്കൽ (അവർക്കുള്ള )
പ്രതിഫലം എത്രയോ ഉത്തമമാകുമായിരുന്നു .
അവർ അറിഞ്ഞിരുന്നെങ്കിൽ ..


( 104 ) സത്യവിശ്യാസികളെ ! നിങ്ങൾ ( നബിയോട് ) റാഇനാ എന്ന് പറയരുത് .ഉൻളുർനാ എന്ന് പറയുകയും  
ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുക .


സത്യനിഷേധികൾക്കു വേദനാജനകമായ ശിക്ഷയാണുള്ളത്  ..


 ( 105 ) നിങ്ങൾ നാഥനത്തെ പക്കൽനിന്ന് എന്തെകിലും ഒരു നല്ല കാര്യം നിങ്ങൾക്കിറക്കപ്പെടുന്നത് ഗ്രന്ഥം നല്കപ്പെട്ടവരോ ,ബഹുദൈവ വിശ്യാസികളോ ആയ സത്യ നിഷേധികൾ ഇഷ്ടപ്പെടുന്നില്ല .

താനുദ്ദേശിക്കപ്പെടുന്നവർക്ക് തന്തേ അനുഗ്രഹം അള്ളാഹു പ്രത്യകമായി നൽകുന്നതാണ് .

മഹത്തായ ഔദാര്യമുള്ളവനാകുന്നു അള്ളാഹു ..